Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഗെയിൽ സമരത്തിനിടെ പൊലീസിനെ ഭയന്നോടിയ യുവാവ് പുഴയിൽ വീണ് മരിച്ചു; ഫസലിനെ പൊലീസ് പിന്തുടർന്ന് അറസ്റ്റ് ചെയ്യാൻ വന്നതാണ് മരണകാരണമെന്ന് സമരസമിതി; എന്നാൽ മണൽ വാരൽ പരിശോധിക്കാനെത്തിയപ്പോഴാണ് ഫസൽ പുഴയിൽ ചാടിയതെന്ന് പൊലീസ്

ഗെയിൽ സമരത്തിനിടെ പൊലീസിനെ ഭയന്നോടിയ യുവാവ് പുഴയിൽ വീണ് മരിച്ചു; ഫസലിനെ പൊലീസ് പിന്തുടർന്ന് അറസ്റ്റ് ചെയ്യാൻ വന്നതാണ് മരണകാരണമെന്ന് സമരസമിതി; എന്നാൽ മണൽ വാരൽ പരിശോധിക്കാനെത്തിയപ്പോഴാണ് ഫസൽ പുഴയിൽ ചാടിയതെന്ന് പൊലീസ്

മുക്കം: മുക്കത്ത് ഗെയിൽസമരത്തിൽ പ്രധാനിയായിരുന്ന യുവാവ് പൊലീസിനെ ഭയന്നോടി പുഴയിൽ വീണ് മരിച്ചു. കോഴിക്കോട് കൊടിയത്തൂർ സ്വദേശി ഫസൽ റഹ്മാനാണ് മരിച്ചത്.

ഫസലിനെ പൊലീസ് പിന്തുടരുകയായിരുന്നുവെന്നും അറസ്റ്റ് ഭയന്നാണ് ഫസൽ പുഴയിൽ ചാടിയതെന്നും സമര സമിതി ആരോപിച്ചു. എന്നാൽ ഗെയിൽ സമരത്തിന് പങ്കെടുത്തതിൽ അല്ല മണൽ വാരൽ പരിശോധിക്കാനെത്തിയപ്പോഴാണ് ഇയാൾ പുഴയിൽ ചാടിയതെന്നാണ് പൊലീസ് പറയുന്നത്.

നിർദിഷ്ട കൊച്ചി-മംഗലാപുരം വാതകക്കുഴലിനെതിരേ നടത്തിവരുന്ന സമരം ശക്തമാക്കാൻ സമരസമിതി തീരുമാനിച്ചിരുന്നു. ജനവാസ മേഖലയിലൂടെയുള്ള പദ്ധതി രൂപരേഖ മാറ്റുക, ഏറ്റെടുക്കുന്ന ഭൂമിയുടെ മാർക്കറ്റ് വിലയുടെ നാല് ഇരട്ടി നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരസമിതി രണ്ടാംഘട്ട സമരം ഇന്ന് ആരംഭിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി സമരസമിതി ഇന്ന് കൺവെൻഷൻ വിളിച്ചുചേർക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് യുവാവിന്റെ മരണം.

അതേ സമയം സംസ്ഥാനത്തൊട്ടാകെ ഗെയിൽ സമരം ശക്തമാക്കാൻ സംസ്ഥാന തല ഗെയിൽ സമരസമിതി ഏകോപന കൺവെൻഷൻ തീരുമാനിച്ചു. നിലവിൽ സമരങ്ങൾ നടന്നിടത്തും പ്രദേശിക തലത്തിലും സമര ഊർജിതമാക്കാനാണ് തീരുമാനം. ഇതിനായി ഈ മാസം 25ന് എല്ലാ കേന്ദ്രങ്ങളിലും പുതിയ സമര പന്തലുകൾ സ്ഥാപിക്കുമെന്നും ഗെയിൽ സമരസമിതി നേതാക്കൾ പറഞ്ഞു.സംസ്ഥാനതലത്തിൽ സമരം വ്യാപിപ്പിക്കുന്നതിനായി 51 അംഗ കമ്മറ്റി രൂപീകരിച്ചു

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP