Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മഡഗസ്സ്‌കറിൽ പടർന്ന് പിടിച്ച് പ്ലേഗ് ബ്രിട്ടനിലും അമേരിക്കയിലും ഒക്കെ എത്തുമോ...? അനേകരുടെ ജീവനെടുത്ത മഹാരോഗം നിയന്ത്രണം വിട്ട് പടരുന്നു

മഡഗസ്സ്‌കറിൽ പടർന്ന് പിടിച്ച് പ്ലേഗ് ബ്രിട്ടനിലും അമേരിക്കയിലും ഒക്കെ എത്തുമോ...? അനേകരുടെ ജീവനെടുത്ത മഹാരോഗം നിയന്ത്രണം വിട്ട് പടരുന്നു

രു കാലത്ത് തീർത്തും നിയന്ത്രണാധീനമായെന്ന് പ്രത്യാശിച്ചിരുന്ന പ്ലേഗ് എന്ന മഹാരോഗം നിലവിൽ മഡഗസ്സ്‌കറിൽ സംഹാരതാണ്ഡവമാടിക്കൊണ്ട് നിരവധി പേരുടെ ജീവനുകൾ കവർന്നെടുക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. മഡഗസ്സ്‌കറിൽ 50 വർഷത്തിനിടെ ഏറ്റവും മാരകമായി പടർന്നിരിക്കുന്ന പ്ലേഗ് ബ്രിട്ടനിലും അമേരിക്കയിലും ഒക്കെ എത്തുമോ എന്ന ആശങ്കയാണ് ഇപ്പോൾ ശക്തമായിരിക്കുന്നത്. ഈ വർഷം ശക്തമായ മഹാവ്യാധിയിൽ മഡഗസ്സ്‌കറിൽ 165 പേർ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്കെങ്കിലും ഇതിലും കൂടുതൽ പേർക്ക് ജീവൻ നഷ്ടപ്പെട്ടിരിക്കാമെന്ന ആശങ്ക ശക്തമാവുകയാണ്.

ഇക്കഴിഞ്ഞ മൂന്ന് ദിവസങ്ങൾക്കുള്ളിൽ മരണസംഖ്യയിൽ 15 ശതമാനം പെരുപ്പമുണ്ടായിരിക്കുന്നുവെന്നാണ് ഏറ്റവും പുതിയ കണക്കുകൾ വെളിപ്പെടുത്തുന്നത്. ഇതിനെ തുടർന്ന് പ്രതിസന്ധി മൂർധന്യാവസ്ഥയിൽ എത്തിയിരിക്കുന്നുവെന്നും 10 രാജ്യങ്ങളിലേക്ക് ഏത് നിമിഷവും പ്ലേഗ് പടർന്നേക്കാമെന്നുമാണ് ശാസ്ത്രജ്ഞർ ആശങ്കപ്പെടുന്നത്. മഡഗസ്സ്‌കറിൽ നിലവിൽ ചുരുങ്ങിയത് 2034 പേർക്കെങ്കിലും രോഗബാധയുണ്ടായിട്ടുണ്ടെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്കുകൾ വെളിപ്പെടുത്തുന്നത്. ഇതിന് കാരണമാകുന്ന ബാക്ടീരിയക്ക് കഴിഞ്ഞ കുറച്ച് കാലമായി രൂപാന്തരീകരണം സംഭവിക്കുകയായിരുന്നുവെന്നും അതിന്റെ കരുത്തിൽ ഈ വർഷം അത് മരുന്നുകളെ അതിജീവിച്ച് പടർന്ന് പിടിക്കാൻ തുടങ്ങിയിരിക്കുന്നുവെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്.

വരാനിരിക്കുന്ന ഏപ്രിൽ വരെ മഡഗസ്സ്‌കറിൽ പ്ലേഗ് ഭീതിയുയർത്തിക്കൊണ്ട് പടർന്ന് പിടിക്കുമെന്ന ആശങ്കയാണുള്ളത്. ആഫ്രിക്കയിൽ നിന്നും ഈ പ്ലേഗ് അമേരിക്ക,യൂറോപ്പ്,ബ്രിട്ടൻ തുടങ്ങിയ ഇടങ്ങളിലേക്ക് അടുത്ത് തന്നെ പടരുമെന്നും മില്യൺ കണക്കിന് പേരുടെ ജീവന് ഭീഷണി സൃഷ്ടിക്കുമെന്നുമുള്ള ആശങ്കയും ഇതിനിടെ ശക്തമാകുന്നുണ്ട്. പ്ലേഗിലെ മൂന്നിൽ രണ്ട് കേസുകളും വായുവിലൂടെ പടരുന്ന ന്യൂമോണിക്ക് പ്ലേഗാണ്. ചുമ, മൂക്ക് ചീറ്റൽ, തുപ്പൽ തുടങ്ങിയവയിലൂടെ ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പടരുന്ന പ്ലേഗാണിത്. ഇത് ബാധിച്ച ചിലർ ചുരുങ്ങിയ സമയത്തിനുള്ളിൽ രോഗം വഷളായി മരിച്ച സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

എന്നാൽ മഡഗസ്സ്‌കറിൽ ഇപ്പോൾ പടരുന്നത് ഇതിൽ നിന്നും വ്യത്യസ്തമായ ബുബോണിക്ക് പ്ലേഗാണ്. 14ാം നൂറ്റാണ്ടിൽ 200 മില്യണോളം പേരുടെ മരണത്തിനിടയാക്കിയ പ്ലേഗാണിത്. അന്ന് അതിനെ ബ്ലാക്ക് ഡെത്ത് എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്.മഡഗസ്സ്‌കറിൽ ഓരോ വർഷവും ഇത്തരത്തിലുള്ള പ്ലേഗ് ഏതാണ്ട് 600ഓളം പേരെ ബാധിക്കാറുണ്ട്. എന്നാൽ ഈ വർഷം ഇത് ഇവിടെ പരിധി വിട്ട് പടർന്ന് പിടിച്ചതാണ് കടുത്ത പ്രതിസന്ധിക്ക് വഴിയൊരുക്കിയിരിക്കുന്നത്. മലാവിയിലേക്കും ഈ പ്ലേഗ് പടരാൻ വളരെ സാധ്യതകൂടുതലാണെന്നും അതിനാൽ കരുതിയിരിക്കണമെന്നും മുന്നറിയിപ്പുണ്ട്.

ഇതിന് പുറമെ സൗത്ത് ആഫ്രിക്ക, സീഷെൽസ്, ലാ റീ യൂണിയൻ, ടാൻസാനിയ, മൗറീഷ്യസ്, കോമോറോസ്, മൊസാംബിക്ക്, കെനിയ, എത്യോപ്യ, തുടങ്ങിയ രാജ്യങ്ങളും കടുത്ത പ്ലേഗ് ഭീഷണിയുടെ നിഴലിലാണ്. ഇത്തരത്തിലുള്ള ബുബോണിക് പ്ലേഗ് ബാധ മൂലം 14ാം നൂറ്റാണ്ടിൽ യൂറോപ്യൻ ജനതയുടെ മൂന്നിലൊന്നും മരിച്ച് വീണിരുന്നു. യെർസിനിയ പെസ്റ്റിസ് എന്ന ബാക്ടീരിയയാണിതിന് കാരണം. ചെള്ളുകളെ ഹോസ്റ്റായി മാറ്റുന്ന ഇവ എലികളിലൂടെയാണ് മനുഷ്യരിലേക്കെത്തുന്നത്. അരക്കെട്ടിലോ കക്ഷത്തിലോ കഴുത്തിലോ വീക്കം,ഉണങ്ങാത്ത പുണ്ണ്, തുടങ്ങിയവ ഇതിന്റെ ലക്ഷണങ്ങളാണ്. രോഗം ബാധിക്കുന്ന മൂന്നിൽ രണ്ട് പേരും ചികിത്സ ലഭിച്ചില്ലെങ്കിൽ നാല് ദിവസങ്ങൾക്കുള്ളിൽ മരിക്കാൻ സാധ്യതയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP