Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൈയിലിരുന്ന വടി വഴുതിയത് പിടിക്കാൻ ശ്രമിക്കുന്നതിനിടെ കാൽ തെന്നി കുളത്തിൽ വീണു; കൈയുടെ വൈകല്യവും വിനയായി; ആൾമറയുള്ള പാറക്കുളത്തിൽ വീണ് കോളജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; ജിബിന്റെ വേർപാടിൽ പകച്ച് നാട്ടുകാരും കൂട്ടുകാരും

കൈയിലിരുന്ന വടി വഴുതിയത് പിടിക്കാൻ ശ്രമിക്കുന്നതിനിടെ കാൽ തെന്നി കുളത്തിൽ വീണു; കൈയുടെ വൈകല്യവും വിനയായി; ആൾമറയുള്ള പാറക്കുളത്തിൽ വീണ് കോളജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; ജിബിന്റെ വേർപാടിൽ പകച്ച് നാട്ടുകാരും കൂട്ടുകാരും

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: കൈയിലിരുന്ന വടി വഴുതി കുളത്തിലേക്ക് പോയത് പിടിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽതെറ്റി ആഴമേറിയ പാറക്കുളത്തിൽ വീണ കോളജ് വിദ്യാർത്ഥി മുങ്ങി മരിച്ചു. ഊട്ടുപാറ ഓഫീസ് പടിക്ക് സമീപം വല്യയ്യത്ത് പരേതനായ ലാലു തോമസിന്റെ മകനും, കോന്നി താവളപ്പാറ സെന്റ് തോമസ് കോളേജിലെ ബിഎ വിദ്യാർത്ഥിയുമായ ജിബിൻ തോമസ് (18) ആണ് മരിച്ചത്.

ഇന്നലെ വൈകിട്ട് നാലരയോടെയാണ് അപകടം. വീടിനു സമീപത്തെ താന്നിശേരി സെവൻഫോർഡ് റോഡിലെ തിരുവല്ല സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കുളത്തിലാണ് ജിബിൻ വീണത്. സംരക്ഷണഭിത്തി കെട്ടി തിരിച്ച ഇവിടെ ജിബിൻ ഇടയ്ക്കിടെ വന്നിരിക്കാറുണ്ട്. പതിവു പോലെ മറ്റ് രണ്ട് കൂട്ടുകാരോടൊപ്പം കളി കഴിഞ്ഞ് ഇവിടെ എത്തിയ ജിബിൻ, കൈയിൽ നിന്നും വഴുതിയ വടി പിടിക്കാൻ ശ്രമിക്കവേ കാൽ വഴുതി ആഴമേറിയ പഴയ പാറക്കുളത്തിലേക്ക് വീഴുകയായിരുന്നു. ജിബിന്റെ ഒരു കൈയ്ക്ക് സ്വാധീനക്കുറവും ഉണ്ട്.

കോന്നിയിൽ നിന്നും ഫയർഫോഴ്സും എത്തി നടത്തിയ തെരച്ചിലിൽ വൈകിട്ട് ആറരയോടെ മൃതദേഹം പുറത്തെടുത്തു. പൊലീസ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പത്തനംതിട്ട ജനറൽ അശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മാതാവ്: ലാലി. സഹോദരൻ ജിത്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP