Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആടു മെയ്ക്കാൻ പോയി ജിഹാദികൾ നേരംപോക്കിന് ഉപയോഗിച്ച 3000ത്തോളം യുവതികളെ അതത് രാജ്യങ്ങളിലേക്ക് മടക്കി അയക്കാൻ ഒരുങ്ങി ഇറാഖി സർക്കാർ; ടൈം ബോംബുകൾ വേണ്ടെന്ന് യൂറോപ്യൻ രാജ്യങ്ങൾ; ഇന്ത്യയിൽ നിന്നുള്ള ജിഹാദി വധുക്കൾ മടങ്ങിയെത്തിയേക്കും; കേരളത്തിൽ നിന്നും മതംമാറി നാടുവിട്ടവരും തിരിച്ചെത്താൻ സാധ്യത

ആടു മെയ്ക്കാൻ പോയി ജിഹാദികൾ നേരംപോക്കിന് ഉപയോഗിച്ച 3000ത്തോളം യുവതികളെ അതത് രാജ്യങ്ങളിലേക്ക് മടക്കി അയക്കാൻ ഒരുങ്ങി ഇറാഖി സർക്കാർ; ടൈം ബോംബുകൾ വേണ്ടെന്ന് യൂറോപ്യൻ രാജ്യങ്ങൾ; ഇന്ത്യയിൽ നിന്നുള്ള ജിഹാദി വധുക്കൾ മടങ്ങിയെത്തിയേക്കും; കേരളത്തിൽ നിന്നും മതംമാറി നാടുവിട്ടവരും തിരിച്ചെത്താൻ സാധ്യത

മറുനാടൻ ഡെസ്‌ക്ക്

ബാഗ്ദാദ്: ഇറാഖിലെ ഐസിസ് കേന്ദ്രങ്ങൾ തകർന്നിരിക്കുന്ന അവസ്ഥയിലാണ്. ഇറാഖിലുള്ള ഭൂരിപക്ഷം ഐസിസ് ഭീകരരെയും സൈന്യം വധിക്കുകയും തുരത്തിയോടിക്കുകയോ ചെയ്തിട്ടുണ്ട്. ഇതിനിടെ ഇന്ത്യയിൽ നിന്നും അടക്കമുള്ളവർ ഇറാഖിലെത്തിയിരുന്നു. ഇവരിൽ പുരുഷന്മാരിൽ പലരും മരണപ്പെട്ടു. ഇപ്പോൾ ഐസിസി ക്യാമ്പുകളിൽ ഉണ്ടായിരുന്ന 3000ത്തോളം യുവതികളെയും കുട്ടികളും ഇറാഖി സൈന്യത്തിന്റെ കസ്റ്റഡിയിലുമായിരിക്കുകയാണ്.

ആടു മെയ്ക്കാൻ ഇറാഖിലേക്ക് പോയി ജിഹാദികൾ നേരം പോക്കിന് ഉപയോഗിച്ച ജിഹാദി ഭാര്യമാരാണിവർ. ഐസിസിൽ ആകൃഷ്ടരായി വിവിധ രാജ്യങ്ങളിൽ നിന്നും ഇറാഖിലേക്കെത്തിയിരുന്ന ഇവരെ അതത് രാജ്യങ്ങളിലേക്ക് മടക്കി അയക്കാനാണ് നിലവിൽ ഇറാഖി സർക്കാർ ഒരുങ്ങുന്നത്. വിവിധ രാജ്യങ്ങളിലേക്ക് കയറ്റി അയക്കാൻ ഒരുങ്ങുന്ന ഇവരെ ഏറ്റെടുക്കാൻ എന്നാൽ അധികമാരും തയ്യാറല്ലെന്നതാണ് വാസ്തവം.

എന്നാൽ ഏത് സമയവും ഭീകരാക്രമണം നടത്താൻ പ്രാപ്തിയും താൽപര്യവുമുള്ള ഈ ടൈംബോംബുകളെ തങ്ങൾക്ക് വേണ്ടെന്ന കടുത്ത നിലപാടാണ് യൂറോപ്യൻ രാജ്യങ്ങൾ സ്വീകരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്ത്യയിൽ നിന്നുമുള്ള ജിഹാദി വധുക്കളും ഇവിടേക്ക് മടങ്ങിയെത്താൻ സാധ്യത വർധിച്ചിരിക്കുകയാണ്. ഇന്ത്യൻ ഗവൺമെന്റ് ഇതിന് തടസം പറഞ്ഞില്ലെങ്കിൽ അധികം വൈകാതെ ഇവർ ഇന്ത്യയിലെത്തുമെന്നുറപ്പാണ്. ഇതിനെ തുടർന്ന് ഇവർ ഉയർത്തുന്ന കടുത്ത ആക്രമണ ഭീഷണി രാജ്യത്ത് ശക്തമാകുമെന്ന ആശങ്കയും വർധിക്കുന്നുണ്ട്.

ഇത്തരത്തിൽ ഐസിസ് ഭീകരരുടെ വധുക്കളാകാൻ പോയവരിൽ മലയാളി പെൺകുട്ടികളുമുണ്ട്. ഇവരിൽ പലരും തിരിച്ചു വരാൻ കോപ്പുകൂട്ടുന്നുണ്ട്. അഫ്ഗാനിസ്ഥാനിലേക്ക് പോയവർ കൂടാതെ മറ്റു ചിലർ ഇറാഖിലെത്തിയെന്ന സൂചനയുണ്ട്. ഇവർ തിരിച്ചെത്താൻ പദ്ധതിയിടുന്നുണ്ടെന്നാണ് അറിയുന്ന്ത്. എന്നാൽ, ഇന്ത്യൻ സർക്കാറിന്റെ നിലപാട് ഇവരെ സംബന്ധിച്ചിടത്തോളം നിർണ്ണായകമാകും.

നിലവിൽ ഇറാഖി സൈന്യത്തിന്റെ കസ്റ്റഡിയിലുള്ള ഈ 3000 പേരിൽ 1750 പേരാണ് വിവിധ രാജ്യങ്ങളിൽ നിന്നുമെത്തിയവരെന്നുള്ള റിപ്പോർട്ടും പുറത്ത് വന്നിട്ടുണ്ട്. ഐസിസ് ഭീകരരുടെ സന്തതികളായി ഈ യുവതികൾക്ക് പിറന്ന കുട്ടികളെ മിക്ക രാജ്യങ്ങളും കടുത്ത ഭീഷണിയായിട്ടാണ് പരിഗണിച്ച് വരുന്നതെന്നാണ് ഇറാഖി മിനിസ്ട്രിയുടെ മുഖ്യ ഉപദേശകനായ ഡോ. വഹാബ് ആൽറ്റേ വെളിപ്പെടുത്തുന്നത്.അതിനാൽ ഇവർ തങ്ങളുടെ രാജ്യത്തേക്ക് കടന്ന് വരുന്നതിനെ മിക്കവരും അനുകൂലിക്കുന്നുമില്ല. അതത് രാജ്യങ്ങളിൽ ഭാവിയിൽ ഇവർ ജിഹാദി തീവ്രവാദത്തിന്റെ വിത്തിടുമെന്നാണ് ഗവൺമെന്റുകൾ ഭയക്കുന്നത്.

ഇവരെല്ലാം ഇപ്പോൾ മൊസൂളിനടുത്തുള്ള താൽ കെയ്ഫിലെ ജയിലിൽ സുരക്ഷിതരായി കഴിയുകയാണ്.ഇക്കൂട്ടത്തിൽ പെട്ട നാല് ജിഹാദി വധുക്കളോട് സ്‌കൈ ന്യൂസിലെ ജോൺ സ്പാർക്സ് സംസാരിച്ചിരുന്നു. ഐസിസ് ക്യാമ്പുകളിൽ കഴിഞ്ഞ അനുഭവങ്ങൾ അവർ ഇദ്ദേഹത്തോട് പങ്ക് വയ്ക്കുകയും ചെയ്തിരുന്നു. ജർമനിയിൽ താൻ ബുർഖ ധരിച്ച് നടക്കുമ്പോൾ എല്ലാവരും പരിഹസിച്ചതിനെ തുടർന്നാണ് താൻ ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്നതെന്നും ഇവിടെ തന്നെ ആരും കളിയാക്കിയിരുന്നില്ലെന്നും ഹാംബർഗുകാരിയും മൂന്ന് മക്കളുടെ അമ്മയുമായ ഒരു യുവതി വെളിപ്പെടുത്തുന്നു.

ഇതേ അനുഭവമാണ് റഷ്യയിൽ നിന്നുമെത്തിയ യുവതിയും പങ്ക് വച്ചിരിക്കുന്നത്. എന്നാൽ തന്നെ ഭർത്താവ് ചതിച്ച് ഐസിസിൽ എത്തിക്കുകയായിരുന്നുവെന്നാണ് ഫ്രാൻസിൽ നിന്നെത്തിച്ച ജമീലാ പറയുന്നത്. തുർക്കിയിൽ ഹോളിഡേക്ക് പോകുകയാണെന്ന് പറഞ്ഞാണ് ഭർത്താവ് തന്നെ ഐസിസ് ക്യാമ്പിലെത്തിച്ചതെന്ന് അവർ വെളിപ്പെടുത്തുന്നു. തനിക്ക് ഫ്രാൻസിലേക്ക് ഉടൻ തിരിച്ച്പോകാൻ സാധിക്കുമെന്ന് യാതൊരു പ്രതീക്ഷയുമില്ലെന്നും ജമീല പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP