Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

23 വർഷം ആയി കൂലിയില്ലാതെ അടിമപ്പണി; സ്വന്തമായി തിരിച്ചറിയൽ രേഖകൾ പോലും നൽകിയില്ല; താമസിക്കാൻ തൊഴുത്തിൽ ഇടം; പുതിയ വസ്ത്രമോ നല്ല ഭക്ഷണമോ ഇല്ലാതെ 15 വയസ്സുമുതൽ ജീവിതം; ഒടുവിൽ കൂലി ആയി ഏഴ് ലക്ഷം രൂപ ആദിവാസി യുവാവിന്റെ അക്കൗണ്ടിൽ നിക്ഷേപിക്കാൻ ഉത്തരവ്; മലപ്പുറത്തെ വീട്ടിലെ ആടുജീവിതം ഇങ്ങനെ...

23 വർഷം ആയി കൂലിയില്ലാതെ അടിമപ്പണി;  സ്വന്തമായി തിരിച്ചറിയൽ രേഖകൾ പോലും നൽകിയില്ല; താമസിക്കാൻ തൊഴുത്തിൽ ഇടം;  പുതിയ വസ്ത്രമോ നല്ല ഭക്ഷണമോ ഇല്ലാതെ 15 വയസ്സുമുതൽ ജീവിതം; ഒടുവിൽ  കൂലി ആയി ഏഴ് ലക്ഷം രൂപ ആദിവാസി യുവാവിന്റെ അക്കൗണ്ടിൽ നിക്ഷേപിക്കാൻ ഉത്തരവ്; മലപ്പുറത്തെ വീട്ടിലെ ആടുജീവിതം ഇങ്ങനെ...

മലപ്പുറം: പതിനഞ്ചാം വയസ്സിലാണ് ആദിവാസിക്കുട്ടിയായ പൊട്ടാടി എന്ന പൊട്ടൻ ആമിനയുടെ വീട്ടിലെത്തുന്നത്, അന്ന് മുതൽ ആ വീട്ടിലെ അടിമയാണ് പൊട്ടാടി, മിണ്ടാനും കേൾക്കാനും കഴിയാത്ത പൊട്ടാടിയെ 23 വർഷമായി ആമിന വീട്ടിൽ പണിയെടുപ്പിക്കുകയാണ്.

പൊട്ടാടിയുടെ ലോകം അവിടെ മാത്രമാണ്, ദിവസേന മുപ്പത് കന്നുകാലികളെ കാട്ടിൽകൊണ്ടുപോയി മെയ്‌ക്കണം, കുളിപ്പിച്ച് പാലുകറക്കണം. ചാണകക്കുഴി വൃത്തിയാക്കണം. കാട്ടിൽനിന്ന് കൊണ്ടുവരുന്ന വിറക് കീറണം. ഇതിനുപുറമെ അയൽവീടുകളിലും പണിയെടുപ്പിക്കും അതിനുള്ള കൂലിയും ആമിനയുടെ കുടുംബത്തിന്, ഇതാണ് 23 വർഷമായി പൊട്ടാടിയുടെ ജീവിതം.

ഇത് വരെ സ്വന്തമായി ഒന്ന് എന്ന് പൊട്ടാടിക്ക് ഇല്ല, പൊട്ടാടിയെ അടിമ മാത്രമായി കണ്ടതിനാൽ അതിനായി ആമിനയുടെ കുടുംബവും മറ്റ് കാര്യങ്ങൾ ചെയ്തുകൊടുക്കാൻ ശ്രമിച്ചതുമില്ല, സ്വന്തമായി ഒരു റേഷൻകാർഡോ, തിരിച്ചറിയൽ കാർഡോ ആധാർകാർഡോ പൊട്ടാടിക്ക് ഇല്ല, അത് എന്താണ് എന്ന് പോലും പൊട്ടാടിക്ക് അറിയില്ല.

മാത്രമല്ല ജീവിതത്തിൽ നല്ല വസ്ത്രങ്ങൾ ഇടാനോ നല്ല ഭക്ഷണം കഴിക്കാനോ പൊട്ടാടിക്ക് കഴിഞ്ഞിട്ടില്ല, പക്ഷേ ഇതിലൊന്നും പൊട്ടാടിക്ക് പരിഭവമില്ല, കാരണം ഇത് തന്റെ അവകാശമാണ് എന്നോ തനിക്ക് ഇതിനെല്ലാം കൂലി തരണം എന്നോ പൊട്ടാടിക്ക് അറിയില്ല, ആമിനയുടെ കുടുംബം അത് പൊട്ടാടിക്ക് നൽകാറുമില്ല.

ഒടുവിൽ പാരാലീഗൽ വർക്കർ എം.ആർ. ചിത്രയാണ് പൊട്ടാടിയുടെ ജീവിതം പുറം ലോകത്തിന് മുന്നിലെത്തിച്ചത്. ചിത്ര എത്തിയാണ് തൊഴുത്തിൽ മുടിയെല്ലാം ജഡപിടിച്ച്, നഖങ്ങൾ നീണ്ട് ഭ്രാന്തനെപ്പോലുള്ള അവസ്ഥയിലാൽ കിടക്കുന്ന പൊട്ടാടിയെ മുടിവെട്ടിച്ച് ഹോളോബ്രിക്സ്‌കൊണ്ട് കിടക്കാനൊരു സംവിധാനമുണ്ടാക്കി നൽകിയത്.

തുടർന്ന് ആദിവാസി വകുപ്പിനും മുഖ്യമന്ത്രിക്കും കളക്ടർക്കുമാണ് ചിത്ര പരാതി നൽകി, ഇതുപ്രകാരം വിവിധ വകുപ്പിലെ ഉദ്യോഗസ്ഥർ പൊട്ടനുമായും ആമിനയുമായും സംസാരിച്ചിരുന്നു. പൊട്ടാടിക്ക്് ആമിനയുടെ കൂടെ നിൽക്കാനാണ് താത്പര്യമെന്നാണ് പരിഭാഷകന്റെ സഹായത്തോടെ ആശയവിനിമയം നടത്തിയപ്പോൾ മനസ്സിലായതെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്. ഇയാളെ നിർബന്ധിപ്പിച്ച് പണിയെടുപ്പിക്കാറില്ലെന്ന് ആമിന അറിയിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു.

എന്നാൽ ലേബർ ഓഫീസർ നിശ്ചയിച്ച ഏറ്റവും കുറഞ്ഞസംഖ്യ പൊട്ടാടിയുടെ പേരിൽ നിക്ഷേപിക്കണമെന്ന് പരാതിക്കാരി ആവശ്യപ്പെട്ടതു പ്രകാരമാണ് കഴിഞ്ഞ ജൂലായിൽ കളക്ടർ തുക നൽകാൻ ആവശ്യപ്പെട്ടത്. പൊട്ടന്റെയും നിലമ്പൂർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസറുടെയും പേരിൽ സംയുക്ത അക്കൗണ്ടായി തുക നിക്ഷേപിക്കാനാണ് ആവശ്യപ്പെട്ടിരുന്നത്. എട്ടുവർഷത്തെ കൂലികുടിശ്ശികയായ 7,02,372 രൂപ നൽകണമെന്നതിനുപരി ഇനിയുള്ള എല്ലാദിവസവും നൂറുരൂപവീതം കൂലിനൽകണമെന്നുമാണ് കളക്ടർ ഉത്തരവിട്ടത്.

ഇതുവരെ ആമിനയുടെ അത് നൽകാത്തതിനാൽ ചിത്ര വീണ്ടും പരാതിപ്പെട്ടു. ഇതിന്റെ പശ്ചാത്തലത്തിലാണ് കഴിഞ്ഞദിവസം കളക്ടർ ഇവരെ വിളിച്ചുവരുത്തി കർശനമായ താക്കീത് നൽകിയത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP