Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കുച്ചുപ്പുടിയെ പ്രണയിച്ചു; സ്‌കൂൾ ഓഫ് ഡ്രാമയിൽ ചേർന്നത് അഭിനയത്തോടുള്ള അഭിനിവേശം കാരണം; രാത്രി വെള്ളത്തിലിട്ടു വച്ച ബദാം കഴിച്ച് ദിവസം തുടങ്ങും; തിളക്കമുള്ള തന്റെ സ്‌കിന്നിന്റെ രഹസ്യമെന്തെന്നു ചോദിച്ചാൽ ഉത്തരം 'എട്ടു മണിക്കൂർ ഉറക്കം'; വെള്ളപ്പൊക്ക കാലത്തെ ബ്രഹ്മപുത്രയിലെ ഇടപെടലിനെ പുകഴ്‌ത്തിയ മോദി ഭക്ത; ലോക സുന്ദരി പട്ടം ഇന്ത്യയിൽ വീണ്ടുമെത്തിച്ച മാനുഷിയുടെ യാത്രാ വഴികൾ ഇങ്ങനെ

കുച്ചുപ്പുടിയെ പ്രണയിച്ചു; സ്‌കൂൾ ഓഫ് ഡ്രാമയിൽ ചേർന്നത് അഭിനയത്തോടുള്ള അഭിനിവേശം കാരണം; രാത്രി വെള്ളത്തിലിട്ടു വച്ച ബദാം കഴിച്ച് ദിവസം തുടങ്ങും;  തിളക്കമുള്ള തന്റെ സ്‌കിന്നിന്റെ രഹസ്യമെന്തെന്നു ചോദിച്ചാൽ ഉത്തരം 'എട്ടു മണിക്കൂർ ഉറക്കം'; വെള്ളപ്പൊക്ക കാലത്തെ ബ്രഹ്മപുത്രയിലെ ഇടപെടലിനെ പുകഴ്‌ത്തിയ മോദി ഭക്ത; ലോക സുന്ദരി പട്ടം ഇന്ത്യയിൽ വീണ്ടുമെത്തിച്ച മാനുഷിയുടെ യാത്രാ വഴികൾ ഇങ്ങനെ

ഹരിയാന: ഒരു ചോദ്യം അതിലുണ്ട് എല്ലാം ആ ചോദ്യത്തിന് അർഹിക്കുന്ന പരിഗണന നൽകി മാനുഷി ചില്ലർ പറഞ്ഞ മറുപടി എന്നും ലോകത്തിലെ ഏറ്റവും മികച്ച ഉത്തരമായി രേഖപ്പെടുത്തും. എന്ത് ജോലിക്കാണ് ഏറ്റവുമധികം പ്രതിഫലം ലഭിക്കുക? എന്തുകൊണ്ട്? എന്ന ചോദ്യത്തിന് മുന്നിൽ ആരും ഒന്ന് പതറും അതിനുള്ള ഉത്തരത്തിന് വേണ്ടി ആരും ഒന്ന് കണ്ണ് ചിമ്മും എന്നാൽ അത്തരത്തിൽ ഒരു ആലോചനയോ ചിന്തയോ മാനുഷിക്ക് വേണ്ടിവന്നില്ല.

മാനുഷിയുടെ ഉത്തരത്തിൽ തന്നെ മാനുഷി ആരാണ് എന്ന് നമുക്ക് മനസ്സിലാവും ഒരു അമ്മയാണ് ഏറ്റവുമധികം ആദരം അർഹിക്കുന്നത്. അമ്മ എന്ന ജോലിക്ക് ഒരിക്കലും പണമല്ല പ്രതിഫലം, മറിച്ച് സ്നേഹവും ബഹുമാനവുമാണ്. എന്റെ ജീവിതത്തിലെ ഏറ്റവുമധികം പ്രചോദനമായത് അമ്മയാണ്. അതുകൊണ്ടുതന്നെ ഈ ലോകത്ത് ഏറ്റവുമധികം പ്രതിഫലം അർഹിക്കുന്നത് അമ്മ എന്ന ജോലിയാണ് എന്ന മറുപടി ലോകത്തിലെ മികച്ച മറുപടിയായി മാറും.

കാർഡിയാക് സർജനാകണമെന്ന് സദാ സ്വപ്നം കണ്ട് നടക്കുന്ന മെഡിക്കൽ വിദ്യാർത്ഥിനിയായ മാനുഷി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പല നിലപാടുകളേയും സ്വാഗതം ചെയ്യുന്ന വ്യക്തിയാണ്. രാഷ്ട്രീയ പശ്ചാത്തലമോ ആശയങ്ങളോ അനുകൂലിക്കുന്ന നിലപാടല്ല ആരുഷിക്ക്. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പല ആശയങ്ങളോടും നിലപാടുകളോടും അനുഭാവം പുലർത്തുന്നതാണ് ചില്ലർ. തെക്ക് വടക്ക് സംസ്ഥാനങ്ങളിൽ ഉരുൾപൊട്ടലും മറ്റും ഉണ്ടായ സമയത്ത് പ്രധാനമന്ത്രിയുടെ ഇടപെടലുകളും ദുരിതാശ്വാസ പ്രവർത്തനങ്ങളും ആരുഷി വലിയ രീതിയിൽ അനുകൂലിക്കുന്നുണ്ട്.

സ്ത്രീകളുടെ ഉന്നമനത്തിനും മറ്റും പ്രവർത്തിക്കുന്നതിൽ ഏറ്റവും പുറകിൽ നിൽക്കുന്ന ഹരിയാനയിൽ നിന്നാണ് മാനുഷി മിസ് ഇന്ത്യ വേദിയിലെത്തിയത്. സ്ത്രീ പുരുഷ സമത്വത്തിൽ ഹരിയാന വളരെ പിന്നോക്കമായുരുന്നു. എന്നാൽ അത് സംസ്ഥാനത്ത് നിന്ന് മറ്റൊരു മിസ് വേൾട്ട് പട്ടത്തിലേക്കെത്തുമ്പോൾ വിജയിക്കുന്നത് അടിച്ചമർപ്പെട്ടു എന്ന കരുതുന്ന സ്ത്രീകളാണ്. 20 വയസ്സുകാരിയായ മാനുഷി ചില്ലർ ലോക സുന്ദരിപ്പട്ടം നേടുന്ന ആറാമത്തെ ഇന്ത്യൻ യുവതിയാണ്.

1966 ൽ മിസ് വേൾഡ് സ്വന്തമാക്കിയ റീത്ത ഫാരിയ, പിന്നീട് 94ൽ ഐശ്വര്യ റായി, 97ൽ ഡയാന ഹൈഡൻ, 99ൽ യുക്താ മുഖിയും 2000ത്തിൽ പ്രിയങ്ക ചോപ്രയുമായിരുന്നു ഇന്ത്യക്കാരായ ലോകസുന്ദരികൾ. പിന്നീട് 17 വർഷത്തിന് ശേഷമാണ് ആദ്യത്തെ ഇന്ത്യക്കാരിയായ മിസ് വേൾഡ് റീത്ത ഫാരിയയുടെ കടുത്ത ആരാധികയായ മാനുഷി ചില്ലർ ലോകസുന്ദരിയാവുന്നത്. മികച്ച ഒരു കുച്ചപ്പുടി ഡാൻസറായ മാനുഷി തന്റെ കുച്ചിപ്പുടി പരിശീലനം നടത്തിയത് പ്രശസ്ഥ കുച്ചിപ്പുടി നർത്തകരായ രാജയുടേയും രാധാറെഡ്ഡിയുടേയും അടുത്ത് നിന്നാണ്.

നൃത്തത്തിന് കൂടെ അഭിനയവും ഒരു കൈ നോക്കുന്ന മാനുഷി നാഷ്ണൽ സ്‌കൂൾ ഓഫ് ഡ്രാമയിലെ ഒരു അഭിനയ വിദ്യാർത്ഥിയാണ്. സൗന്ദര്യമൽസരത്തിലെ വിജയി നന്ദി പറയുന്നത് തന്നെ മിസ് വേൾഡ് മത്സരത്തിനു വേണ്ടി തന്നെ സജ്ജമാക്കിയ ഡോക്ടർ അമിത് കർഖാനീസിനോടാണ്. ഡോക്ടർ ത്വച എന്ന സ്ഥാപനത്തിന്റെ ഡയറക്ടർ കൂടിയായ അദ്ദേഹം ഹെയർ, സ്‌കിൻ, സ്ലിമ്മിങ്, ആന്റി ഏജിങ് എന്നിവയിൽ പ്രഗത്ഭനാണ്. തിളക്കമുള്ള തന്റെ സ്‌കിന്നിന്റെ രഹസ്യമെന്തെന്നു ചോദിച്ചാൽ മാനുഷിയുടെ ഉത്തരം 'എട്ടു മണിക്കൂർ ഉറക്കം' എന്ന്.

രാത്രി വെള്ളത്തിലിട്ടു വച്ച ബദാം കഴിച്ചാണ് താൻ ഒരു ദിനം ആരംഭിക്കുന്നതെന്നും മുടിക്കും ചർമ്മത്തിനും ബദാം വളരെ നല്ലതാണെന്നും ഒരു ദിവസം മുഴുവൻ ഉന്മേഷം നൽകുമെന്നും മാനുഷി പറയുന്നു.അത് പോലെത്തന്നെ വ്യായാമത്തിൽ താൻ ഇഷ്ടപ്പെടുന്നത് 'പൈലേറ്റ്' ട്രെയിനിങ് ആണെന്നും മാനുഷി പറയുന്നു.

ഇൻഡോനീഷ്യ, റഷ്യ, ഇംഗ്ലണ്ട്, കൊറിയ, ജമൈക്ക, മെക്സിക്കോ, ദക്ഷിണാഫ്രിക്ക, ഇന്ത്യ, കെനിയ, ഫ്രാൻസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള സുന്ദരിമാരാണ് ടോപ്പ് ടെൺ സെമി ഫൈനലിസ്റ്റുകളുടെ പട്ടികയിൽ ഉൾപ്പെട്ടത്. ഇംഗ്ലണ്ട്, ഫ്രാൻസ്, ഇന്ത്യ, കെനിയ, മെക്സിക്കോ എന്നീ രാജ്യങ്ങളിൽനിന്നുള്ള അഞ്ചുപേരാണ് ഫൈനലിൽ മാറ്റുരച്ചത്.

ചൈനയിൽ നടന്ന മിസ് വേൾഡ് പോരാട്ടത്തിൽ 108 സുന്ദരിമാരെ പിന്തള്ളിയാണ് മാനുഷി ഒന്നാമതെത്തിയത്. മത്സരത്തിൽ 'ബ്യൂട്ടി വിത്ത് എ പർപ്പസ്' ടൈറ്റിലും മാനുഷി സ്വന്തമാക്കിയിരുന്നു. ഹെഡ് ടു ഹെഡ് ചാലഞ്ചിലും ഈ ഇരുപതുകാരി സുന്ദരി വിജയം കണ്ടു. മിസ് ഇംഗ്ലണ്ട് സ്റ്റെഫാനി ഹിൽ ഫസ്റ്റ് റണ്ണറപ്പായി തിരഞ്ഞെടുക്കപ്പെട്ടു.

മിസ് മെക്‌സിക്കോ ആൻഡ്രിയ മിസയാണ് സെക്കൻഡ് റണ്ണറപ്പ്. ജൂണിൽ നടന്ന ഫെമിന മിസ് ഇന്ത്യയിൽ കിരീടം നേടിയാണ് ലോകസുന്ദരിപ്പട്ടത്തിനായി മാനുഷി യോഗ്യത നേടിയത്.കഴിഞ്ഞ വർഷത്തെ ലോകസുന്ദരി മിസ് പ്യൂർട്ടറിക്ക സ്റ്റെഫാനിയാണ് മാനുഷിയെ കിരീടം ചൂടിച്ചത്. കുടുംബാംഗങ്ങളെ ഉൾപ്പെടെ സാക്ഷിയാക്കിയായിരുന്നു മാനുഷിയുടെ കിരീടനേട്ടം.

ഡോക്ടർമാരാണ് മാനുഷിയുടെ മാതാപിതാക്കൾ. ഡൽഹിയിലെ സെന്റ് തോമസ് സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. നിലവിൽ ഭഗത് ഫൂൽ സിങ് ഗവ.മെഡിക്കൽ കോളജിലെ വിദ്യാർത്ഥിയാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP