ഇന്നത്തെ വിഷയം വദനസുരതം അഥവാ ഓറൽ സെക്സ് ആണ്; ''അയ്യേ, സാറിന് നാണമില്ലേ ഇതൊക്കെ എഴുതാൻ?" എന്നൊന്നും ചോദിച്ചു വരരുത്; സെക്സിനെപ്പറ്റി യാതൊരു നാണവും ഉള്ള ആളല്ല ഞാൻ; എഴുതാൻ മാത്രമല്ല, ചെയ്യാനും: കൊറിയയിലെ 69ഉം ചർച്ചയാക്കി മുരളി തുമ്മാരുകുടി
മുരളി തുമ്മാരുകുടി
കൊറിയയിലെ അറുപത്തി ഒൻപത്
'വിഷയ ദാരിദ്യം ഉണ്ടല്ലേ' എന്നൊരു കമന്റ് ഇടക്ക് വരാറുണ്ട്. മിക്കവാറും വായിക്കുന്നവർക്ക് താല്പര്യം ഇല്ലാത്ത അല്ലെങ്കിൽ എതിർപ്പുള്ള വിഷയം ആകുമ്പോൾ ആണീ കമന്റ് വരുന്നത്. ആർക്കാണ് ദാരിദ്ര്യം എന്ന് നിങ്ങൾ തന്നെ ആലോചിച്ചാൽ മതി. നൂറു കോടിയിൽ അധികം പ്രൊഫൈലുകൾ ഫേസ്ബുക്കിൽ ഉണ്ട്. കോടിക്കണക്കിന് പേജുകൾ വേറെയും. നിങ്ങൾക്ക് അവിടെ എവിടെ വേണമെങ്കിലും പോകാം. അപ്പോൾ എന്റെ പേജിൽ തന്നെ വന്ന് വിഷയദാരിദ്ര്യത്തെ സഹിക്കണമെങ്കിൽ എന്തുമാത്രം സൗഹ്രദ ദാരിദ്ര്യം നിങ്ങൾക്ക് ഉണ്ടായിരിക്കണം ?. അതുകൊണ്ട് ദയവ് ചെയ്ത് ഈ കമന്റുമായി ഇനി എന്റെ പോസ്റ്റിൽ വരരുത്.
നാളെ എന്തെഴുതണം അല്ല എഴുതണോ എന്ന് തന്നെ ഇന്ന് ഞാൻ ആലോചിക്കാറില്ല. മനുഷ്യന് താൽപര്യമുള്ള ഏതു വിഷയത്തെപ്പറ്റി എഴുതാനും എനിക്ക് മടിയില്ല. ഇന്നത്തെ വിഷയം വദനസുരതം അഥവാ ഓറൽ സെക്സ് ആണ്. ''അയ്യേ, സാറിന് നാണമില്ലേ ഇതൊക്കെ എഴുതാൻ?, എന്നൊന്നും ചോദിച്ചുവരരുത്. സെക്സിനെപ്പറ്റി യാതൊരു നാണവും ഉള്ള ആളല്ല ഞാൻ, എഴുതാൻ മാത്രമല്ല, ചെയ്യാനും. മനുഷ്യന്റെ ജന്മവാസനയായ ലൈംഗികതയെ അങ്ങനെ മൂടിവെക്കേണ്ട കാര്യമില്ല.
മലയാളത്തിൽ ലൈംഗികതയുമായി ബന്ധപ്പെട്ട ഏത് എഴുത്തിന്റെയും (ശാസ്ത്രമോ സാഹിത്യമോ) പ്രധാന കുഴപ്പം മനുഷ്യന് വായിക്കാൻ ഇഷ്ടപ്പെടാത്ത ഭാഷയിലാണ് അത് എഴുതാറുള്ളത് എന്നതാണ്. ഒന്നുകിൽ മടുപ്പിക്കുന്ന ശാസ്ത്രഭാഷ, അല്ലെങ്കിൽ അറപ്പിക്കുന്ന കൊച്ചു പുസ്തക ഭാഷ. ഇതിന്റെ ഒരു കാരണം ശാസ്ത്രത്തിലും എഴുത്തിലും അല്പമെങ്കിലും പേരുകേട്ടവർ ഒന്നും ലൈംഗികതയെപ്പറ്റി എഴുതാറില്ല എന്നതാണ്. അപ്പോൾ ബി ടീമിനും സി ടീമിനുമായി കളം തുറന്നുകിടക്കുകയാണ്. അങ്ങനെയാണ് കളി തറയാകുന്നത്.
ചേട്ടൻ ഗീർവാണം വിട്ട് കാര്യത്തിലേക്ക് കടക്കൂ.
വദനസുരതം എന്താണെന്ന് അറിയാത്തവർ എന്റെ വായനക്കാരിൽ ഉണ്ടാകില്ല എന്നുതന്നെ കരുതുന്നു. ഇനി അഥവാ അങ്ങനെയാരെങ്കിലുമുണ്ടെങ്കിൽ ഇവിടെ (https://www.avert.org/sex-stis/how-to-have-sex/oral-sex) പോയി നോക്കിയാൽ മതി. കാര്യങ്ങളുടെ കിടപ്പ് പിടികിട്ടും.
ഈ പരിപാടി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ക്രിസ്തുവിനും മുമ്പ് പുരാതന റോമിലെ അധികാരികളും പണമുള്ളവരും, നമ്മുടെ കാലത്തെ ധനികരേയും അധികാരികളേയും പോലെതന്നെ, സുഖജീവിതം നയിക്കാൻ താല്പര്യമുള്ളവരായിരുന്നു. പണമുള്ളവർ വൻ പാർട്ടികൾ നടത്തുന്നത് അക്കാലത്ത് സാധാരണമായിരുന്നുവത്രെ. റോമൻ ഓർജി എന്ന് പേര് കേട്ട ഈ പാർട്ടികളിൽ മദ്യവും സെക്സും സർവ്വസാധാരണമായിരുന്നു.
രാജ്യം ഭരിക്കേണ്ട സമയത്ത് അവിടെ കുടിച്ചുകൂത്താടി മറിഞ്ഞാണ് അവർ റോമാസാമ്രാജ്യം ഒരു വഴിക്കാക്കിയത്. അക്കാലത്തെ റോമൻ കെട്ടിടങ്ങളിൽ ചുവർച്ചിത്രങ്ങളിൽ വദനസുരതത്തിന്റെ രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നതായി പര്യവേക്ഷകർ കണ്ടെത്തിയിട്ടുണ്ട്. രണ്ടായിരം വർഷങ്ങൾക്ക് ശേഷവും ഇറ്റലിയിൽ പ്രധാനമന്ത്രി വരെ ഉൾപ്പെട്ട ഇത്തരം പാർട്ടികൾ ഒക്കെ നടന്നു എന്നൊക്ക ആരോപണം ഉണ്ട് (http://www.bbc.com/news/world-europe-38783586). The more things change, the the more they stay the same എന്നൊരു പഴംചൊല്ല് ഇംഗ്ലീഷിൽ ഉണ്ട്, ഇറ്റാലിയനിലും കാണണം.
കന്യാകുമാരി തൊട്ട് കാശ്മീർ വരെ ആസേതു ഹിമാചലം നീണ്ടും പരന്നും കിടക്കുന്ന നമ്മുടെ നാടിന് ഒരു സംസ്ക്കാരമുണ്ടെന്ന് ഇപ്പോൾ എല്ലാവർക്കുമറിയാം. എല്ലാ വ്യവസ്ഥകളെയും അംഗീകരിക്കുന്ന ഒരു സംസ്ക്കാരം എന്നത് മറ്റുകാര്യങ്ങളിൽ അത്ര ശരിയല്ലെങ്കിലും ലൈംഗികതയുടെ കാര്യത്തിൽ ശരിയാണ്. സഹസ്രാബ്ദങ്ങൾക്ക് മുമ്പ് കാമസൂത്രത്തിൽ വാത്സ്യായനൻ വദനസുരതം ഉൾപ്പെടെ എത്രയോ പോസുകൾ പറഞ്ഞുതന്നിരിക്കുന്നു. (ഐ ഐ ടിയിൽ എത്തിയപ്പോൾ ആദ്യം തപ്പിപ്പിടിച്ചു വായിച്ചത് കാമസൂത്രമാണ്. പത്തു പേജിനപ്പുറം പോയില്ല, പരമ ബോറാണ്. പിന്നെ ചിത്രങ്ങൾ നോക്കി. വാത്സ്യായനൻ പറയുന്ന പോസൊക്കെ നടക്കണമെങ്കിൽ നമ്മൾ വല്ല ജിംനാസ്റ്റും ആയിരിക്കണം. സാധാരണക്കാരെ കൊണ്ട് സാധിക്കാവുന്ന കാര്യം വലതും പറഞ്ഞുവെക്കാമായിരുന്നില്ലേ ഗുരോ). വദനസുരതത്തിന്റെ അനവധി വേർഷനുകൾ നമ്മുടെ ക്ഷേത്രങ്ങളിലും കൊത്തിവച്ചിട്ടുണ്ട് (https://www.canstockphoto.com/images-photos/khajuraho.html). റോമാക്കാർ ബെഡ്റൂമിൽ കാണുമ്പോൾ നമ്മൾ ആരാധനാലയത്തിൽ കാണും. നമ്മളോടാ കളി!
മനുഷ്യന്റെ സ്വഭാവവും ഭാവനയും ലോകത്തെല്ലായിടത്തും ഒരുപോലെയായതിനാൽ റോമിലും ഇന്ത്യയിലും മാത്രമല്ല, മറ്റുള്ള സ്ഥലങ്ങളിലെ സംസ്ക്കാരങ്ങളിലും വദനസുരതം ഉണ്ടായിരുന്നു എന്നതിന് എനിക്കൊരു സംശയവുമില്ല. നിലനിൽക്കുന്ന കെട്ടിടം ഉണ്ടാക്കുന്നതിലും അവിടെ ചിത്രം വരക്കുന്നതിലും ഒന്നും നമ്മളെപ്പോലെ അവർക്ക് വലിയ കഴിവുണ്ടായിക്കാണില്ല. പിന്നെ വേറെ ചില ഇടങ്ങളിൽ പഴയ സംസ്കാരത്തിന്റെ തെളിവുകൾ ഇടിച്ചു പൊളിച്ചു നശിപ്പിക്കുകയാണ് രീതി. ഇതൊക്കെക്കൊണ്ടാണ് മറ്റിടങ്ങളിൽ നിന്നും #wetoo വരാത്തത്. അവരെ 'പുവർ പീപ്പിൾ' എന്ന് താഴ്ത്തിക്കാണരുത്.
യൂറോപ്പിലെ ഇരുണ്ട കാലഘട്ടം ലൈംഗികതക്കും കഷ്ടകാലം ആയിരുന്നു. മതം ഭരണത്തിലേക്കും ശാസ്ത്രത്തിലേക്കും സാഹിത്യത്തിലേക്കും എന്തിന് മനുഷ്യന്റെ ബെഡ്റൂമിലേക്കും കടന്നു കയറി. നിയമവിധേയമായ ലൈംഗികബന്ധങ്ങൾ വിവാഹത്തിനുള്ളിൽ ചുരുക്കി. വിവാഹ ജീവിതത്തിനകത്തും എന്തൊക്കെ തരത്തിൽ ലൈംഗിക ബന്ധമാകാം എന്നതിനെപ്പറ്റി നിബന്ധനകൾ വന്നു. അവസാനം ഭാര്യയും ഭർത്താവും ലൈംഗികബന്ധത്തിൽ ഏർപ്പെടാവുന്ന പൊസിഷൻ മിഷനറിമാർ നിർവചിക്കുന്ന കാലമായി. മറ്റുള്ള രീതികളിൽ ലൈംഗികബന്ധം നടത്തിയാൽ കർശന ശിക്ഷകൾ വരെ നിലവിൽവന്നു.
'ചേട്ടൻ ചുമ്മാ പുളു പറയാതെ... ഭാര്യയും ഭർത്താവും ഉഭയസമ്മതത്തോടെ ബെഡ്റൂമിൽ എന്തുചെയ്യുന്നു എന്നതിന് ശിക്ഷ വിധിക്കാൻ മാത്രം മണ്ടന്മാർ ഈ ലോകത്തുണ്ടോ?''
''ഉണ്ടോന്നോ? ഉണ്ടായിരുന്നു എന്ന് മാത്രമല്ല, ഇപ്പോഴുമുണ്ട്.
അതെവിടെ ?, യൂറോപ്പിലോ ?
അതിന് അനിയൻ യൂറോപ്പിൽ ഒന്നും പോകേണ്ട. നമ്മുടെ ഇന്ത്യൻ ശിക്ഷാ നിയമം ഒന്നെടുത്ത് വായിച്ചാൽ മതി.
Section 377 Unnatural offences: Whoever voluntarily has carnal intercourse against the order of nature with any man, woman or animal shall be punished with impriosnment for life, or with impriosnment of either description for a term which may extend to ten years, and shall alos be liable to fine.'
അതായത് ഉത്തമാ, മൃഗങ്ങളുമായുള്ള ലൈംഗികബന്ധം പോലെ തന്നെയാണ് ഇന്ത്യൻ ശിക്ഷാനിയമത്തിന്റെ കണ്ണിൽ വദനസുരതവും. ഇത് ഉഭയസമ്മതത്തോടെ ചെയ്തു എന്നതോ ഭാര്യാഭർത്താക്കന്മാർ തമ്മിൽ ചെയ്തു എന്നതോ ബെഡ്റൂമിനകത്ത് ചെയ്തു എന്നതോ ഒന്നും ഇതിനെ കുറ്റമല്ലാതാക്കുന്നില്ല. (ഈ വകുപ്പാണ് സ്വവർഗ്ഗാനുരാഗികൾക്കെതിരെ പൊലീസ് എടുത്ത് പ്രയോഗിക്കുന്നത്). രണ്ടായിരത്തി ഒൻപതിൽ ഡൽഹി ഹൈക്കോർട്ട് ഈ വകുപ്പ് റദ്ദ് ചെയ്തു, പക്ഷെ രണ്ടായിരത്തി പതിമൂന്നിൽ സുപ്രീം കോർട്ട് ആ വിധി റദ്ദ് ചെയ്തു. നിയമം മാറ്റാനുള്ള അധികാരം സർക്കാരിനാണ് കോടതിക്കല്ല എന്ന സുപ്രധാനമായ തത്വം അനുസരിച്ചു്. ഇനിയിപ്പോൾ നമ്മുടെ എം പി മാർ വിചാരിക്കണം.
ഇതൊക്കെ എഴുതിയവർ ഇപ്പോഴും ജീവനോടെ ഉണ്ടോ ആവോ? അല്ല...ചുമ്മാ ഒന്നു പോയി കണ്ട് നമിക്കാനാ.
'ഇല്ലില്ല, ഈ നിയമം എഴുതിവെച്ചത് 1860-ൽ ബ്രിട്ടീഷുകാരാണ്. അത് തന്നെ 1533 ലെ ഒരു നിയമത്തിന്റെ തനി പകർപ്പാണ്. അങ്ങനെ ഇരുണ്ടകാല യൂറോപ്പിൽ നിന്നും ഉൾക്കൊണ്ട ഒരു സംസ്ക്കാരബോധം ആണ് ഒരു കുഴപ്പവുമില്ലാതെ കാമസൂത്രവും കളിച്ചുനടന്ന നമ്മുടെ മേൽ അവർ കെട്ടിയേൽപ്പിച്ചത്. അവരെ കേട്ട് കെട്ടിച്ചിട്ടും ആ നിയമം അങ്ങനെ കിടക്കുന്നു.'
''എന്നിട്ട് അവരുടെ നാട്ടിലോ?''
അവരുടെ നാട്ടിൽ സ്ഥിതി വളരെ മാറി, നിയമവും. വാസ്തവത്തിൽ അതുതന്നെ ഒരു കഥയാണ്. സന്തോഷത്തിന് വേണ്ടി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് തന്നെ തെറ്റാണെന്നാണ് പണ്ട്പാ ശ്ചാത്യനാടുകളിൽ അധികം 'നല്ല' പെൺകുട്ടികളെയും മതം പഠിപ്പിച്ചിരുന്നത് . അതുകൊണ്ട് തന്നെ നിയമം ഒക്കെ മാറിയിട്ടും സന്താനോത്പാദനത്തിന് ഉപകരിക്കാത്ത ലൈംഗിക കാര്യങ്ങൾ വിവാഹത്തിനുള്ളിൽ നടത്തിക്കിട്ടാൻ വലിയ വിഷമമായി. അതോടെ കൊമേർഷ്യൽ സെക്സിൽ ഈ പണിക്ക് വലിയ ഡിമാൻഡായി. ബ്ലോജോബ് എന്ന പേര് തന്നെ ഇങ്ങനെ ഉണ്ടായതാണ്. സാധാരണ സെക്സിന്റെ രണ്ടും മൂന്നും ഇരട്ടി പണം കൊടുത്ത് വദനസുരതത്തിനായി ആളുകൾ ക്യൂ നിന്നു (http://freakonomics.com/.../the-golden-age-of-chicago-prosti.../).
എന്നാൽ കാര്യങ്ങൾ മാറിയത് പെട്ടെന്നാണ്. ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം പാശ്ചാത്യരാജ്യങ്ങൾ നഗരവൽക്കരിക്കപ്പെട്ടു. സമൂഹത്തിന്റെയും മതത്തിന്റെയും കെട്ടുകളിൽനിന്നും ആളുകൾ മോചിതരായി. അങ്ങനെ സ്ത്രീകളും പുരുഷന്മാരുമായി സ്വതന്ത്രമായി ഇടപഴകാനും സ്വന്തമായി പങ്കാളിയെ കണ്ടുപിടിക്കാനുമുള്ള സാഹചര്യമുണ്ടായതോടെ ഓറൽ സെക്സിന്റെ വില കുത്തനെ ഇടിഞ്ഞു.
അതെങ്ങനെ?
ലൈംഗികകാര്യങ്ങളിൽ അടിസ്ഥാനമായി ആൺകുട്ടികളെയും പെൺകുട്ടികളെയും നയിക്കുന്നത് വ്യത്യസ്തമായ ജെനറ്റിക്ക് ചോദനകൾ ആണ്. ആണുങ്ങൾക്ക് അവരുടെ ജീൻ പരമാവധി സ്ത്രീകളിൽ കൂടെ വളർത്തിയെടുക്കുക എന്നതാണ് ലക്ഷ്യം. സ്ത്രീകൾക്കാകട്ടെ കിട്ടാവുന്നതിൽ ഏറ്റവും ഉത്തമമായ ജീൻ വഴി കുട്ടികൾ ഉണ്ടാകണം എന്നും. അതുകൊണ്ട് പയ്യന്മാർക്കെല്ലാം എത്രയും വേഗം പ്രേമത്തെ ലൈംഗികമാക്കാനാണ് താൽപര്യം. അതവർ കല്യാണം കഴിക്കാൻ ഉദ്ദേശിക്കുന്ന സ്ത്രീകൾ ആകണം എന്നില്ല. അതേസമയം സ്ത്രീകൾക്ക് കല്യാണം കഴിക്കുമെന്ന് ഉറപ്പില്ലാത്ത ഒരാളുമായി വേഗത്തിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ താല്പര്യം ഉണ്ടാവില്ല. (ഗർഭനിരോധനം ഇന്നത്തേപ്പോലെ എളുപ്പമല്ലാതിരുന്ന കാലത്തേ കാര്യമാണ്, പുരോഗമനവാദികൾ ചൂടാവാണ്ട). അപ്പോൾപ്പിന്നെ ആണുങ്ങൾക്ക് കാര്യം നടക്കുന്നതും പെണ്ണുങ്ങൾക്ക് കുട്ടി ഉണ്ടാകുമെന്ന് റിസ്ക്ക് ഇല്ലാത്തതും ആയ ഒരു മാർഗ്ഗമായി ഓറൽ സെക്സ് മാറി.
ലൈംഗികത്തൊഴിലാളികളുടെ അടുത്ത് പോകേണ്ട കാര്യമില്ലാതായി. ഓറൽ സെക്സിന്റെ കമ്പോള വില കുത്തനെ ഇടിഞ്ഞു. ഈ സ്ഥിതി പാശ്ചാത്യരാജ്യങ്ങളിൽ ഇപ്പോഴും തുടരുന്നു. പക്ഷെ ഇന്ത്യ ഇക്കാര്യത്തിൽ ഇപ്പോഴും കഴിഞ്ഞ നൂറ്റാണ്ടിലാണ്. നമ്മുടെ കമ്പോളനിലവാരവും അത് തന്നെയാണ് കാണിക്കുന്നത്. ആധുനികലോകത്ത് വദനസുരതത്തിന് ജനസമ്മതി കൂടിവരാൻ മറ്റൊരു കാരണം കൂടിയുണ്ട്. സ്ത്രീകൾ വിവാഹം വരെ കന്യകാത്വം സൂക്ഷിക്കണമെന്ന ചിന്ത ഇപ്പോഴും ലോകത്ത് പലയിടത്തും പ്രബലമാണ്. അത് പോലെ തന്നെ ആധുനിക ജീവിതശൈലിയിൽ പങ്കാളിയിൽ നിന്നും അകന്ന് ജീവിക്കുന്നവരുടെ എണ്ണം കൂടുകയാണ്. അതിൽ അധികം പേരും പങ്കാളിയോട് 'വിശ്വസ്തത' കാത്തുസൂക്ഷിക്കണം എന്ന് ചിന്തയുള്ളവരാണ്. വദനസുരതം ആകുമ്പോൾ കന്യകാത്വത്തിനും വിശ്വസ്തതക്കും പോറലേൽക്കുന്നില്ല എന്നാണ് പുതിയ ലോകത്തെ സദാചാരം.
''I didnot have sexual relationaship with that woman' എന്ന് ബിൽ ക്ലിന്റണ് (https://www.youtube.com/watch?v=KiIP_KDQmXs) 'സത്യസന്ധമായി' പറയാൻ സാധിച്ചത് പുള്ളി വദനസുരതത്തിൽ നിർത്തിയതുകൊണ്ടാണ്. വദനസുരതം ലൈംഗികരോഗങ്ങൾ വരുത്തുന്നില്ലെന്ന ഒരു തെറ്റായ ധാരണ മനുഷ്യർക്കുണ്ട്. എയ്ഡ്സ് പകരാനൊക്കെ അല്പം സാധ്യത കുറവാണെന്നത് ശരി തന്നെ, പക്ഷെ സുരക്ഷ ഉറപ്പില്ലാത്ത പങ്കാളിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ പാലിക്കേണ്ട എല്ലാ മുൻകരുതലുകളും ഇക്കാര്യത്തിലും എടുത്തില്ലെങ്കിൽ പണി പാലുംവെള്ളത്തിൽ കിട്ടും.
ഇനിയൊരു ഭീഷണിയാണ്. നാട്ടിലെ 'ആസേതു' സംസ്കാരത്തിന് ചേരാത്ത വിഷയമാണിപ്പോൾ ഞാനിപ്പോൾ എഴുതിയത് എന്നെനിക്കറിയാം . ആയതിനാൽ ലൈക്കും ഷെയറും കുറായാറാണ് പതിവ്. പക്ഷെ ഇത്തവണ അങ്ങനെ സംഭവിച്ചാൽ അത് വലിയ നഷ്ടം ആകും.
ലൈംഗികതയെയും ലൈംഗിക വിദ്യാഭ്യാസത്തെയും പറ്റി ഒരു സീരീസ് എഴുതണമെന്ന് പണ്ടേയുള്ള പ്ലാനാണ്. ''അതേ അതേ നമ്മുടെ കുട്ടികൾക്ക് ഇക്കാര്യത്തിൽ വലിയ വിവരമൊന്നുമില്ല, പറഞ്ഞുകൊടുക്കാനും ആരുമില്ല'' എന്നാണ് ഞാൻ ഇക്കാര്യം പറയുമ്പോൾ കിട്ടുന്ന മറുപടി.
എന്നാൽ എന്റെ അഭിപ്രായത്തിൽ ആദ്യം ലൈംഗികവിദ്യാഭ്യാസം കിട്ടേണ്ടത് മുതിർന്നവർക്കാണ്. ലൈംഗികത ഒരു തെറ്റല്ല എന്നും ആസ്വദിക്കേണ്ടതും ആഘോഷിക്കപ്പെടേണ്ടതും ആണെന്നുമുള്ള ബോധം സമൂഹത്തിലുള്ളവർക്കുണ്ടാകണം. അതിന് നാണിക്കേണ്ട കാര്യമൊന്നുമില്ല. വിവാഹത്തിന് മുൻപും ശേഷവും, ഭാര്യ വരുന്നതിന് മുൻപും ഭർത്താവില്ലാതായതിനു ശേഷവും മനുഷ്യജീവിതത്തിൽ ലൈംഗികതക്ക് സ്ഥാനമുണ്ട്. അതിനെപ്പറ്റിയാണ് ഞാൻ എഴുതാൻ ഉദ്ദേശിക്കുന്നത്. കരിയർ സീരീസും യാത്ര സീരീസും പോലെ, വായിക്കുന്നവരുടെ ചിന്താഗതി മാറ്റിയെടുക്കുന്ന ഒന്നായിരിക്കും അത്. പക്ഷെ, വായനക്കാർ ലൈക്കടിക്കാതെ ചമ്മി മാറിനിന്നാൽ ഞാൻ എന്റെ വഴിക്ക് പോകും.
രണ്ടുമണിക്കൂർ എടുത്ത് എഴുതിയതാണ്, ചുരുങ്ങിയത് രണ്ടായിരം ലൈക്കെങ്കിലും ഈ പോസ്റ്റിന് വീണില്ലെങ്കിൽ ശേഷം ചിന്ത്യം!
(കൊറിയയിൽ ഹണിമൂൺ ദ്വീപ് എന്ന് പേരുകേട്ട ജേജുവിലെ ലവ് ലാൻഡ് എന്ന പാർക്കിൽ നിന്നുള്ള ദൃശ്യം. പാർക്കിന്റെ കഥ മുൻപ് http://english.visitkorea.or.kr/enu/ATR/SI_EN_3_1_1_1.jsp... പറഞ്ഞിട്ടുണ്ട് )
Stories you may Like
- മുരളീ തുമ്മാരുകുടി മുൻകൂട്ടി കണ്ടത് താനൂരിൽ സംഭവിക്കുമ്പോൾ
- പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ മീൻപിടിത്ത ബോട്ട് രൂപ മാറ്റം നടത്തി
- മുരളി തുമ്മാരുകുടിയുടെ പരാതി, കെഎസ്ഇബി സ്ഥാപിച്ച സ്റ്റേ വയർ നീക്കി
- സെക്രട്ടറിയേറ്റിൽ തീപിടുത്തം ഉണ്ടാകുന്നതും മുരളി തുമ്മാരുകുടി പ്രവചിച്ചിരുന്നോ
- മുരളി തുമ്മാരുകുടി ചർച്ചയാക്കിയത് എംജി യൂണിവേഴ്സിറ്റിയിലെ ട്രാൻസ്ക്രിപ്റ്റ് ദുരന്തകഥ
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്