Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

താൻ കുട്ടിക്കാലത്ത് അശ്ലീല ചിത്രങ്ങൾ കണ്ടിരുന്നു; എന്നാൽ അതിനുള്ളതിനേക്കാൾ അശ്ലീലം നിറഞ്ഞതാണ് ഇപ്ലോൾ കുട്ടികൾ ടിവിയിലൂടെ കാണുന്നത്; ശിശുദിനത്തിൽ വെളിപ്പെടുത്തലുമായി മനോഹർ പരീക്കർ

താൻ കുട്ടിക്കാലത്ത് അശ്ലീല ചിത്രങ്ങൾ കണ്ടിരുന്നു; എന്നാൽ അതിനുള്ളതിനേക്കാൾ അശ്ലീലം നിറഞ്ഞതാണ് ഇപ്ലോൾ കുട്ടികൾ ടിവിയിലൂടെ കാണുന്നത്; ശിശുദിനത്തിൽ വെളിപ്പെടുത്തലുമായി മനോഹർ പരീക്കർ

പനാജി: തന്റെ കുട്ടിക്കാലത്ത് താനും അശ്ലീല ചിത്രങ്ങൾ കണ്ടിരുന്നുവെന്ന് ഗോവൻ മുഖ്യമന്ത്രി മനോഹർ പരീക്കർ. തീയറ്ററിൽ പോയി കണ്ടപ്പോൾ അയൽക്കാർ കണ്ടു, അവർ വീട്ടിൽ പറയാതിരിക്കാൻ തങ്ങൾ തന്നെ പറഞ്ഞുവെന്നും പരീക്കർ ഓർക്കുന്നു, ശിശുദിനത്തോട് അനുബന്ധിച്ച് വിദ്യാർത്ഥികളുമായി സംസാരിക്കുമ്പോഴാണ് ഇക്കാര്യം പരീക്കർ വെളിപ്പെടുത്തിയത്.

എന്നാൽ ഇപ്പോൾ അതിനേക്കാൾ രൂക്ഷമാണ് കാര്യങ്ങൾ ചെറുപ്പകാലത്ത് കണ്ടിരുന്ന അശ്ലീല ചിത്രങ്ങളിൽ പലതിനേക്കാളുമധികം അശ്ലീലം നിറഞ്ഞതാണ് ഇപ്ലോൾ കുട്ടികൾ ടിവിയിലൂടെ കാണുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.

എത്തരത്തിലുള്ള സിനിമകളാണ് കാണാറുള്ളത് എന്ന ചോദ്യത്തിനാണ് താൻ പണ്ട് അശ്ലീല ചിത്രങ്ങൾ കണ്ടിരുന്ന കാര്യം വെളിപ്പെടുത്തിയത്. താനും സഹോദരനും ഒപ്പമാണ് ഇത് കാണാറുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP