Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അധികാരത്തിൽ കടിച്ചുതൂങ്ങാൻ ബിജെപി വിമർശിക്കുന്നവരെ അടിച്ചമർത്തുകയാണ്; ബിജെപിക്ക് വോട്ടു ചെയ്ത് ഈ ദുരന്തം സ്വയം വിളിച്ചവരുത്തിയതാണ്; ഷാരൂഖ് ഖാനെയും ആമിർ ഖാനെയുമെല്ലാം ഒതുക്കാൻ ശ്രമിച്ചു; ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രകാശ് രാജ് രംഗത്ത്

അധികാരത്തിൽ കടിച്ചുതൂങ്ങാൻ ബിജെപി വിമർശിക്കുന്നവരെ അടിച്ചമർത്തുകയാണ്; ബിജെപിക്ക് വോട്ടു ചെയ്ത് ഈ ദുരന്തം സ്വയം വിളിച്ചവരുത്തിയതാണ്; ഷാരൂഖ് ഖാനെയും ആമിർ ഖാനെയുമെല്ലാം ഒതുക്കാൻ ശ്രമിച്ചു; ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രകാശ് രാജ് രംഗത്ത്

ബംഗളുരൂ: അധികാര മോഹികളായ ബിജെപി അഭിപ്രായ ഭിന്നതകളെ അടിച്ചമർത്തുകയാണ് തന്നെപ്പോലുള്ളവർക്ക് ഒന്നു മിണ്ടാൻ പോലും പറ്റാത്ത സാഹചര്യം സൃഷ്ടിച്ചിരിക്കുകയണ് ബിജെപിയെന്നും നടൻ പ്രകാശ് രാജ്,

ബിജെപിക്കെതിരെ അതി രൂക്ഷ വിമർശനമാണ് പ്രകാശ് രാജ് ഉന്നയിക്കുന്നത്. ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതിന് ശേഷം പ്രകാശ് രാജ് സംഘപരിവാരിന്റെ അസഹിഷ്ണുതക്കെതിരെ നിരന്തരം പ്രതികരിച്ചുകൊണ്ടിരിക്കുകയാണ്.

ഷാരൂഖ് ഖാൻ ഒറ്റപ്പെട്ടില്ലേ? ആമിർ ഖാനെ ഒതുക്കിയില്ലേ? അംബാസിഡർ സ്ഥാനത്തു നിന്നുവരെ അദ്ദേഹത്തെ നീക്കിയില്ലേ. അദ്ദേഹത്തിന്റെ പല പരസ്യങ്ങളും നിർത്തിയില്ലേ? ഇപ്പോൾ എന്റെ പരസ്യങ്ങളും റദ്ദാക്കിക്കൊണ്ടിരിക്കുകയാണ്. പരസ്യങ്ങളെ കുറിച്ച് പറയാൻ എനിക്ക് കഴിയില്ല. കാരണം അതിന് പണവുമായി ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പശുവുമായി ബന്ധപ്പെട്ട് നിങ്ങൾ നിയമം പാസാക്കുന്നു. നിങ്ങൾക്ക് സംശയം തോന്നിയെന്ന ഒറ്റക്കാരണം കൊണ്ട് നിങ്ങൾ ചിലരെ കൊല്ലുന്നു. ഒരുമിച്ചിരിക്കുന്ന യുവതീയുവാക്കൾക്കുനേരെ നിങ്ങൾ കല്ലെറിയുകയും അവരെ വിവാഹം കഴിപ്പിക്കുകയും ചെയ്യുന്നു. ഇത് ഭയംവിതക്കലൽ അല്ലെങ്കിൽ മറ്റെന്താണെന്നും അദ്ദേഹം ചോദിച്ചു.

ബിജെപിക്ക് വോട്ട് ചെയ്തതിൽ ചിലർ ചെയ്ത തെറ്റോർത്ത് ഇപ്പോൾ നിശബ്ദരായി പശ്ചാത്തപിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. താരങ്ങൾ രാഷ്ട്രീയത്തിലിറങ്ങുന്നതിനെ ദുരന്തം എന്നു വിശേഷിപ്പിച്ച താരം, രാജ്യത്തെ മുഖ്യപ്രശ്നങ്ങളെയെല്ലാം കുറിച്ച് കൃത്യമായ ഒരു ധാരണയുണ്ടാക്കിയ ശേഷം മാത്രം ഇതിലേക്കിറങ്ങണമെന്നും അദ്ദേഹം അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP