Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മദ്യത്തിലാറാടി ശ്രീലങ്കൻ താരങ്ങൾ കൊൽക്കത്തയിൽ; മാളിലും ബാറിലും വെച്ച് പ്രശ്‌നങ്ങൾ ഉണ്ടാക്കി; ലിഫ്റ്റിൽവച്ച് ഒരു കുടുംബത്തെ ചീത്തവിളിച്ചു; കേസ് എടുക്കാതെ പൊലീസ്

മദ്യത്തിലാറാടി ശ്രീലങ്കൻ താരങ്ങൾ കൊൽക്കത്തയിൽ;  മാളിലും ബാറിലും വെച്ച് പ്രശ്‌നങ്ങൾ ഉണ്ടാക്കി; ലിഫ്റ്റിൽവച്ച് ഒരു കുടുംബത്തെ ചീത്തവിളിച്ചു;  കേസ് എടുക്കാതെ പൊലീസ്


കൊൽക്കത്ത: ഇന്ത്യയിൽ ക്രിക്കറ്റ് പരമ്പരക്കായി എത്തിയ ശ്രീലങ്കൻ ടീം അംഗങ്ങൾ നഗരത്തിൽ മദ്യലഹരിയിൽ അഴിഞ്ഞാടി. നഗരത്തിലെ മാളിലും മദ്യ ശാലയിലുമാണ് ശ്രീലങ്ക ക്രിക്കറ്റ് ടീം അംഗങ്ങളുടെ അഴിഞ്ഞാട്ടം നടന്നത്.

ബാർ ജീവനക്കാരെ ചീത്തവിളിച്ച് അലമ്പുണ്ടാക്കിയ കളിക്കാർ പിന്നീടു ലിഫ്റ്റിൽവച്ച് ഒരു കുടുംബത്തിനെ ചീത്തവിളിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.

ടീം അംഗങ്ങൾ മുഴുവനായി കൊൽക്കത്തയിലെ മാളിൽ ഷോപ്പിങ്ങിനെത്തിയിരുന്നു. എന്നാൽ അതിൽ നാല്‌പേരാണു മദ്യലഹരിയിൽ അഴിഞ്ഞാടിയത്. ഇവരുടെ പേരുകൾ രഹസ്യമാക്കി വച്ചിരിക്കുകയാണ്. അതേ സമയം ഇവർക്കെതിരെ പൊലീസ് കേസ് എടുത്തിട്ടില്ല.

ചിലർ മാളിന്റെ ഭാഗമായ മദ്യശാലയിൽ കയറി. ഇതിൽ നാലുപേരാണു ലക്കുകെട്ടു പ്രശ്‌നങ്ങളുണ്ടാക്കിയത്. ലിഫ്റ്റിൽ വച്ചു മോശം അനുഭവത്തിന് ഇരയായ കുടുംബം പുറത്തിറങ്ങിയ ഉടൻ മാളിലെ സുരക്ഷാ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. അവർ നാലുപേരെയും തടഞ്ഞുവച്ചു. വിവരം പൊലീസിൽ അറിയിക്കുകയും ചെയ്തു. എന്നാൽ പൊലീസ് എത്തുംമുൻപേ ടീം മാനേജർ ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ബംഗാൾ (സിഎബി) ഭാരവാഹികളുമായി ഫോണിൽ ബന്ധപ്പെട്ടു.

കേസ് എടുക്കരുതെന്നു പൊലീസിനോടും പരാതിയിൽ ഉറച്ചുനിൽക്കരുതെന്നു മോശം അനുഭവത്തിനിരയായവരോടും അഭ്യർത്ഥിച്ചു പ്രശ്‌നം ഒതുക്കുകയായിരുന്നു സിഎബി ഭാരവാഹികൾ. കളിക്കാർ തമ്മിൽ ചീത്തവിളിക്കുകയും ആക്രോശിക്കുകയുമാണു ചെയ്തതെന്നാണു സിഎബി ഭാരവാഹികൾ പറയുന്നത്. രേഖാമൂലം പരാതി കിട്ടിയില്ലെന്നു പൊലീസ് പറഞ്ഞു.

ദിനേശ് ചണ്ഡിമലിന്റെ നേതൃത്വത്തിലുള്ള ലങ്കാ ടീം ആറാഴ്ച നീളുന്ന പര്യടനത്തിനായി ഇക്കഴിഞ്ഞ എട്ടിനാണ് ഇവിടെ എത്തിയത്. മൂന്നുവീതം ടെസ്റ്റും നിയന്ത്രിത ഓവർ മൽസരങ്ങളും ട്വന്റിട്വന്റിയും കളിക്കും. ടെസ്റ്റ് പരമ്പര 16നു തുടങ്ങും. 15 പേരുണ്ട് ടീമിൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP