Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വൈറലായി പൃഥ്വിരാജ്-നസ്രിയ ലൊക്കേഷൻ ചിത്രങ്ങൾ; അഞ്ചലി മേനോൻ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചു; ബാംഗ്ലൂർ ഡേയ്‌സിന് ശേഷമുള്ള അഞ്ചലി മേനോൻ ചിത്രത്തിന് പ്രതീക്ഷകളേറെ

വൈറലായി പൃഥ്വിരാജ്-നസ്രിയ ലൊക്കേഷൻ ചിത്രങ്ങൾ; അഞ്ചലി മേനോൻ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചു; ബാംഗ്ലൂർ ഡേയ്‌സിന് ശേഷമുള്ള അഞ്ചലി മേനോൻ ചിത്രത്തിന് പ്രതീക്ഷകളേറെ

ഊട്ടി: ഇടവേളക്ക് ശേഷം നസ്രിയ തിരിച്ചെത്തുന്ന ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങൾ വൈറലാവുന്നു, അഞ്ജലി മേനോൻ രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ സിനിമയുടെ ചിത്രീകരണം ഊട്ടിയിൽ ആരംഭിച്ചിരിക്കുകയാണ്, നസ്രിയയെയും പൃഥ്വിയുമുള്ള ഊട്ടിയിൽ നിന്നുള്ള സിനിമയിലെ ചില ലൊക്കേഷൻ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വന്നത്.

പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രത്തിൽ നസ്രിയയും പാർവതിയുമാണ് ചിത്രത്തിലെ നായികമാർ. 2012ൽ പുറത്തിറങ്ങിയ മഞ്ചാടിക്കുരുവിന് ശേഷം അഞ്ജലി മേനോനും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.എന്നാൽ ചിത്രത്തിന്റെ പേര് എന്താണ് എന്ന് ഇത് വരെ പുറത്ത് വിട്ടിട്ടില്ല.

അതുൽ കുൽക്കർണി, റോഷൻ മാത്യു, സിദ്ധാർത്ഥ് മേനോൻ, മാലാ പാർവതി, വിജയരാഘവൻ, സംവിധായകൻ രഞ്ജിത്ത് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്.സഹോദരനായും കാമുകനായുമുള്ള പ്രഥ്വിരാജിന്റെ കഥാപാത്രത്തിന്റെ വ്യത്യസ്ത ജീവിതഘട്ടങ്ങളാണ് സിനിമയിലൂടെ പ്രേക്ഷകർക്ക് മുന്നിലേക്കെത്തുന്നത്

ടു കണ്ട്രീസിനു ശേഷം രജപുത്ര ഇന്റർ നാഷണലിന്റെ ബാനറിൽ എം. രഞ്ജിത്ത് നിർമ്മിക്കുന്ന ചിത്രമാണിത്.  പറവയുടെ ഛായാഗ്രഹണം നിർവഹിച്ച ലിറ്റിൽ സ്വയമ്പാണ് ഈ അഞ്ജലി ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കുന്നത്. ദുബായ് നഗരവും മറ്റൊരു പ്രധാന ലൊക്കേഷനായിരിക്കും. സംഗീതം സംവിധാനം നിർവഹിച്ചിരിക്കുന്ന് എം. ജയചന്ദ്രൻ. ഒപ്പം ബോളിവുഡിൽ നിന്നുള്ള രഘു ദീക്ഷിതും പാട്ടൊരുക്കുന്നുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP