Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എന്തായാലും നാണം കെട്ട് പടിയിറങ്ങി, എന്നാൽ പിന്നെ പെട്രോൾ കാശെങ്കിലും മുതലാകട്ടെ..! രാജിക്കത്ത് ഗവർണർക്ക് കൈമാറിയപ്പോഴും ചാണ്ടിയുടെ കൊച്ചിയിലേക്കുള്ള യാത്ര നാലാം നമ്പർ സർക്കാർ കാറിൽ പൊലീസ് അകമ്പടിയോടെ; രാജിക്കത്തുകൊടുത്ത ശേഷം ഔദ്യോഗിക വാഹനം ഉപയോഗിക്കാതെ മടങ്ങുന്ന പതിവു തെറ്റിച്ച് ശതകോടീശ്വരൻ

എന്തായാലും നാണം കെട്ട് പടിയിറങ്ങി, എന്നാൽ പിന്നെ പെട്രോൾ കാശെങ്കിലും മുതലാകട്ടെ..! രാജിക്കത്ത് ഗവർണർക്ക് കൈമാറിയപ്പോഴും ചാണ്ടിയുടെ കൊച്ചിയിലേക്കുള്ള യാത്ര നാലാം നമ്പർ സർക്കാർ കാറിൽ പൊലീസ് അകമ്പടിയോടെ; രാജിക്കത്തുകൊടുത്ത ശേഷം ഔദ്യോഗിക വാഹനം ഉപയോഗിക്കാതെ മടങ്ങുന്ന പതിവു തെറ്റിച്ച് ശതകോടീശ്വരൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എന്തായാലും നാണം കെട്ട് രാജിവെക്കേണ്ടി വന്നു. എന്നാൽ, പിന്നെ പെട്രോൾ കാശെങ്കിലും മുതലാകട്ടെ..! കെ എം മാണിയുടെ രാജിയേക്കാൾ ഗതികെട്ട് രാജിവെക്കേണ്ടി വന്ന ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജിക്കത്ത് നൽകിയ ശേഷവും തന്റെ പ്രതാപം തുടർന്നു. ഗതികെട്ട് രാജിവെക്കേണ്ടി വന്ന തോമസ് ചാണ്ടി മന്ത്രിസ്ഥാനം രാജിവെച്ച ശേഷവും യാത്ര തുടർന്നത് ഔദ്യോഗിക വാഹനത്തിലായിരുന്നു. ഇക്കാര്യത്തിൽ പതിവുകളെല്ലാം തെറ്റിക്കുകയായിരുന്നു തോമസ് ചാണ്ടി.

എൻ.സി.പി യോഗം കഴിഞ്ഞ പുറത്തിറങ്ങിയ തോമസ് ചാണ്ടി രാജിവയ്ക്കാൻ സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തുമെന്നാണ് കരുതിയിരുന്നത്. എന്നാൽ, മാധ്യമങ്ങളുടെ കണ്ണ് വെട്ടിച്ച് മന്ത്രി പാഞ്ഞതുകൊച്ചിയിലേക്കായിരുന്നു. മന്ത്രിയെ കാത്ത് സെക്രട്ടേറിയറ്റിലെ നോർത്ത് ബ്ലോക്കിലും മന്ത്രിയുടെ ഓഫീസിലും മന്ത്രിയുടെ ഔദ്യോഗിക വസതിയും കാത്തിരിക്കുമ്പോൾ തോമസ് ചാണ്ടി എം.സി റോഡ് വഴി കൊച്ചിയിലേക്ക് പറഞ്ഞു.

എൻ.സി.പി യോഗത്തിൽ രാജിക്കത്ത് പാർട്ടി സംസ്ഥാന അധ്യക്ഷൻ ടി.പി പീതാംബരൻ മാസ്റ്റർക്ക് കൈമാറിയ ശേഷമാണ് അദ്ദേഹം നാട്ടിലേക്ക് പോയത്. രാജികത്ത് ഒരു മണിക്കു പീതാംബരൻ മാസ്റ്റർ മുഖ്യമന്ത്രിക്ക് കൈമാറി. ഈ കത്ത് ഗവർണർക്ക് അയക്കുകയും ചെയ്തു. ഗവർണറുടെ പക്കൽ രാജിക്കത്ത് എത്തിയപ്പോഴും സർക്കാർ കാറിൽ ചീറിപ്പായുകയായിരുന്നു ചാണ്ടി.

രാജിക്കാര്യം നേരിട്ട് പറയാൻ മനസ്സില്ലാതെയാണ് അദ്ദേഹം കൊച്ചിയിലേക്ക് പോയത്. എൻ.സി.പി യോഗം കഴിഞ്ഞിറങ്ങിയ മന്ത്രിയോട് രാജിവയ്ക്കാനാണോ പോകുന്നതെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് 'രാജിവയ്ക്കാനല്ല, എന്തിനാണ് പോകുന്നതെന്ന് രണ്ടു മണിക്ക് അറിയാമെന്നായിരുന്നു' അദ്ദേഹത്തിന്റെ മറുപടി.

രണ്ടു മണിക്ക് ശശീന്ദ്രന്റെ എംഎ‍ൽഎ ഹോസ്റ്റലിൽ പീതാംബരൻ മാസ്റ്റർ കാര്യങ്ങൾ പറയുമെന്നും തോമസ് ചാണ്ടി മറുപടി നൽകിയാണ് ചാണ്ടി മടങ്ങിയത്. എന്തായാലും പെട്രോൾ കാശെങ്കിലും മുതലാകട്ടെ എന്ന ചാണ്ടിയുടെ നിലപാട് കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയായി വിലയിരുത്തുകയും ചെയ്യുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP