Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചവറ സംഘർഷത്തിൽ പ്രതിഷേധിച്ച് എസ്ഡിപിഐയുടെ രാത്രി മാർച്ച് ; സെക്രട്ടറിയറ്റിനു മുന്നിൽ ലാത്തിച്ചാർജ്ജും ജലപീരങ്കിപ്രയോഗവും; കൊല്ലത്ത് ഹർത്താൽ പ്രഖ്യാപിച്ച് സിപിഎമ്മും എസ്ഡിപിഐയും

കൊല്ലം: ചവറയിൽ എസ്ഡിപിഐ പ്രവർത്തകർ രാത്രിയിൽ സെക്രട്ടറിയറ്റ് ഉപരോധിച്ചു. പ്രതിഷേധ മാർച്ചിനിടെ സംഘർഷം. പൊലീസ് ലാത്തി വീശി. തുടർന്ന് പ്രവർത്തകർ റോഡ് ഉപരോധിച്ചു. തുടർന്ന് പ്രതിഷേധക്കാർക്കു നേരേ ജലപീരങ്കി പ്രയോഗിച്ചു. സിപിഎമ്മിന്റെ ബോർഡുകൾ ഇവർ തകർത്തു.

ചവറയിൽ സി.പി.എം- എസ്ഡിപിഐ പ്രവർത്തകർ തമ്മിലുണ്ടായ തർക്കമാണ് സംഘർഷത്തിലെത്തിയത്. എസ്ഡിപിഐ അക്രമത്തിൽ പ്രതിഷേധിച്ച് കൊല്ലം ചവറയിൽ ശനിയാഴ്ച ഹർത്താൽ ആചരിക്കുമെന്ന് സി.പി.എം അറിയിച്ചു. കൊല്ലം ജില്ലയിൽ ഹർത്താലിന് എസ്ഡിപിഐയും ആഹ്വാനം നടത്തി.

സംസ്ഥാന പ്രസിഡന്റ് പി അബ്ദുൽ മജീദ് ഫൈസി നയിക്കുന്ന തെക്കന്മേഖലാ ജാഥയുടെ കൊല്ലം ജില്ലയിലെ പര്യടനത്തിനിടെയാണ് സംഘർഷമുണ്ടായത്. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. ചവറയിൽ വച്ചാണ് സംഘർഷം ഉണ്ടായത്. കൊല്ലത്തെ സ്വീകരണത്തിന് ശേഷം കരുനാഗപ്പള്ളിയിലേക്ക് പോകുമ്പോഴാണ് സംഘർഷം ഉണ്ടായത്.ഒട്ടേറെ വാഹനങ്ങൾ അടിച്ചു തകർക്കപ്പെട്ടിട്ടുണ്ട്. പരിക്കേറ്റ പ്രവർത്തകരെ വിവിധ ആശുപത്രികളിലേക്ക് എത്തിച്ചു. സംഘർഷത്തെ തുടർന്ന് ജാഥ തടസ്സപ്പെട്ടിരിക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP