Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബോബി എന്നെ കെട്ടിപ്പിടിക്കണമായിരുന്നു; ഞാൻ തയ്യാറായി നിന്നു; ബോബി എന്റെ അടുത്ത് വന്ന് കെട്ടിപ്പിടിച്ചു; പിറ്റേ ദിവസം എന്റെ രണ്ട് കൈകളും ചുവന്നിരിക്കുന്നത് ഞാൻ കണ്ടു; തിരുട്ട് പയലിന്റെ അണിയറക്കഥകൾ തുറന്ന് പറഞ്ഞ് അമലാപോൾ

ബോബി എന്നെ കെട്ടിപ്പിടിക്കണമായിരുന്നു; ഞാൻ തയ്യാറായി നിന്നു; ബോബി എന്റെ അടുത്ത് വന്ന് കെട്ടിപ്പിടിച്ചു; പിറ്റേ ദിവസം എന്റെ രണ്ട് കൈകളും ചുവന്നിരിക്കുന്നത് ഞാൻ കണ്ടു; തിരുട്ട് പയലിന്റെ അണിയറക്കഥകൾ തുറന്ന് പറഞ്ഞ് അമലാപോൾ

ചെന്നൈ: അമലപോളിന് ഇത് തിരക്കേറിയ സമയമാണ് നിരവധി ചിത്രങ്ങളാണ് അമലാപോളിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്, കൂടാതെ തന്നെ പോണ്ടിച്ചേരിയിലെ വാഹന നികുതിയുമായി നടന്ന വെട്ടിപ്പിന്റെ വാളും പുറകിലുണ്ട്, എന്നാൽ ഇതിൽ നിന്നെല്ലാം ഇടവേളയെടുത്ത് പുതിയ ചിത്രമായ തിരുട്ട്പയലേ 2 വിന്റെ പ്രമോഷനിലാണ് താരം ഉള്ളത്.

ചിത്രത്തിന്റെ പ്രമോഷനിടെ ചിത്രീകരണത്തിന്റെ വിശേഷങ്ങൾ പറയുതകയാണ് അമലപോൾ, ചിത്രത്തിലെ നായകനായ ബോബി സിംഹയെ താൻ ആദ്യമായി പരിചയപ്പെടുന്നത് 'ജിഗർതണ്ട' എന്ന സിനിമയുടെ സമയത്തായിരുന്നു. ചിത്രത്തിലെ പ്രണയരംഗങ്ങളിൽ അഭിനയിക്കുമ്‌ബോൾ ബോബിക്ക് മടിയായിരുന്നു. ആദ്യം തന്നെ കെട്ടി പിടിക്കുന്ന രംഗമായിരുന്നെങ്കിലും അത് ചെയ്യാൻ അദ്ദേഹം ഒരുപാട് ബുദ്ധിമുട്ടിയിരുന്നുവെന്നും അമല പറയുന്നു.

'ജിഗർതണ്ട എന്ന സിനിമയുടെ സമയത്താണ് ബോബിയെ ഞാൻ ആദ്യം കാണുന്നത്. നല്ല നടനാണ് ബോബി. തിരുട്ടുപയലേ 2 ൽ പ്രണയരംഗത്തിലാണ് ഞങ്ങൾ ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. ബോബി എന്നെ കെട്ടിപ്പിടിക്കണമായിരുന്നു. ഞാൻ തയ്യാറായി നിന്നു. ബോബി എന്റെ അടുത്ത് വന്ന് കെട്ടിപ്പിടിച്ചു. പിറ്റേ ദിവസം എന്റെ രണ്ട് കൈകളും ചുവന്നിരിക്കുന്നത് ഞാൻ കണ്ടു. ബോബി വളരെ ബുദ്ധിമുട്ടിയാണ് ചെയ്തത് എന്ന് എനിക്ക് മനസ്സിലായി. പ്രണയരംഗങ്ങൾ അഭിനയിക്കുമ്‌ബോൾ ബോബിയെ ഞാൻ ഒരു കൊച്ചു കുഞ്ഞിനെപ്പോലെയാണ് കണ്ടത്.

മറ്റൊരു ദിവസത്തെ ഷൂട്ടിന് ബോബി എന്നെ മുറുകെ കെട്ടിപ്പിടിച്ചു. എനിക്ക് ഒന്നും മിണ്ടാൻ പറ്റിയില്ല. അതിനുശേഷം ബോബിയെ ഞങ്ങൾ പപ്പി സിംഹ എന്നാണ് വിളിക്കാറ്.'

അമലാ പോളിന്റെ പുതിയ സിനിമ തിരുട്ടു പയേല 2 പാട്ട് പുറത്തിറങ്ങിയതോടെ പ്രേക്ഷകർ ഞെട്ടിയിരുന്നു.വളരെ ഗ്ലാമറസായി നടി പ്രത്യക്ഷപ്പെടുന്നു എന്നതുകൊണ്ട് തന്നെ ആളുകൾക്കിടയിൽ നേരത്തെ തന്നെ ഈ ചിത്രം ഒരു സംസാരമായിരുന്നു.

സുശി ഗണേശൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് തിരുട്ടുപയലേ 2. എജിസ് എന്റർടൈമെന്റ്‌സിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. അമല പോൾ, ബോബി സിംഹ എന്നിവർക്ക് പുറമെ പ്രസന്നയും പ്രധാനവേഷത്തിലെത്തുന്നുണ്ട്. നവംബർ 30 ന് ചിത്രം പുറത്തിറങ്ങുന്നത്.2006 ൽ സൂശി ഗണേശൻ സംവിധാനം ചെയ്ത തിരുട്ടു പയേലയുടെ രണ്ടാം ഭാഗമാണ് തിരുട്ടു പയേല 2.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP