Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റോഡ് മുറിച്ചു കടക്കുമ്പോൾ അപകടമെത്തി; ദോഹയിലെ ഇൻഡസ്ട്രിയൽ ഏര്യയിലെ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു; തിരൂരുകാരൻ മുഹമ്മദ് അലിയുടേയും കോഴിക്കോട് ഒളവണ്ണക്കാരൻ പ്രവീൺ കുമാറിന്റേയും മൃതദേഹം നാട്ടിലെത്തിക്കും

റോഡ് മുറിച്ചു കടക്കുമ്പോൾ അപകടമെത്തി; ദോഹയിലെ ഇൻഡസ്ട്രിയൽ ഏര്യയിലെ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു; തിരൂരുകാരൻ മുഹമ്മദ് അലിയുടേയും കോഴിക്കോട് ഒളവണ്ണക്കാരൻ പ്രവീൺ കുമാറിന്റേയും മൃതദേഹം നാട്ടിലെത്തിക്കും

ദോഹ: ഖത്തറിലെ ഇൻഡസ്ട്രിയൽ ഏരിയയിൽ ഉണ്ടായ വാഹന അപകടത്തിൽ രണ്ടു മലയാളികൾ മരിച്ചു. ജോലിസ്ഥലത്തു റോഡ് മുറിച്ചു കടക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. ഇൻഡസ്ട്രിയൽ ഏരിയയിലെ അലി ഇന്റർനാഷണൽ ട്രേഡിംഗിലെ ജീവനക്കാരായ മലപ്പുറം തിരൂർ തെക്കൻകൂറ്റൂർ പറമ്പത്ത് ഹൗസിൽ മുഹമ്മദ് അലി (42), കോഴക്കോട് ഒളവണ്ണ ജി എ കോളെജ് പോസ്റ്റ് മാത്ര കുളങ്ങര പറമ്പ വടക്കഞ്ചേരി പ്രവീൺ കുമാർ (52) എന്നിവരാണ് മരിച്ചത്.

വ്യാഴാഴ്ച രാത്രി റോഡ് മുറിച്ചു കടക്കവെയാണ് അപകടമുണ്ടായത്. മൃതദേഹങ്ങൾ നടപടി ക്രമങ്ങൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. മരിച്ചവരോടുള്ള ബഹുമാന സൂചകമായി അലി ഇന്റർനാഷണലിന്റെ എല്ലാ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. ചാന്ദ്‌നിയാണ് പ്രവീൺ കുമാറിന്റെ ഭാര്യ.

പിതാവ്: ഭാസ്‌ക്കരൻ വടക്കഞ്ചേരി. മാതാവ്: ലക്ഷ്മി. ഷാഹിദയാണ് മുഹമ്മദ് അലിയുടെ ഭാര്യ. പിതാവ്: മൊയ്തീൻകുട്ടി. മാതാവ്: ഇയ്യാച്ചക്കുട്ടി അമരിയിൽ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP