Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മർത്തോമ സഭ 12ന് സഭൈക്യദിനമായി ആചരിക്കുന്നു

മർത്തോമ സഭ 12ന് സഭൈക്യദിനമായി ആചരിക്കുന്നു

പി.പി. ചെറിയാൻ

ന്യൂയോർക്ക് : ആഗോള തലത്തിൽ വിവിധ ക്രൈസ്തവ സഭകൾ തമ്മിലുള്ള ബന്ധം സുദൃഢമാക്കുന്നതിനും പ്രാദേശിക തലങ്ങളിൽ ക്രിസ്തുവിലുള്ള ഐക്യത അനുഭവപ്പെടുന്നതിനും, ദൗത്യ നിർവഹണത്തിൽ സഹകരിച്ചു പ്രവർത്തിക്കുന്നതിനും സഹായകരമായ പരിപാടികൾ മർത്തോമ സിഎസ്‌ഐ സിഎൻഐ സഭകൾ ചേർന്ന് നടപ്പാക്കുന്നതിന് സഭൈക്യ പ്രസ്ഥാനത്തിന്റെ രൂപീകരണം പ്രയോജനകരമാണെന്ന് മർത്തോമ സഭയുടെ പരമാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ മെത്രാപ്പൊലീത്ത പറഞ്ഞു.

എല്ലാ വർഷവും നവംബർ രണ്ടാം ഞായറാഴ്ച സഭൈക്യ പ്രാർത്ഥനാദിനമായി മൂന്നു സഭകളും ചേർന്ന് ആചരിച്ചുവരികയാണ്. ഇതിന്റെ ഭാഗമായി മർത്തോമാ സഭയിലെ എല്ലാ പള്ളികളിലും സഭാ ഐക്യത്തിന് ഊന്നൽ കൊടുത്തുകൊണ്ടുള്ള വചന പ്രഘോഷണം നടത്തുകയും സാധ്യമായ സ്ഥലങ്ങളിൽ സിഎസ്‌ഐ, സിഎൻഐ, മർത്തോമ ഇടകവകാംഗങ്ങളുടെ ഒരുമിച്ചുള്ള ആരാധന, കുർബാന, പട്ടക്കാരുടെ പുൾപിറ്റ് ചെയ്ഞ്ച് ഐക്യ പ്രാർത്ഥനാ കൂട്ടങ്ങൾ എന്നിവ ക്രമീകരിക്കണമെന്ന് മെത്രാപ്പൊലീത്ത നിർദ്ദേശിച്ചു.

ക്രൈസ്തവ സഭകളിലൂടെ നിർവഹിക്കപ്പെടുന്ന പ്രേക്ഷിത പ്രവർത്തനം പൂർവ്വാധികം ഫലപ്രദമായി തീരുന്നതിനും സഭൈക്യത്തിനുള്ള പരിശ്രമങ്ങളിലൂടെ കൂടുതൽ വിശാലതയും വിശ്വദർശനവും ഉൾകൊള്ളുവാനും വിശ്വാസ സാഹോദര്യത്തിന്റെ മാനങ്ങൾ ഉൾകൊണ്ട് സകല സൃഷ്ടിയേയും ക്രിസ്തുവിൽ ഒന്നാക്കി തീർക്കുന്ന സൃഷ്ടി സമഗ്രതയ്ക്കുവേണ്ടി യത്‌നിക്കുന്നതിനും ഇടയാകട്ടെ എന്ന് മെത്രാപ്പൊലീത്താ ആശംസിക്കുകയും ചെയ്തു. മാർത്തോമ മെത്രാപ്പൊലീത്തായുടെ നിർദ്ദേശ പ്രകാരം നോർത്ത് അമേരിക്കയിലെ എല്ലാ ഇടവകകളിലും നവംബർ 12ന് സഭൈക്യദിനമായി ആചരിക്കും.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP