Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാത്രി ഓട്ടം പോയി; തിരിച്ച് വന്ന് മറ്റൊരു ഓട്ടം പോയപ്പോൾ പുറകിൽ മറന്ന് വെച്ച് ബാഗ് കണ്ടു; വീട് അറിയാത്തതിനാൽ ഓട്ടോയിൽ നിന്ന് സംസാരിച്ചതിന്റെ സൂചനയിൽ നിന്ന് തപ്പിപ്പിടിച്ച് വീട് കണ്ടെത്തി; സ്വർണ്ണവും വിലകൂടിയ മൊബൈൽഫോണും വീട്ടിലെത്തിച്ച് മാതൃകയായി ഓട്ടോ ഡ്രൈവർ വിജേഷ്

രാത്രി ഓട്ടം പോയി; തിരിച്ച് വന്ന് മറ്റൊരു ഓട്ടം പോയപ്പോൾ പുറകിൽ മറന്ന് വെച്ച് ബാഗ് കണ്ടു; വീട് അറിയാത്തതിനാൽ ഓട്ടോയിൽ നിന്ന് സംസാരിച്ചതിന്റെ സൂചനയിൽ നിന്ന് തപ്പിപ്പിടിച്ച് വീട് കണ്ടെത്തി; സ്വർണ്ണവും വിലകൂടിയ മൊബൈൽഫോണും വീട്ടിലെത്തിച്ച് മാതൃകയായി ഓട്ടോ ഡ്രൈവർ വിജേഷ്

തിരുവല്ല: തിരുവല്ല റെയിൽവേ സ്റ്റേഷനിൽ രാത്രിയായിരുന്നു മാന്നാർ കുരട്ടിക്കാട് അഞ്ജുഭവനിൽ കെ.ഗോപാലകൃഷ്ണും കുടുംബവും എത്തിയത്, രാത്രി യാത്രക്ക് 220 രൂപ കൂലി പറഞ്ഞുറപ്പിച്ചു യാത്ര സ്ഥലത്തെത്തി, വീട്ടിലെത്തിയപ്പോൾ 250 രൂപ നൽകി വിജേഷിനെ പറഞ്ഞയച്ചു, രണ്ടുതവണ കൈകാണിച്ച് യാത്രികർ വീട്ടിലേക്ക് കയറിപ്പോയെന്ന് വിജേഷ് പറയുന്നു.

പിന്നീട് തിരികെ തിരുവല്ല എത്തിയ വിജേഷ് അടുത്ത് ഓട്ടം കിട്ടി തോട്ടഭാഗത്തേക്ക് ഓട്ടംപോയി. ഇവിടെ യാത്രികർ ഇറങ്ങിക്കഴിഞ്ഞപ്പോഴാണ് സീറ്റിനുപിന്നിൽ ബാഗ് ഇരിക്കുന്നതു കണ്ടത്. മാന്നാറിലേക്കുള്ള യാത്രികരുടെ ബാഗാണിതെന്ന് അപ്പോൾ തന്നെ ഉറപ്പിച്ചു.

രാത്രി ഓട്ടംപോയതിനാൽ വീട് കൃത്യമായി ഓർമിച്ചിരുന്നില്ല. യാത്രക്കിടെ നടന്ന സംഭാഷണങ്ങളുടെ ചുവടുപിടിച്ച് അന്വേഷണം നടത്തി ഒടുവിൽ വീടു കണ്ടെത്തി. ബാഗ് നഷ്ടപ്പെട്ടതിൽ വിഷമിച്ച് ഇരിക്കുകയായിരുന്ന ഗോപാലകൃഷ്ണന്റെ കുടുംബം ഇതിനുള്ളിൽ റെയിൽ വേയിൽ വിവരം അറിയിച്ചിരുന്നു, അപ്പോഴാണ് വിജേഷ് ബാഗും കൊണ്ട് വീട്ടിലെത്തിയത്,

ഓട്ടോറിക്ഷയിൽ യാത്രക്കാരൻ മറന്നുവെച്ച ലക്ഷങ്ങളുടെ മുതലടങ്ങിയ ബാഗ്, വീടുതേടിപ്പിടിച്ച് ഡ്രൈവർ തിരികെ നൽകി. കാരയ്ക്കൽ മണപ്പറമ്പിൽ എം.ജെ.വിജേഷ് (32) ആണ് മാതൃകയായത്.

ലക്ഷം രൂപ വിലമതിക്കുന്ന മൊബൈൽ ഫോണും സ്വർണാഭരണങ്ങളും പണവുമായിരുന്നു ബാഗിൽ. തുറന്നുനോക്കുവാൻപോലും ശ്രമിക്കാതെയാണ് ഉടമയെ തേടിപ്പിടിച്ച് വിജേഷ് സാധനം എത്തിച്ചത്, ഒടുവിൽ സമ്മാനങ്ങൾ നൽകിയാണ് വിജേഷിനെ ഗോപാലകൃഷ്ണന്റെ കുടുംബം മടക്കി അയച്ചത്. വിവരമറിഞ്ഞ് റെയിൽവേ ഉദ്യോഗസ്ഥർ വിജേഷിനെ ഫോണിൽവിളിച്ച് അഭിനന്ദിക്കുകയും ചെയ്തു

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP