Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202407Tuesday

പിണറായി സഖാവിന് ഒന്നുകിൽ മറവി രോഗമാണ് അല്ലെങ്കിൽ ചിലരെ തീവ്രവാദികളാക്കി ചിത്രീകരിച്ച് മറ്റു ചിലരെ തൃപ്തിപ്പെടുത്തുകയെന്ന വിലകുറഞ്ഞ തന്ത്രമാണ്!ഗെയ്ൽ പൈപ്പ് ലൈൻ വിവാദത്തിൽ കോൺഗ്രസ് നേതാവിന്റെ പോസ്റ്റ് ഷെയർ ചെയ്ത പൊലീസുകാരന് പണി പോയി; ഇനി തോമസ് ചാണ്ടിയേയും മുഖ്യമന്ത്രിയേയും വിമർശിച്ച പൊലീസുകാരനും കുടുങ്ങും; വാട്‌സ് ആപ്പിൽ സർക്കാരിനെ വിമർശിച്ചാൽ പണി ഉറപ്പ്

പിണറായി സഖാവിന് ഒന്നുകിൽ മറവി രോഗമാണ് അല്ലെങ്കിൽ ചിലരെ തീവ്രവാദികളാക്കി ചിത്രീകരിച്ച് മറ്റു ചിലരെ തൃപ്തിപ്പെടുത്തുകയെന്ന വിലകുറഞ്ഞ തന്ത്രമാണ്!ഗെയ്ൽ പൈപ്പ് ലൈൻ വിവാദത്തിൽ കോൺഗ്രസ് നേതാവിന്റെ പോസ്റ്റ് ഷെയർ ചെയ്ത പൊലീസുകാരന് പണി പോയി; ഇനി തോമസ് ചാണ്ടിയേയും മുഖ്യമന്ത്രിയേയും വിമർശിച്ച പൊലീസുകാരനും കുടുങ്ങും; വാട്‌സ് ആപ്പിൽ സർക്കാരിനെ വിമർശിച്ചാൽ പണി ഉറപ്പ്

ഇടുക്കി: പൊലീസുകാർ ഉൾപ്പെട്ട വാട്സാപ്പ് ഗ്രൂപ്പിൽ സർക്കാരിനെ വിമർശിച്ച് പോസ്റ്റിട്ട തങ്കമണി പൊലീസ് സ്റ്റേഷനിലെ എഎസ്ഐ. കെ.എസ്. റഷീദിനെ സസ്പെൻഡു ചെയ്തു. ഇടുക്കി എസ്‌പി. കെ.ബി. വേണുഗോപാലാണ് എഎസ്ഐയെ സസ്പെൻഡു ചെയ്തത്. പൊലീസുകാരടക്കമുള്ള സർക്കാർ ജീവനക്കാർ സർക്കാർ നയങ്ങളെയോ ജനപ്രതിനിധികളടക്കമുള്ളവരെയോ വിമർശിക്കരുതെന്ന നിയമ പ്രകാരമാണ് നടപടി.

ഗെയ്ൽ പൈപ്പ് ലൈൻ വിവാദത്തിൽ ഇടതുസർക്കാരിനെ വിമർശിച്ച് ഒരു കോൺഗ്രസ് നേതാവ് എഴുതിയ പോസ്റ്റ് റഷീദ് വാട്സാപ്പിലേക്ക് ഷെയർ ചെയ്യുകയായിരുന്നു. ''പിണറായി സഖാവിന് ഒന്നുകിൽ മറവി രോഗമാണ് അല്ലെങ്കിൽ ചിലരെ തീവ്രവാദികളാക്കി ചിത്രീകരിച്ച് മറ്റു ചിലരെ തൃപ്തിപ്പെടുത്തുകയെന്ന വിലകുറഞ്ഞ തന്ത്രമാണ്'' എന്നു തുടങ്ങുന്ന പോസ്റ്റാണ് എഎസ്ഐ., ഇടുക്കി ജില്ലയിലെ പൊലീസുകാർ ഉൾപ്പെട്ട വാട്സാപ്പ് ഗ്രൂപ്പിലേക്ക് ഷെയർ ചെയ്തത്.

തോമസ് ചാണ്ടിയെയും മുഖ്യമന്ത്രി പിണറായി വിജയനെയും പരിഹസിച്ചുള്ള പോസ്റ്റ് വാട്സാപ്പ് ഗ്രൂപ്പിലേക്ക് ഷെയർ ചെയ്ത പൊലീസുകാരനെതിരേയും നടപടി വരുമെന്ന് സൂചനയുണ്ട്. പൊലീസ് അസോസിയേഷൻ കോട്ടയം ജില്ലാ മുൻ ഭാരവാഹിയായ പൊലീസുകാരനെതിരെയാണ് നടപടിക്ക് സാധ്യത. ഇതുസംബന്ധിച്ച് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചതായാണ് സൂചന. പിണറായി സർക്കാർ അധികാരത്തിലെത്തിയതോടെയാണ് സോഷ്യൽ മീഡിയയിലെ സർക്കാർ ജീവനക്കാരുടെ ഇടപെടലിന് വിലക്ക് കൊണ്ടു വന്നത്. സർക്കാരിനെ വിമർശിച്ചാൽ ഉടൻ നടപടി വരുമെന്ന് സർക്കാർ അറിയിച്ചിരുന്നു.

ഇതിനെ അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമായി ചിലർ ഉയർത്തിക്കാട്ടുകയും ചെയ്തു. എന്നാൽ ചെറിയൊരു പ്രതിഷേധത്തിന് അപ്പുറം ചർച്ചകൾ മുന്നോട്ട് കൊണ്ടു പോകാനായതുമില്ല. സർക്കാർ ജിവനക്കാരിൽ ബഹുഭൂരിഭാഗവും ഇടത് സംഘടനകളിലെ അംഗങ്ങളാണ്. ഇവർ സർക്കാർ തീരുമാനം അംഗീകരിക്കുകയും ചെയ്തു.

ഇതോടെയാണ് വാട്‌സ്ആപ്പിലെ ഷെയറുകൾ പോലും വിനയായി മാറിയത്. പിണറായി വിജയനെതിരെ പോസ്റ്റിട്ട നിരവധി സാധാരണക്കാർക്കെതിരേയും പൊലീസ് നടപടിയെടുത്തിട്ടുണ്ട്. മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തിയെന്ന പരാതി ഉന്നയിച്ചായിരുന്നു ഇത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP