Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബ്രിട്ടീഷ് പൗരത്വം ഉള്ള പഞ്ചാബിയെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്ത് കോടതി; പഞ്ചാബിലെ ഹിന്ദുനേതാക്കളുടെ മരണം വിവാദമാക്കി മാധ്യമങ്ങളും

ബ്രിട്ടീഷ് പൗരത്വം ഉള്ള പഞ്ചാബിയെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്ത് കോടതി; പഞ്ചാബിലെ ഹിന്ദുനേതാക്കളുടെ മരണം വിവാദമാക്കി മാധ്യമങ്ങളും

മറുനാടൻ മലയാളി ബ്യൂറോ

ഞ്ചാബിലെ ഹിന്ദു നേതാക്കളുടെ കൊലയുമായി ബന്ധപ്പെടുത്തി ബ്രിട്ടീഷ് പൗരത്വം ഉള്ള പഞ്ചാബിയായ ജഗ്തർ സിങ് ജോഹലിനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട പ്രശ്‌നം പുകയുന്നു. ഇക്കഴിഞ്ഞ നവംബർ 4ന് പഞ്ചാബിലെ ജലന്ധറിൽ വച്ചായിരുന്നു ജോഹലിനെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്ത് കോടതി റിമാൻഡ് ചെയ്തത്. ഇതോടെ ഹിന്ദുനേതാക്കളുടെ മരണവും ഈ അറസ്റ്റും മാധ്യമങ്ങൾ വിവാദമാക്കാൻ തുടങ്ങിയിട്ടുണ്ട്. അറസ്റ്റിലായ ജോഹലിനെ പഞ്ചാബ് പൊലീസ് കടുത്ത ശാരീരിക പീഡനത്തിന് വിധേയനാക്കിയെന്നും അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ ആരോപിക്കുന്നു.

വെസ്റ്റ് ഡൻബാർടൻഷെയറിലെ ഡംബാർടൻ സ്വദേശിയാണ് ജോഹൽ. ഇദ്ദേഹത്തിന് മേൽ ഔദ്യോഗികമായി യാതൊരു ചാർജുകളും ചുമത്തിയിട്ടില്ലെന്നാണ് സിഖ് ഫെഡറേഷൻ യുകെയിലെ കാംപയിനർമാർ പറുന്നത്. എന്നാൽ പഞ്ചാബിലെ ഹിന്ദുനേതാക്കന്മാരുടെ കൊലയുമായി ബന്ധപ്പെട്ടാണ് ജോഹലിനെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് പഞ്ചാബി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.30 കാരനായ ജോഹൽ വിവാഹജീവിതം ആസ്വദിച്ച് കൊണ്ട് സുന്ദരമായി ജീവിക്കുമ്പോഴാണ് കാരണമൊന്നുമില്ലാതെ ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് സിഖ് ഫെഡേഷൻ ആരോപിക്കുന്നത്.

പഞ്ചാബ് പൊലീസും അവിടുത്തെ ചില രാഷ്ട്രീയനേതാക്കളുമാണ് ജോഹലിനെ അറസ്റ്റ് ചെയ്യാനുള്ള ഗൂഢാലോചന തയ്യാറാക്കിയിരിക്കുന്നതെന്നും സിഖ് ഫെഡറേഷൻ ആരോപിക്കുന്നു. ഇക്കഴിഞ്ഞ ഒക്ടോബറിൽ ഇന്ത്യയിൽ വച്ചായിരുന്നു ജോഹൽ വിവാഹിതനായത്. തന്നെ ബോഡിസെപ്പറേഷൻ ടെക്‌നിക്കുകളും ഇലക്ട്രോക്യൂഷനും ഉപയോഗിച്ച് പൊലീസ് പീഡിപ്പിച്ചിരുന്നുവെന്നാണ് ജോഹൽ ആരോപിക്കുന്നത്.ചൊവ്വാഴ്ച നടന്ന വിചാരണയിൽ ജോഹലിന്റെ റിമാൻഡ് ഈ ആഴ്ചയുടെ അവസാനം വരെ നീട്ടിയിട്ടുണ്ട്. ഇയാൾക്കേറ്റ പരുക്കുകളെക്കുറിച്ച് ഒരു സ്വതന്ത്ര അന്വേഷണം നടത്തണമെന്നാണ് ഇയാളുടെ അഭിഭാഷകൻ ആവശ്യപ്പെട്ടിരിക്കുന്നത്.

ഈ കേസുമായി ബന്ധപ്പെട്ട് തങ്ങൾ ജോഹലിന്റെ കുടുംബം, ഇന്ത്യൻ അധികൃതർ എന്നിവരുമായി ബന്ധപ്പെട്ടിരുന്നുവെന്നാണ് ബ്രിട്ടീഷ്‌കോമൺവെൽത്ത് ഓഫീസ് പറയുന്നത്. ഈ കേസിനെ ചൊല്ലിയുള്ള ഉത്കണ്ഠ നിമിത്തം തങ്ങൾ 100ൽ അധികം എംപിമാരുമായി ബന്ധപ്പെട്ടിരുന്നുവെന്നാണ് സിഖ് ഫെഡറേഷൻ വെളിപ്പെടുത്തുന്നത്. ഇന്ത്യൻ അധികൃതരുടെ കർക്കശമായ പ്രവൃത്തി വേദനാജനകമാണെന്നാണ് സിഖ് ഫെഡറേഷൻ ചെയറായ ബായ് അംറിക് സിങ് പ്രതികരിച്ചിരിക്കുന്നത്. ജോഹലിന്റെ രക്ഷക്കായി എംപിമാരിലൂടെ പ്രധാനമന്ത്രിക്കും ഫോറിൻ സെക്രട്ടറിക്കും മേൽ സമ്മർദം ചെലുത്തുമെന്നും അംറിക് വെളിപ്പെടുത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP