Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രഭാസിനെയും രാജമൗലിയെയും മനസിൽ ധ്യാനിച്ച് കൊമ്പന്റെ മുമ്പിലേക്ക്; ഒരുകിലോ പഴം കൈക്കൂലി; തുമ്പിക്കൈയിലും മസ്തകത്തിലും ചവിട്ടി കൈവിട്ടുനിൽക്കുന്ന കിടിലൻ രംഗം ധ്യാനിച്ച് കൊമ്പന് മൂന്നുമ്മ; തൊടുപുഴയിലെ ബാഹുബലി ശേഷം സക്രീനിൽ

പ്രഭാസിനെയും രാജമൗലിയെയും മനസിൽ ധ്യാനിച്ച് കൊമ്പന്റെ മുമ്പിലേക്ക്; ഒരുകിലോ പഴം കൈക്കൂലി; തുമ്പിക്കൈയിലും മസ്തകത്തിലും ചവിട്ടി കൈവിട്ടുനിൽക്കുന്ന കിടിലൻ രംഗം ധ്യാനിച്ച് കൊമ്പന് മൂന്നുമ്മ; തൊടുപുഴയിലെ ബാഹുബലി ശേഷം സക്രീനിൽ

മറുനാടൻ മലയാളി ഡസ്‌ക്

തൊടുപുഴ:കൂട്ടുകാർക്കൊപ്പം അവധി എങ്ങനെ അടിച്ചുപൊളിക്കണമെന്ന് ആലോചിച്ച് നടക്കുമ്പോഴാണ് വഴിയരികിൽ പനംപട്ട കടിച്ച് നിൽക്കുന്ന കൊമ്പനെ കണ്ടത്. ആനയ്‌ക്കൊപ്പം ഒരു ഫേസ്‌ബുക്ക് ലൈവ് ചിരകാല സ്വപ്‌നമായിരുന്നു. പിന്നെ കൂട്ടുകാർക്ക് മുന്നിൽ വമ്പുകാണിക്കുകയും ചെയ്യാം. മനസാകെ നിറഞ്ഞുനിൽക്കുന്നത് ബാഹുബലിയിലെ ആ കിടിലൻ രംഗം.

ആനയുടെ തുമ്പിക്കൈയിലും, മസ്തകത്തിലും ചവിട്ടി പ്രഭാസ് കൈവിട്ടുനിൽക്കുന്ന രംഗം. കൈയിൽ കരുതിയത് ഒരുകിലോ പഴം. വിശന്നുനിൽക്കുന്ന കൊമ്പന് എന്താവാൻ? പനംപട്ട കുറച്ച് വലിച്ചിട്ടുകൊടുത്തു. ആനയ്ക്കും സന്തോഷം, യുവാവിനും സന്തോഷം.

തുമ്പിക്കൈയിൽ ചവിട്ടി ആനപ്പുറത്ത് കേറണമല്ലോ. പാപ്പാന്മാരൊന്നും അടുത്തുമില്ല. സുഹൃത്തുക്കൾ വിലക്കി. വേണ്ട കൂടുതൽ അടുക്കേണ്ട, അപകടമാണ്. ആരുവകവയ്ക്കാൻ. തുമ്പിക്കൈയിൽ ആദ്യത്തെ ഉമ്മ വലിയ കുഴപ്പമില്ലാതെ പോയി. രണ്ടെണ്ണം സഹിച്ചു. മൂന്നാമതായപ്പോൾ സുഹൃത്തുക്കൾ അയ്യോ എന്ന് വിളിച്ചു.തെറിച്ചുവീണ യുവാവ് ചുരുണ്ടുകൂടി പന്തുപോലെ. തൊടുപുഴയിലെ ബാഹുബലി കോലഞ്ചേരി സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP