Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മോദിയും തുഗ്ലക്കും ഒരു പോലെ; തുഗ്ലക്കും 700 വർഷങ്ങൾക്ക് മുൻപ് നോട്ട് നിരോധനം നടപ്പാക്കിയിരുന്നു; നോട്ട് നിരോധനത്തിലൂടെ 3.75 ലക്ഷം കോടി രൂപയുടെ ബാധ്യതയാണ് സമ്പദ് വ്യവസ്ഥയിൽ വരുത്തിയത്; കേന്ദ്ര സർക്കാരിനെ പരിഹസിച്ച് മുതിർന്ന ബിജെപി നേതാവ് യശ്വന്ത് സിൻഹ

മോദിയും തുഗ്ലക്കും ഒരു പോലെ; തുഗ്ലക്കും 700 വർഷങ്ങൾക്ക് മുൻപ് നോട്ട് നിരോധനം നടപ്പാക്കിയിരുന്നു; നോട്ട് നിരോധനത്തിലൂടെ 3.75 ലക്ഷം കോടി രൂപയുടെ ബാധ്യതയാണ് സമ്പദ് വ്യവസ്ഥയിൽ വരുത്തിയത്; കേന്ദ്ര സർക്കാരിനെ പരിഹസിച്ച് മുതിർന്ന ബിജെപി നേതാവ് യശ്വന്ത് സിൻഹ

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുഹമ്മദ് ബിൻ തുഗ്ലക്കുമായി താരതമ്യം ചെയ്ത് മുതിർന്ന ബിജെപി നേതാവും മുൻ ധനകാര്യ മന്ത്രിയുമായ യശ്വന്ത് സിൻഹ വീണ്ടും രംഗത്ത്, കേന്ദ്ര സർക്കാരിന്റെ നയങ്ങളെ കണക്കറ്റ് വിമർശിക്കുകയുമാണ് സിൻഹ ചെയ്യുന്നത്.

സ്വന്തം കറൻസികൾ പുറത്തിറക്കിയ നിരവധി രാജാക്കന്മാരും സുൽത്താന്മാരും നമുക്കുണ്ടായിരുന്നു. ചിലർ പഴയ കറൻസികൾ നിലനിർത്തിക്കൊണ്ട് പുതിയത് പ്രാബല്യത്തിൽ വരുത്തി. എന്നാൽ 700 വർഷം മുൻപ് ഭരിച്ചിരുന്ന മുഹമ്മദ് ബിൻ തുഗ്ലക്ക് എന്ന സുൽത്താൻ പഴയ കറൻസി നിരോധിച്ചുകൊണ്ട് സ്വന്തം കറൻസി പുറത്തിറക്കി. അതുകൊണ്ട് 700 വർഷങ്ങൾക്ക് മുൻപും നോട്ട് നിരോധനം നടന്നിരുന്നതായി നമുക്ക് പറയാമെന്ന് സിൻഹ പരിഹസിച്ചു.

അഹമ്മദാബാദിൽ സാമൂഹ്യപ്രവർത്തകരുടെ കൂട്ടായ്മയായ 'സേവ് ഡെമോക്രസി മൂവ്മെന്റ്' സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു സിൻഹ. പരിപാടിയിൽ പങ്കെടുത്തു കൊണ്ട് നോട്ട് നിരോധനത്തിനെതിരെയും ജിഎസ്ടിക്കെതിരേയും രൂക്ഷ വിമർശനങ്ങളാണ് സിൻഹ ഉയർത്തിയത്. നോട്ട് നിരോധനത്തിലൂടെ 3.75 ലക്ഷം കോടി രൂപയുടെ ബാധ്യതയാണ് സമ്പദ് വ്യവസ്ഥയിൽ വന്നു ചേർന്നതെന്നാണ് കണക്കുകൾ, എന്നാൽ യഥാർഥ കണക്കുകൾ ഇതിലേറെ വരുമെന്നും ഭാവിയിലും അത് തുടരുമെന്നും സിൻഹ പറഞ്ഞു.

നോട്ട് നിരോധനം ലഘൂകരിക്കാനാവാത്ത സാമ്പത്തിക ദുരന്തമായിരുന്നു. ജിഎസ്ടി തെറ്റായി വിഭാവനം ചെയ്ത് മോശമായി നടപ്പാക്കിയെന്നും ഇതിലൂടെ നിരവധി ചെറുകിട സംരംഭങ്ങൾ തകർന്നെന്നും ദശലക്ഷകണക്കിന് ആളുകൾക്ക് തൊഴിലും അവസരങ്ങളും നഷ്ടമാക്കിയെന്നും പുതിയ തൊഴിൽ സൃഷ്ടിക്കുന്നതിനുള്ള ഒരു പദ്ധതിയുമില്ലെന്നും സിൻഹ പറഞ്ഞിരുന്നു.

സാങ്കേതിക കാരണങ്ങൾ കൊണ്ടാണ് ജിഡിപി താഴ്ന്നതെന്ന ബിജെപി അധ്യക്ഷൻ അമിത്ഷായുടെ പ്രസ്താവനയേയും അദ്ദേഹം വിമർശിച്ചിരുന്നു, വളർച്ച കണക്കുകൂട്ടുന്ന രീതി ബിജെപി മാറ്റണമെന്നും യഥാർത്ഥത്തിൽ പുറത്തു വന്നതിനേക്കാൾ താഴ്ചയിലാണ് ജിഡിപിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ചന്ദ്രശേഖർ മന്ത്രിസഭയിലും ആദ്യ വാജ്പേയി മന്ത്രിസഭയിലും ധനമന്ത്രിയായിരുന്ന സിൻഹയുടെ അഭിപ്രായത്തെ അനുകൂലിച്ച് നിരവധി പേരാണ് രംഗത്ത് വരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP