Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിയെ വീട്ടിൽ കയറി ചുട്ടുകൊന്നു; രക്ഷിക്കാനെത്തിയ അമ്മയും സഹോദരിയും ഗുരുതരാവസ്ഥയിൽ; തീയിട്ട ശേഷം യുവാവ് ഓടി രക്ഷപ്പെട്ടു; നാടിനെ നടുക്കിയ സംഭവം ചെന്നൈയിൽ

പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിയെ വീട്ടിൽ കയറി ചുട്ടുകൊന്നു; രക്ഷിക്കാനെത്തിയ അമ്മയും സഹോദരിയും ഗുരുതരാവസ്ഥയിൽ;  തീയിട്ട ശേഷം യുവാവ് ഓടി രക്ഷപ്പെട്ടു; നാടിനെ നടുക്കിയ സംഭവം ചെന്നൈയിൽ

ചെന്നൈ: പ്രണയാഭ്യർഥനയുമായി ഒരു മാസത്തോളമായി ചെറുപ്പക്കാരൻ പെൺകുട്ടിയുടെ പുറകെയായിരുന്നു, എന്നാൽ പെൺകുട്ടി പ്രണയാഭ്യർഥന നിരസിച്ചിരുന്നു ഇതിന്റെ പകയായിട്ടായിരുന്നു പെൺകുട്ടിയെ ആകാശ് അപായപ്പെടുത്തയത്.

എൻജിനിയറിങ് ബിരുദധാരിയായ ഇന്ദുജ എന്ന പെൺകുട്ടിക്കാണ് ഈ ദുരന്തം സംഭവിച്ചത്. ചെന്നൈ അഡംബക്കത്തുള്ള എജിഎസ് കോളനിയുലാണ് സംഭവം. പ്രണയം പറഞ്ഞിട്ടും പ്രതികരണം വരാതിരുന്നതിനാൽ ഇയാൾ വീട്ടിൽ ചെല്ലുകയായിരുന്നു. സാധാരണയായി വീട്ടിൽ വരാറുള്ള ആകാശിനെ കണ്ട വാതിൽ തുറന്ന വീട്ടുകാരോട് ഇന്ദുജയോട് സംസാരിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇയാളും ഇതേ കോളനിയിലെ താമസക്കാരനാണ്.

എന്നാൽ വാതിൽ തുറന്നപ്പോഴെ കൈയിൽ കരുതിയ പെട്രോൾ ഒഴിക്കുകയായിരുന്നു ഭയന്ന ഇന്ദുജ തന്റെ മുറിയിലേക്ക് ഓടി ഇവരെ രക്ഷിക്കുവാൻ പുറകെ എത്തിയ അമ്മയ്ക്കും സഹോദരിക്കും ഇതിനിടയിൽ ഗുരുതരമായി പരിക്കേറ്റു. ഇവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. ഇരുവരും ഇപ്പോൾ തീവ്ര പരിചരണ വിഭാഗത്തിലാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP