Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തോൽവിയറിയാതെ 13 മൽസരങ്ങൾ; ഇത് ഇന്ത്യൻ ഫുട്‌ബോളിന്റെ ഉയർത്തെഴുനേൽപ്; മ്യാന്മറിനെതിരെ സമനില നേടി; ഫുട്‌ബോളിലും അപരാജിതരായി ഇന്ത്യ

തോൽവിയറിയാതെ 13 മൽസരങ്ങൾ; ഇത് ഇന്ത്യൻ ഫുട്‌ബോളിന്റെ ഉയർത്തെഴുനേൽപ്; മ്യാന്മറിനെതിരെ സമനില നേടി;  ഫുട്‌ബോളിലും അപരാജിതരായി ഇന്ത്യ

മഡ്ഗാവ്: ഐ.എസ്.എൽ വന്നതോടെ ഇന്ത്യൽ ഫുട്‌ബോൾ മാറ്റത്തിന്റെ പാതയിലാണ്, മികച്ച രീതിയിൽ കളിക്കുകയും റാങ്കിങ്ങിൽ മികച്ച് രീതിയിൽ മുന്നോട്ട് പോവുകയുമാണ്. ഇപ്പോഴിതാ അപരാജിതരായി തങ്ങളുടെ 13 ാം മൽസരം പൂർത്തിയാക്കിയിരിക്കുകയാണ് ഇന്ത്യൻ ഫുട്‌ബോൾ ടീം.

എ.എഫ്.സി ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിൽ മ്യാന്മറിനെതിരെ ഇന്ത്യ സമനില നേടിയിരിക്കുകാണ്. ഫത്തോർഡ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരുടീമുകളും രണ്ടു ഗോൾ വീതം നേടിയാണ് സമനിലയിൽ പിരിഞ്ഞത്.

മത്സരം തുടങ്ങി ആദ്യ മിനിറ്റിൽ തന്നെ യാൻ നിയാൻഗിലൂടെ മ്യാന്മർ ഇന്ത്യയെ ഞെട്ടിച്ചു. ആദ്യ ഗോളിന്റെ ആവേശം കെടുത്തി 13-ാം മിനിറ്റിൽ സുനിൽ ഛേത്രി ഇന്ത്യയുടെ രക്ഷകനായി. പക്ഷേ അതിന് ആറു മിനിറ്റിന്റെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. ക്യാവ് കൊ കൊയിലൂടെ മ്യാന്മർ വീണ്ടും ലീഡ് ഉയർത്തിയതോടെ തിരച്ചടിക്കാൻ ഇന്ത്യ പൊരുതിക്കൊണ്ടിരുന്നു, പിന്നീട് 69-ാം മിനിറ്റ് വരെ സമനില ഗോളിനായി ഇന്ത്യക്ക് കാത്തിരിക്കേണ്ടി വന്നു ഒടുവിൽ ജെജെ ലാൽപെഖുല ഇന്ത്യക്കായി സമനില ഗോൾ നേടുകയായിരുന്നു.

ഏഷ്യൻ കപ്പിനെ ഇന്ത്യ നേരത്തെ തന്നെ യോഗ്യത ഉറപ്പാക്കിയിരുന്നു. എ ഗ്രൂപ്പിൽനിന്ന് നാലുകളികളിൽ 12 പോയന്റ് നേടിയാണ് ഇന്ത്യ 2019-ൽ നടക്കുന്ന എ.എഫ്.സി. കപ്പിന്റെ ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടിയത്. ആദ്യ പാദത്തിൽ മ്യാന്മറിനെ ഇന്ത്യ ഒരു ഗോളിന് പരാജയപ്പെടുത്തിയിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP