Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫൈവ് സ്റ്റാർ സ്യൂട്ട്... ലാപ്‌ടോപ്പ്... ആവശ്യത്തിന് സേവനങ്ങൾ... 7 ലക്ഷം രൂപ മുടക്കാൻ ഉണ്ടെങ്കിൽ ലണ്ടനിൽ നിന്നും ദുബായ് വരെ നിങ്ങൾക്ക് എമിറേറ്റ്‌സിന്റെ അടിപൊളി ആഡംബര കൊട്ടാരത്തിൽ യാത്ര ചെയ്യാം

ഫൈവ് സ്റ്റാർ സ്യൂട്ട്... ലാപ്‌ടോപ്പ്... ആവശ്യത്തിന് സേവനങ്ങൾ... 7 ലക്ഷം രൂപ മുടക്കാൻ ഉണ്ടെങ്കിൽ ലണ്ടനിൽ നിന്നും ദുബായ് വരെ നിങ്ങൾക്ക് എമിറേറ്റ്‌സിന്റെ അടിപൊളി ആഡംബര കൊട്ടാരത്തിൽ യാത്ര ചെയ്യാം

'ഈ വിമാനയാത്ര ഒരിക്കലും അവസാനിക്കാതിരുന്നുവെങ്കിൽ...!!' അടുത്ത മാസം ആരംഭിക്കുന്ന ലണ്ടനിൽ നിന്നും ദുബായിലേക്കുള്ള എമിറേറ്റ്‌സിന്റെ പുതിയ സർവീസിൽ കയറിയാൽ ഏതൊരാളും ആഗ്രഹിച്ച് പോകുന്ന കാര്യമായിരിക്കുമിത്. ലോകത്തിലെ ഏറ്റവും ആഡംബരപൂർണമായ വിമാനസർവീസാണ് ഇതെന്ന അവകാശവാദത്തോടെയാണ് എമിറേറ്റ്‌സ് ഈ ബോയിങ് 777 വിമാനം തയ്യാറാക്കിയിരിക്കുന്നത്. ഫൈവ് സ്റ്റാർ സ്യൂട്ട്...ലാപ്‌ടോപ്പ്..ആവശ്യത്തിനുള്ള മറ്റ് സേവനങ്ങൾ തുടങ്ങിയവയെല്ലാം ഒരുക്കിയിരിക്കുന്ന സ്യൂട്ടിന് 7000 പൗണ്ടാണ് ചാർജ്. ഇത്രയും തുക മുടക്കാൻ കഴിവും സന്നദ്ധതയുമുള്ളവർക്ക് ഈ ആഡംബരക്കൊട്ടാരത്തിൽ കയറി ദുബായ്ക്ക് പോകാൻ സാധിക്കും.

ലോകത്തിലെ നമ്പർ വൺ എയർലൈനുകളിലൊന്നാണ് തങ്ങളെന്ന് എമിറേറ്റ്‌സ് നേരത്തെ തന്നെ തെളിയിച്ച കാര്യമാണ്. എന്നാൽ ഇതു കൊണ്ടൊന്നും അടങ്ങിയിരിക്കാൻ തയ്യാറല്ലെന്നും മറ്റ് എയർലൈനുകളെ മറികടന്ന് ഒരു പടി കൂടി മുകളിലേക്ക് പോകാനാണ് തങ്ങൾ എപ്പോഴും ശ്രമിക്കുന്നതെന്നും പുതിയ സർവീസ് ആരംഭിക്കാനൊരുങ്ങുന്നതിലൂടെ എമിറേറ്റ്‌സ് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്. തീർത്തും സ്വകാര്യമായ ഒരു റൂം പോലെയാണ് ഇതിൽ ഓരോ യാത്രക്കാരന്റെയും സ്യൂട്ടുകൾ ക്രമീകരിച്ചിരിക്കുന്നത്. 3.7 സ്‌ക്വയർ മീറ്ററുകളുള്ള മുറികളാണിവ. 32 ഇഞ്ച് ടിവി പോലുമുള്ള ആഡംബര റൂമാണിത്.

ഞായറാഴ്ച ദുബായ് എയർഷോയിൽ വച്ചാണ് ഈ വിമാനത്തിന്റെ മാതൃക എമിറേറ്റ്‌സ് പുറത്ത് വിട്ടിരിക്കുന്നത്. തുടർന്ന് ഇത് ഇപ്പോൾ തന്നെ നിരവധി പേരുടെ ശ്രദ്ധ പിടിച്ച് പറ്റിയിട്ടുണ്ട്. മിക്ക സ്യൂട്ടുകൾക്കും ചെറിയ വിൻഡോയിലൂടെയുള്ള പുറം കാഴ്ചകൾ പോലും ലഭ്യമാക്കിയിട്ടുണ്ട്. കാഴ്ചകളെ കൂടുതൽ ആസ്വാദ്യകരമാക്കുന്നതിനായി ഇതിൽ ബെസ്‌പോക്ക് ബൈനോക്കുലറുകളും സജ്ജമാക്കിയിട്ടുണ്ട്. ഇവയുടെ ഇടനാഴികളിലെ ഭിത്തികൾ വെർച്വൽ വിൻഡോകളാണ്. പ്ലെയിനിൽ നിന്നുമുള്ള പുറം കാഴ്ചകൾ ഫൈബർ എക്‌സ്റ്റേണൽ ക്യാമറകളിലൂടെ സ്ട്രീം ചെയ്ത് കാണിക്കുന്നതാണ്. അതിനാൽ പുറം കാഴ്ചകൾ ആർക്കും കാണാൻ സാധിക്കും.

ഓരോ സ്യൂട്ടുകളിലും റിമോട്ട്കൺട്രോൾ വയർലെസ്, ഒരു പഴ്‌സണൽ വാർഡോബ്, ബാഗുകൾ വയ്ക്കാൻ പ്രത്യേക ഇടം,താപനില ക്രമീകരിക്കുന്നതിനുള്ള സൗകര്യം,തുടങ്ങിവയുണ്ട്. ഇവയെല്ലാം ഒരു കസ്റ്റമൈസ്ഡ് ബട്ടനിലൂടെ ക്രമീകരിക്കാനും സാധിക്കും. ഈ വിമാനത്തിലെ യാത്രക്കാർക്ക് ക്രൂവിനെ വീഡിയോകാൾ ചെയ്ത് തങ്ങളുടെ ആവശ്യങ്ങൾ അറിയിക്കാനുള്ള സൗകര്യമുണ്ട്. സ്‌പെഷ്യൽ സർവീസ് വിൻഡോയിലൂടെയാണ് ക്രൂസ് ഡ്രിങ്ക്‌സും ഭക്ഷണവും നിങ്ങൾക്ക് എത്തിക്കുന്നത്. ലെതർ സീറ്റുകൾ പൂർണമായും കിടക്ക രൂപത്തിലാക്കി സീറോ ഗ്രാവിറ്റി പൊസിഷനിലിടാം. അല്ലെങ്കിൽ ഇവ നിങ്ങളുടെ സൗകര്യമനുസരിച്ച് ഡസൻ കണക്കിന് മറ്റ് പൊസിഷനുകളിലേക്കും രൂപാന്തരപ്പെടുത്താനുമാവും.ഇത്തരം സ്യൂട്ടുകൾ മെഴ്‌സിഡെസ്‌ബെൻസ് എസ്‌ക്ലാസിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് തയ്യാറാക്കിയിരിക്കുന്നതെന്നാണ് എമിറേറ്റ്‌സ് വക്താവ് വെളിപ്പെടുത്തുന്നത്.നാസയുടെ സാങ്കേതികവിദ്യയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് സീറോ ഗ്രാവിറ്റി സീറ്റുകൾ ഇതിൽ ഒരുക്കിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP