Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തോറ്റവർ അപ്പീൽ നൽകിയപ്പോൾ വോട്ട് വീണ്ടും എണ്ണി; വോട്ടെണ്ണിയപ്പോൾ തോറ്റവർ ജയിച്ചു ജയിച്ചവർ തോറ്റു; തെരഞ്ഞെടുപ്പിൽ നടന്ന കൃത്രിമം കൈയോടെ പിടിച്ചപ്പോൾ നാണക്കേടായി മാർത്തോമ്മ സഭ; ഭക്തമാർ ഏറെയുണ്ടെങ്കിലും വിശ്വസ്തന്മാർ കുറവാണെന്ന് തുറന്ന് പറഞ്ഞ് സഭ അധ്യക്ഷന്റെ തുറന്ന കത്ത്

തോറ്റവർ അപ്പീൽ നൽകിയപ്പോൾ വോട്ട് വീണ്ടും എണ്ണി; വോട്ടെണ്ണിയപ്പോൾ തോറ്റവർ ജയിച്ചു ജയിച്ചവർ തോറ്റു; തെരഞ്ഞെടുപ്പിൽ നടന്ന കൃത്രിമം കൈയോടെ പിടിച്ചപ്പോൾ നാണക്കേടായി മാർത്തോമ്മ സഭ; ഭക്തമാർ ഏറെയുണ്ടെങ്കിലും വിശ്വസ്തന്മാർ കുറവാണെന്ന് തുറന്ന് പറഞ്ഞ് സഭ അധ്യക്ഷന്റെ തുറന്ന കത്ത്

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: മാർത്തോമ്മ സഭാ വൈദിക സെലക്ഷൻ ബോർഡിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ട് വീണ്ടും എണ്ണി. സഭാ മണ്ഡലത്തോട് അനുബന്ധിച്ച് കഴിഞ്ഞ സെപ്റ്റംബറിൽ തെരഞ്ഞെടുപ്പ് നടത്തി ഫലം പ്രഖ്യാപിച്ചപ്പോൾ തോറ്റയാൾ റീകൗണ്ടിങ്ങിൽ വിജയിച്ചു. നേരത്തെ നടന്ന ഇലക്ഷനിൽ എട്ട് പേരെയാണ് വൈദിക സെലക്ഷൻ ബോർഡിലേക്ക് തെരഞ്ഞെടുത്തത്. ഈ ഫലപ്രഖ്യാപനത്തിനെതിരെ തോറ്റവരിൽ ചിലർ അപ്പീൽ നൽകിയിരുന്നു. ഈ അപ്പീൽ അംഗീകരിച്ച സഭ അധികൃതർ വീണ്ടും വോട്ടെണ്ണുന്നതിന് തീരുമാനിക്കുകയായിരുന്നു. ഇലക്ഷനിൽ നടന്ന കൃത്രിമം സഭക്ക് നാണക്കേട് ഉണ്ടാക്കിയിരിക്കുകയാണ്.

സഭയിൽ വിശ്വസിച്ച് ഉത്തരവാദിത്തം ഏൽപ്പിച്ചവരിൽ നിന്ന് ഗുരുതരമായ തെറ്റുകൾ സംഭവിച്ചെന്നും ഇത് വളരെയേറെ ദുഃഖിപ്പിക്കുന്നതാണെന്നും സഭ അധ്യക്ഷൻ സഭയുടെ ഔദ്യോഗിക മാസികയായ സഭാ താരകയിൽ വ്യക്തമാക്കി. പൊതുവെ വിവാദങ്ങളിൽ നിന്ന് ഒഴിഞ്ഞ് നിൽക്കുന്ന മാർത്തോമ്മ സഭയിൽ അടുത്ത കാലത്തായി സഭക്കുള്ളിലെ പ്രശ്നങ്ങൾ തന്നെ സഭ നേതൃത്വത്തിന് തലവേദന ആയിരിക്കുകയാണ്. ഇതിന് മുൻപ് നടന്ന സഭ സെക്രട്ടറി തെരഞ്ഞെടുപ്പും കോടതി കയറിയിരുന്നു. നിരവധി അപ്പീലുകൾക്ക് ശേഷമാണ് ഈ സ്ഥാനത്തേക്കും വിജയിയെ പ്രഖ്യാപിച്ചത്.

ഇലക്ഷനിൽ നടന്ന കൃത്രിമം ഹൈക്കോടതി വരെ എത്തിയതോടെ സഭയിലെ ചേരിതിരിവ് മറനീക്കി പുറത്ത് വരികയായിരുന്നു. തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് സഭ അധ്യക്ഷൻ ജോസഫ് മാർത്തോമ്മ മെത്രാപ്പൊലീത്ത തന്നെ തന്റെ ഔദ്യോഗിക കത്തിൽ തുറന്ന് പറയുകയും ചെയ്തു. 'കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സഭയിൽ പ്രകടമായ ചില പ്രവണതകൾ സഭയെ സ്നേഹിക്കുന്നവരെ ഏറെ ദുഃഖിപ്പിക്കുന്നതാണ്. ഭക്തന്മാർ ഏറെയുണ്ട് എന്നാൽ വിശ്വസ്തന്മാർ കുറവ് എന്ന ആപ്തവാക്യം ഓർമ്മിപ്പിക്കുന്ന ചില പ്രവണതകൾ ദുഃഖിപ്പിക്കുന്നതാണ്. വോട്ടിംഗിന്റെ വിശ്വസ്തർ എന്നെണ്ണി സഭ ചുമതല ഏൽപ്പിച്ചവരുടെ ഭാഗത്ത് നിന്ന് പോലും ഗുരുതമായി വീഴ്ചകൾ സംഭവിച്ചത് നമ്മെ ഏറെ ദുഃഖിപ്പിക്കുന്നതാണ്.'

തെരഞ്ഞെടുപ്പിൽ മത്സരിച്ചവരുടെ പഴയ റിസൾട്ടും ബ്രാക്കറ്റിൽ പുതിയ റിസൾട്ടും

Rev. Dr.Easo mathew 758 (754)
Rev. C V.Simon 665 (666)
Rev.KA Abraham 524 (521)
Rev.Dr.John Philip 517 (517)
Rev. Joseph Mathew 443 (441)

Prof Jacob George 756 (756)
Prof. Dr.Jacob George mallapally 703 (699)
Adv Prakash P Thomas 649 (645)
Prof. Thomas K Varghese 599 (600)
Adv Suresh koshy 576 (575)
Mathew T Abraham 564 (563)
Prof manu Thomas 543 (541)
Dr.George varghese 531 (529)

സെപ്റ്റംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ തോറ്റതായി പ്രഖ്യാപിക്കപ്പെട്ട പി.ഇ ബിനു വാണ് റീകൗണ്ടിങ്ങിൽ തെരഞ്ഞെടുക്കപ്പെട്ടത്. നേരത്തെ വിജയിയായി പ്രഖ്യാപിക്കപ്പെട്ട ഡോ.ജോർജ് വർഗീസ് പരാജയപ്പെടുകയും ചെയ്തു. സെപ്റ്റംബറിൽ ഫലം പ്രഖ്യാപിച്ചപ്പോൾ ബിനുവിന് ആകെ ലഭിച്ചത് 510 വോട്ടായിരുന്നു. റീകൗണ്ടിങ്ങിലൂടെ ബിനുവിന്റെ വോട്ട് 551 ആയി. സഭാധ്യക്ഷൻ ഡോ ജോസഫ് മാർത്തോമ്മ മെത്രാപ്പൊലീത്തയുടെ അധ്യക്ഷതയിലായിരുന്നു വീണ്ടും വോട്ടെണ്ണൽ നടന്നത്.

മെത്രാപ്പൊലീത്തയുടെ കത്ത് വായിക്കാം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP