Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എന്തുകൊണ്ടാണ് നിങ്ങൾക്ക് നഴ്‌സുമാരോടീ പുച്ഛം? എന്തുകൊണ്ടാണ് നഴ്‌സുമാരെ നമ്മൾ അവസാന ശ്വാസം വരെ പിന്തുണക്കേണ്ടത്? മലയാളി മാലാഖമാർക്ക് വേണ്ടി ചങ്ക് പറിച്ചു കൊടുക്കാനും ഞങ്ങൾ ഒരുക്കമായിരിക്കുന്നത് എന്തുകൊണ്ടാണ്? ഇൻസ്‌റ്റെന്റ് റെസ്‌പോൺസ്

എന്തുകൊണ്ടാണ് നിങ്ങൾക്ക് നഴ്‌സുമാരോടീ പുച്ഛം? എന്തുകൊണ്ടാണ് നഴ്‌സുമാരെ നമ്മൾ അവസാന ശ്വാസം വരെ പിന്തുണക്കേണ്ടത്? മലയാളി മാലാഖമാർക്ക് വേണ്ടി ചങ്ക് പറിച്ചു കൊടുക്കാനും ഞങ്ങൾ ഒരുക്കമായിരിക്കുന്നത് എന്തുകൊണ്ടാണ്? ഇൻസ്‌റ്റെന്റ് റെസ്‌പോൺസ്

മറുനാടൻ ഡെസ്‌ക്ക്

തിരുവനന്തപുരം: കേരളത്തിൽ അടുത്തകാലത്തുണ്ടായ ഏറ്റവും വലിയ മുന്നേറ്റം ഏതാണെന്ന് ചോദിച്ചാൽ അതിന് ഉത്തരം തങ്ങളുടെ ന്യായമായ അവകാശങ്ങൾ നേടിയെടുക്കാൻ വേണ്ടി കേരളത്തിലെ നഴ്‌സുമാർ നടത്തിയ ഐതിഹാസികമായ സമരമായിരുന്നു. രാഷ്ട്രീയ പാർട്ടികളെ പടിക്ക് പുറത്തു നിർത്തി കക്ഷിഭേദമന്യേ വിവിധ രാഷ്ട്രീയ വിശ്വാസികളായ നഴ്‌സുമാർ സംഘടിച്ചപ്പോൾ അന്നുവരെ ഈ സമൂഹത്തെ ചൂഷണം ചെയ്ത ആശുപത്രി മുതലാളിമാർക്കേറ്റ കനത്ത പ്രഹരം കൂടിയായിരുന്നു ഇത്. മുഖ്യധാരാ മാധ്യമങ്ങൾ പോലും കണ്ണടച്ച ആ സമരത്തിന് അക്കാലം മുതൽ ഒപ്പമുണ്ടായിരുന്നു മറുനാടൻ മലയാളി എന്നതിൽ ഞങ്ങൾക്കും അഭിമാനമുണ്ട്.

ഇന്ന് ഐതിഹാസികമായ സമരവഴിയിൽ സഞ്ചരിച്ച യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ എന്ന സംഘടന ലോകം മുഴുവൻ അറിയപ്പെടുന്ന, അംഗങ്ങളുള്ള ശക്തമായ പ്രസ്ഥാനമായി മാറിയിട്ടുണ്ട്. നഴ്‌സിങ് സമൂഹത്തന്റെ പ്രശ്‌നങ്ങളെ ഇവരെ മറ്റാരും അഡ്രസ് ചെയ്യുന്നില്ല എന്നതു കൊണ്ട് തന്നെ ഉപാധികളില്ലാതെയും പക്ഷപാതപരമല്ലാതെ മറുനാടൻ മലയാളി എല്ലാക്കാലത്തും ഈ സമൂഹത്തെ പിന്തുണച്ചു പോന്നിട്ടുണ്ട്. ലോകമെമ്പാടുമുള്ള നഴ്‌സിങ് സമൂഹത്തെ പിന്തുണക്കുന്നതിൽ ഞങ്ങൾക്കും വ്യക്തമായ കാരണങ്ങളുണ്ട്.

കേരളത്തിനെ ഏറ്റവും മികച്ച ഒരു സംസ്ഥാനമായി നിലനിർത്തുന്നതിന് ഒരു കാരണം നഴ്സുമാരാണ്. പാശ്ചാത്ത്യ ലോകത്ത്് എത്തിപ്പെടാൻ മറ്റുള്ളവർ ആലോചിക്കുന്നതിന് മുൻപ് തന്നെ മലയാളി നഴ്സുമാർ എത്തിയിരുന്നു. അമേരിക്കയിലും ജർമനിയിലുമെല്ലാം അരനൂറ്റാണ്ട് മുതലേ മലയാളി നഴ്സുമാർ ജോലി ചെയ്യുന്നു. യൂറോപ്പിലും ഓസ്‌ട്രേലിയയിലും ആഫ്രിക്കയിലും മലയാളി നഴ്‌സുമാർ അന്തസ്സോടെ ജോലി ചെയ്യുന്നു. ലോകമെമ്പാടമുള്ള ഈ മലയാളി നഴ്‌സുമാരെ ലോകം തന്നെ അംഗീകരിച്ചതും ആദരിച്ചവരുമാണ്. എന്നാൽ, ഇങ്ങനെയുള്ള മലാഖമാരുടെ കൂട്ടത്തെ അംഗീകരിക്കാത്ത സമൂഹമുണ്ടെങ്കിൽ ഒരു പക്ഷേ അത് മലയാളികൾ തന്നെയാകും.

ലോകം മുഴുവൻ ആദരിക്കുന്ന മലയാളി നഴ്‌സുമാരെ ആദരിക്കാനും മാന്യത കാണിക്കാനും നമ്മുടെ സമൂഹവും ആശുപത്രി മുതലാളിമാരും തയ്യാറാകുന്നില്ല. ആതുര സേവന രംഗത്ത് സ്തുത്യർഹമായ പങ്കുവഹിക്കുന്ന, കേരളത്തിന്റെ അഭിമാനം വാനോളം ഉയർത്തുന്ന ഈ സമൂഹത്തോടെ മാന്യത കാണിക്കാൻ നമ്മുടെ ആശുപത്രി മുതലാളിമാരും തയ്യാറാകുന്നില്ല. അവരെ സംബന്ധിച്ചിടത്തോളം കോടികൾ ലാഭമുണ്ടാക്കാൻ നടത്തുന്ന സ്ഥാപനത്തിലെ വെറും ജീവവനക്കാർ മാത്രമാണ്. അതുകൊണ്ട് തന്നെയാണ് ആശുപത്രി മുതലാളിമാർ നഴ്സുമാരുടെ ന്യായമായ ആവശ്യങ്ങളോട് മുഖം തിരിക്കുന്നത്.

ഇങ്ങനെ തുച്ഛമായ പണം ശമ്പളമായി നൽകിയാണ് കേരളത്തിലെ വൻകിട ആശുപത്രികൾ പോലും പ്രവർത്തിച്ചു പോന്നത്. ലക്ഷങ്ങൾ ഫീസ് നൽകി നഴ്‌സിങ് കോഴ്‌സ് പഠിച്ചിറങ്ങുന്നവരെ ജീവിതകാലം മുഴുവൻ കടക്കാരാക്കുന്ന വിധത്തിലാണ് കേരളത്തിലെ ആശുപത്രികളിലെ ശമ്പള ഘടന. സർക്കാർ ആശുപത്രികളിൾ നഴ്‌സിങ് ജോലി ലഭിക്കുന്നവരും വിദേശത്ത് ജോലി തേടുന്നവരും മാത്രം രക്ഷപെടുന്ന അവസ്ഥ. മറ്റുള്ള സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാർ മുണ്ടുമുറുക്കി കഴിയേണ്ട അവസ്ഥ. ആ പരിതാപകമായ അവസ്ഥയിൽ നിന്നാണ നഴ്‌സുമാർക്കിടയിൽ സംഘടന രൂപികൃതമാകുന്നത്.

ഒരു രാഷ്ട്രീയ പാർട്ടികളുടെയും പിന്തുണയില്ലാതെയാണ് അവർ സംഘടന രൂപീകരിച്ചത്. യുഎൻഎ എന്ന ബാനറിൽ തുടങ്ങി ഇന്ന് ലോകം മുഴുവൻ അംഗങ്ങളുള്ള സംഘടനയായി അവർ മാറി. ആരുടെയും സഹായമില്ലാതെ അവർ സമരം ചെയ്തു. ഇതിന്റെ ഫലമായാണ് അൽപ്പമെങ്കിലും ന്യായമായ ശമ്പളത്തിൽ ഇപ്പോൾ കേരളത്തിലെ നഴ്‌സുമാർ ജോലി ചെയ്യുന്നത്. എങ്കിൽ പോലും അർഹിക്കുന്നത് ഇപ്പോഴും നഴ്സുമാർക്ക് ലഭിക്കുന്നില്ല. ചാരിറ്റി എന്ന് പറഞ്ഞ് ആശുപത്രി നടത്തുന്ന വിവിധ മതങ്ങളുടെ നേതൃത്വത്തിൽ നടത്തുന്ന ആശുപത്രികൾ അവരുടെ തൊഴിലാളികൾക്ക് വേതനം നൽകുന്നില്ല എന്നതാണ് യാഥാർത്ഥ്യം.

ഈ രംഗത്താണ് വീണ്ടും യുഎൻഎയുടെ നേതൃത്വത്തിൽ അവർ സമരത്തിന് ഇറങ്ങുന്നത്. ഈ സമരത്തെ പൊളിക്കാൻ ആശുപത്രി മുതലാളിമാർ പഠിച്ച പണി പതിനെട്ടും പയറ്റിയെങ്കിലും മുഖ്യമന്ത്രിയിൽ നിന്നും ഉറപ്പുവാങ്ങാൻ നഴ്‌സുമാർക്കായി. ശമ്പള വ്യവസ്ഥ പരിഷ്‌ക്കരിക്കാൻ സർക്കാർ സമിതിയെ നിശ്ചയിച്ചു. ഈ തീരുമാനം അന്തിമഘട്ടത്തിൽ എത്തിയപ്പോൾ കോടതി വഴി ഉടക്കിടാനായി മുതലാളിമാരുടെ ശ്രമം. ഇത് കൂടാതെ നഴ്‌സിങ് സംഘടനയുടെ അമരത്തുള്ള ജാസ്മിൻ ഷായ്‌ക്കെതിരെയും ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു. ഇതെല്ലാം തെറ്റാണെന്ന് നഴ്‌സിങ് സമൂഹത്തിന് തന്നെ ബോധ്യമാകുകയും ചെയ്തു.

ഇപ്പോൾ വീണ്ടും ശമ്പള വർദ്ധനവെന്ന ആവശ്യത്തിന്റെ വക്കിലാണ് മലയാളി നഴ്‌സുമാർ. ആരൊക്കെ നിഷേധിച്ചാലും അത് നേടിയെടുക്കാനുള്ള കരുത്തും അവർക്കുണ്ട്. എങ്കിലും സമരത്തിന് ചുക്കാൻ പിടിക്കുന്ന നേതൃത്വത്തിൽ മെയിൽ നഴ്‌സുമാർ ഉണ്ടെന്നതിനാൽ കേരളത്തിലെ ആശുപത്രികളിൽ അവരെ ജോലിക്കെടുക്കാൻ പോലും മുതലാൡമാർ മടിക്കുന്നുണ്ട്. കഴിവുണ്ടായിട്ടും തഴയപ്പെട്ടവരായി ഇവർ തുടരുന്നു എന്നതാണ് യാഥാർത്ഥ്യം. ലോകത്തിന് മുന്നിൽ മലയാളികളുടെ അഭിമാനവും മുഖമുദ്രയുമായ നഴ്‌സുമാർ തീർച്ഛയായും പിന്തുണ അർഹിക്കുന്ന സമൂഹമാണ്. ഈ നഴ്‌സിങ് സമൂഹത്തിനൊപ്പമാണ് മറുനാടൻ മലയാളിയുടെ മനസ്സും എന്ന് തറപ്പിച്ചു പറയാം.

ഇൻസ്റ്റെന്റ് റെസ്‌പോൺസ് കാണാം..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP