Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ബ്രിട്ടീഷുകാരിൽ നിന്നും സ്വാതന്ത്ര്യം നേടിയ നാൾ മുതൽ സിംബാബ് വെ ഭരിച്ചിരുന്ന റോബർട്ട് മുഗാബെയെ പട്ടാളം പുറത്താക്കിയോ? 93കാരനെ പുറത്താക്കി അധികാരം പിടിച്ചെടുത്തതായി പ്രഖ്യാപിച്ച് പട്ടാളം; ടിവി സ്റ്റേഷൻ പട്ടാള നിയന്ത്രണത്തിൽ; ഹരാരെ നഗരത്തിൽ ടാങ്കുകളും സൈനികരും മാത്രം

ബ്രിട്ടീഷുകാരിൽ നിന്നും സ്വാതന്ത്ര്യം നേടിയ നാൾ മുതൽ സിംബാബ് വെ ഭരിച്ചിരുന്ന റോബർട്ട് മുഗാബെയെ പട്ടാളം പുറത്താക്കിയോ? 93കാരനെ പുറത്താക്കി അധികാരം പിടിച്ചെടുത്തതായി പ്രഖ്യാപിച്ച് പട്ടാളം; ടിവി സ്റ്റേഷൻ പട്ടാള നിയന്ത്രണത്തിൽ; ഹരാരെ നഗരത്തിൽ ടാങ്കുകളും സൈനികരും മാത്രം

മറുനാടൻ ഡെസ്‌ക്

ഹരാരെ: 2018ൽ നടക്കുന്ന സിംബാബ് വെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് റോബർട്ട് മുഗാബെ മത്സരിക്കമെന്നായിരുന്നു റിപ്പോർട്ടുകൾ. ഭരണകക്ഷിയായ സാനു പിഎഫ് പാർട്ടിയാണ് ഇക്കാര്യം പുറത്തുവിട്ടത്. 93കാരനായ മുഗാബെയെ പ്രസിഡന്റ് ഫോർ ലൈഫായി പ്രഖ്യാപിക്കണമെന്നു സാനു പിഎഫ് യൂത്ത് വിഭാഗം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതെല്ലാം പട്ടാളത്തെ അസ്വസ്ഥമാക്കിയിരുന്നു. 1980 മുതൽ രാജ്യത്തിന്റെ പ്രസിഡന്റായി മുഗാബെ അധികാരത്തിൽ തുടർന്ന മുഗാംബെയെ അട്ടിമറിയിലൂടെ ഒടുവിൽ പട്ടാലം പുറത്താക്കിയെന്നാണ് സൂചന. വെള്ളക്കാരിൽ നിന്ന് സിംബാബ് വെയെ മോചിപ്പിക്കാനുള്ള സ്വാതന്ത്ര്യസമത്തിന്റെ നായകനായിരുന്നു മുഗാബെ. അതായത് ബ്രിട്ടണിൽ നിന്ന് സ്വാതന്ത്ര്യം കിട്ടിയതുമുതൽ സിംബാബ് വെയെ നയിച്ച നേതാവിനാണ് പട്ടാള അട്ടിമറിയിൽ അടിതെറ്റുന്നതെന്നാണ് വിലയിരുത്തൽ. എന്നാൽ ഇക്കാര്യത്തിൽ ഇനിയും ഔദ്യോഗിക സ്ഥീരീകരണം ഉണ്ടായിട്ടില്ല.

മുഗാബെയ്‌ക്കെതിരെ സൈനിക തലവൻ ചില സൂചനകൾ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെ പ്രിസഡന്റിന്റെ വീടിന് ചുറ്റം സൈനികർ നിലയരുപ്പിച്ചു. ഹരാരയിൽ നിറയെ സൈനിക ടാങ്കുകളാണ്. സ്‌ഫോടന ശബ്ദവും കേൾക്കുന്നു. ഇതെല്ലാം പട്ടാള അട്ടിമറിയുടെ സാധ്യതകളായി പശ്ചാത്യമാധ്യമങ്ങൾ റിപ്പാർട്ട് ചെയ്യുന്നു. മുഗാബെയെ തടവിലാക്കി സൈന്യം അധികാരം പിടിച്ചെടുത്തുവെന്നാണ് റിപ്പോർട്ടുകൾ. സിംബാബ് വെയുടെ ദേശീയ ടിവി ചാനൽ സൈന്യം പിടിച്ചെടുത്തിട്ടുണ്ട്. ചാനൽ പരിസരത്ത് മുഴുവൻ സൈനികർ തമ്പടിക്കുകയാണ്. ഹരാരയിലെ പ്രധാന റോഡുകളും സൈന്യം വളഞ്ഞിട്ടുണ്ട്. അങ്ങനെ തീർത്തും അപ്രതീക്ഷിതമായ നീക്കമാണ് ഹരാരയിൽ സംഭവിക്കുന്നത്. എന്നാൽ അട്ടിമറിയിൽ ഔദ്യോഗികമായി സൈന്യം പ്രതികരിച്ചിട്ടുമില്ല.

സിംബാബ് വെയുടെ വൈസ് പ്രസിഡന്റായിരുന്ന എമേഴ്സൻ മൻഗാഗ്വയ്‌ക്കെതിരെ ചില ആരോപണങ്ങൾ മുഗാബെ ഉന്നയിച്ചിരുന്നു. അധികാരം പിടിച്ചെടുക്കാൻ ഏമേർസൺ ശ്രമിക്കുന്നുവെന്നായിരുന്നു വിമർശനം. ഇതോടെയാണ് അട്ടിമറി നീക്കങ്ങൾ സജീവമായതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സൈനിക തലവനും അധികാരത്തിൽ നോട്ടമുണ്ടായികുന്നു. 93കാരനായ മുഗാബെയുടെ പിൻഗാമിയാകുകയാണ് സൈനിക തലവന്റേയും ലക്ഷ്യം. ഇതോടെ തർക്കം രൂക്ഷമായി. സൈനിക മേധാവിയെ രാജ്യദ്രോഹിയാണെന്ന് പോലും മുഗാബെ അനുകൂലികൾ വിമർശിച്ചു. ഇതിന് പിന്നാലെയാണ് ഹരാരെയിൽ സൈനിക നീക്കം ദൃശ്യമായത്. ഈ സാഹചര്യത്തിലാണ് പട്ടാള അട്ടിമറിയായി ഇതിനെ മാധ്യമങ്ങൾ വിലയിരുത്തുന്നത്. രാജ്യത്തെ ആഭ്യന്തരപ്രശ്‌നങ്ങളിൽ ഇടപെടുമെന്ന് സൈന്യം നേരത്തെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

അധികാരത്തിൽ നിന്ന് വയസ്സന്മാരെ ഒഴിവാക്കണമെന്നായിരുന്നു സൈന്യത്തിന്റെ ആവശ്യം. എന്നാൽ ഇത്തരം സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ലെന്ന് മുഗാബെയുടെ പാർട്ടി അറിയിക്കുകയും ചെയ്തു. ഇത് സൈന്യത്തിന് നാണക്കേടായി. ഈ സാഹചര്യത്തിൽ മുഗാബെയെ ബന്ധിയാക്കി സൈന്യം സിംബാബ് വെയിൽ അധികാരം പിടിച്ചെടുത്തുവെന്നാണ് സൂചന. സിംബാബ്വെ പ്രസിഡന്റ് റോബർട് മുഗാബെയുടെ പിൻഗാമിയാകുമെന്ന് കരുതിയ വൈസ് പ്രസിഡന്റ് എമേഴ്സൻ മൻഗാഗ്വയെ പുറത്താക്കിയത് തന്നെയാണ് പ്രശ്‌നങ്ങൾക്ക് തുടക്കമിട്ടത്. ഇതോടെ മുഗാബെയ്ക്കു ശേഷം ഭാര്യ ഗ്രെയ്സ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്താനുള്ള സാധ്യതകൾ വർദ്ധിച്ചു.

വിശ്വാസവഞ്ചനയുടെ പേരിലാണ് 75 വയസുകാരനായ മൻഗാഗ്വയെ മുഗാബെ പുറത്താക്കിയത്. മൻഗാഗ്വ പാർട്ടിയിൽ വിഭാഗീയത സൃഷ്ടിക്കുന്നതായി മുഗാബെ ആരോപിച്ചിരുന്നു. ഗെയ്സിനെ സർക്കാർ നേതൃത്വത്തിലേക്ക് ഉയർത്തിക്കൊണ്ടുവരാനുള്ള മുഗാബെയുടെ നീക്കത്തിനെതിരേ മൻഗാഗ്വ രംഗത്തെത്തിയിരുന്നു. ഇതിനെ പ്രതിരോധിച്ച് രംഗത്തെത്തിയ ഗ്രെയ്സ് വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മൻഗാഗ്വയെ പുറത്താക്കണമെന്ന് മുഗാബെയോട് ആവശ്യപ്പെട്ടിരുന്നു. മുഗാബെയ്ക്കു ശേഷം ഭാര്യ ഗ്രെയ്സ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്താനുള്ള സാധ്യതകൾ ഇതോടെ വർദ്ധിച്ചതായാണ് റിപ്പോർട്ടുകൾ. ഡിസംബറിൽ നടക്കുന്ന പ്രത്യേക പാർട്ടി കോൺഗ്രസിൽ ഗ്രെയിസിനെ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തേക്കുമെന്നാണ് സൂചന. ഇതാണ് പട്ടാള അട്ടിമറിയിലൂടെ പൊളിക്കാൻ ശ്രമം നടക്കുന്നത്.

ചീങ്കണ്ണി'യെന്നു വിളിപ്പേരുള്ള മൻഗാഗ്വയും മുഗാബെയുടെ ഭാര്യ ഗെയ്സും തമ്മിൽ ഉടലെടുത്ത അഭിപ്രായ തർക്കത്തിനൊടുവിലാണ് സിംബാബ്വെയിൽ നാടകീയമായ നീക്കങ്ങൾ നടന്നത്. ഇതിൽ സൈന്യം പക്ഷം പിടിക്കുന്നുവെന്നാണ് ആക്ഷേപം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP