Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇവർക്ക് ഇത്രയും അഹങ്കാരം പാടുണ്ടോയെന്ന് ചോദിച്ചതിന് ഫലമായി; ഇടുക്കി പൈനാവ് സർക്കാർ ആശുപത്രിയിൽ രോഗികൾക്ക് ടോക്കൺ നൽകാതെ അരമണിക്കൂർ സൊറ പറഞ്ഞിരുന്ന ജീവനക്കാരിക്ക് സസ്‌പെൻഷൻ; ആരോഗ്യ മന്ത്രിയുടെ നടപടി ഡിഎംഒയുടെ പ്രാഥമികാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ; ആശുപത്രികൾ അധികാരകേന്ദ്രങ്ങളല്ല സേവനകേന്ദ്രങ്ങളാണെന്ന ബോധം ജീവനക്കാർക്കുണ്ടാകണമെന്ന് കെ.കെ.ശൈലജ

ഇവർക്ക് ഇത്രയും അഹങ്കാരം പാടുണ്ടോയെന്ന് ചോദിച്ചതിന് ഫലമായി; ഇടുക്കി പൈനാവ് സർക്കാർ ആശുപത്രിയിൽ രോഗികൾക്ക്  ടോക്കൺ നൽകാതെ അരമണിക്കൂർ സൊറ പറഞ്ഞിരുന്ന ജീവനക്കാരിക്ക് സസ്‌പെൻഷൻ; ആരോഗ്യ മന്ത്രിയുടെ നടപടി ഡിഎംഒയുടെ പ്രാഥമികാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ; ആശുപത്രികൾ അധികാരകേന്ദ്രങ്ങളല്ല സേവനകേന്ദ്രങ്ങളാണെന്ന ബോധം ജീവനക്കാർക്കുണ്ടാകണമെന്ന് കെ.കെ.ശൈലജ

മറുനാടൻ മലയാളി ബ്യൂറോ

ഇടുക്കി: പൈനാവ് സർക്കാർ ആശുപത്രിയിൽ രോഗികളോടും, ഒപ്പമെത്തിയവരോടും മോശമായി പെരുമാറിയ ഉദ്യോഗസ്ഥയെ സസ്‌പെൻഡ് ചെയ്തു. ആരോഗ്യമന്ത്രി കെ.കെ.ശൈലജയാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥയെ സസ്‌പെൻഡ് ചെയ്യാൻ നിർദ്ദേശിച്ചത്. നിരവധി രോഗികൾ ക്യൂ നിൽക്കുമ്പോഴും, ടോക്കൺ നൽകാതെ കൗണ്ടറിൽ സംസാരിച്ച് കൊണ്ടിരിക്കുകയും, അപമാനിക്കുകയും ചെയത ഉദ്യോഗസ്ഥയെ തുറന്നുകാട്ടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.

പൈനാവ് ആശുപത്രിയിൽ ഐ ടെസ്റ്റ് സർട്ടിഫിക്കറ്റ് വാങ്ങാൻ പോയ ഒരാളുടെ അനുഭവമാണ് ഫേസ്‌ബുക്ക് കുറിപ്പിലൂടെ പ്രചരിചത്. ഇന്റർനാഷണൽ ഹ്യൂമൻ റൈറ്റ്സ് അസോസിയേഷനാണ് ഇത് പോസ്റ്റ് ചെയ്തത്.
വളരെയധികം പേർ കാത്തുനിൽക്കുമ്പോഴും, ടോക്കൺ കൊടുക്കാതെ ഉദ്യോഗസ്ഥർ 20 മിനിറ്റിലേറെ കൗണ്ടറിനുള്ളിൽ സംസാരിച്ചുകൊണ്ടിരുന്നു.ക്ഷമകെട്ട് ഇതിനെ ചോദ്യം ചെയ്തപ്പോൾ ടോക്കൺ തരില്ലെന്ന് വാശി പിടിച്ചു.എന്നാൽ രോഗികൾ പ്രതിഷേധമുയർത്തിയപ്പോൾ, ഇനിയാർക്കും ടോക്കൺ തരില്ലെന്നായി.പ്രതിഷേധം രൂക്ഷമായപ്പോൾ ആശുപത്രിയിൽ നിന്ന് പോയില്ലെങ്കിൽ പൊലീസിനെ വിളിക്കുമെന്ന് ഒരു ജീവനക്കാരൻ ഭീഷണി ഉയർത്തി.ഒടുവിൽ രോഗികൾ ഒന്നടങ്കം പ്രതികരിച്ചതോടെയാണ് ഔദാര്യമെന്നവണ്ണം ടോക്കൺ വിതരണം പുനരാരംഭിച്ചത്.സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറായി.ഇതിനെ തുടർന്നാണ് ആരോഗ്യമന്ത്രി ഇടപെട്ടത്.

കെ.കെ.ശൈലജയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:

'ഇടുക്കി ജില്ലയിലെ ആരോഗ്യ വകുപ്പ് ജീവനക്കാരി രോഗികളോട് മോശമായി പെരുമാറുന്ന വീഡിയോ സോഷ്യൽ മീഡിയ വഴി പ്രചരിച്ചിരുന്നു. ഇത് സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ഇടുക്കി ഡി എം ഒ യെ ചുമതലപ്പെടുത്തിയിരുന്നു. പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജീവനക്കാരിയെ സസ്‌പെന്റ് ചെയ്തു. വിശദമായ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കും.

സർക്കാർ ആശുപത്രികളെ പൂർണ്ണമായും രോഗീ സൗഹൃദമാക്കുവാൻ ഉള്ള തീവ്ര യജ്ഞ പരിപാടികളുമായാണ് ഗവ: മുന്നോട്ട് പോവുന്നത്. ആ പ്രയാണത്തിന് തടസം സൃഷ്ടിക്കുന്ന ഇത്തരം പ്രവണതകൾ വച്ചുപുലർത്താനാവില്ല.
ആശുപത്രികൾ അധികാര കേന്ദ്രങ്ങൾ അല്ല മറിച്ച് സേവന കേന്ദ്രങ്ങളാണെന്ന ബോധം ഓരോ ജീവനക്കാരിലും ഉണ്ടാകേണ്ടത് അത്യാവശ്യമാണ്.'

സർക്കാർ സ്ഥാപനങ്ങളിൽ നിത്യജീവിതാവശ്യങ്ങൾക്കായി പോകുന്ന സാധാരണക്കാർക്ക് കാത്തിരിപ്പും അപമാനവും ശീലമാണ്. തങ്ങൾ ഇതിനൊക്കെ വിധിക്കപ്പെട്ടവരാണെന്നും, കാര്യം സാധിക്കാൻ ഉദ്യോഗസ്ഥരുടെ ധാർഷ്ട്യമൊക്കെ സഹിക്കണമെന്നുമാണ് പലരും ധരിച്ചുവച്ചിരിക്കുന്നത്. ഉദ്യോഗസ്ഥർ ജോലിയിൽ വരുന്ന വീഴ്ചയ്ക്കെതിരെ പ്രതികരിച്ചാൽ ഔദാര്യം പറ്റുന്നവരാണുള്ള പുച്ഛഭാവത്തോടെ മറ്റുള്ളവരുടെ മുന്നിൽ വച്ച് ശകാരിക്കുകയും, അപമാനിക്കുകയും ചെയ്യും. എന്തിനാണ് കുഴപ്പങ്ങളുണ്ടാക്കുന്നത് എന്ന് ഭയന്ന് മിക്കവരും ഇടപെടാതിരിക്കുകയും ചെയ്യും. ഈ ശീലം മാറ്റാൻ നേരമായെന്നാണ് ഈ സംഭവം നൽകുന്ന സൂചന.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP