Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പാർട്ടിവിട്ട് കാലമേറെയായിട്ടും പഴയകാല കേസ് പറഞ്ഞ് സഖാവിനെ വേട്ടയാടുന്നതായി ആക്ഷേപം; പങ്കെടുക്കാത്ത സമരത്തിന്റെ പേരിൽ പാസ്‌പോർട്ട് തടഞ്ഞ് പൊലീസ്; സിന്ധുജോയിയുടെ ദുരവസ്ഥ അറിഞ്ഞ് കേസുകളിൽ നിന്ന് ഒഴിവാക്കിക്കൊടുത്ത പിണറായി സ്വന്തം നാട്ടുകാരനായ സഖാവിന് വേണ്ടി ഇടപെടുമോ? പ്രതീക്ഷ കൈവിടാതെ ഫേസ്‌ബുക്ക് പോസ്റ്റിട്ട് തലശ്ശേരിയിലെ മുൻ പാർട്ടി നഗരസഭാംഗം

പാർട്ടിവിട്ട് കാലമേറെയായിട്ടും പഴയകാല കേസ് പറഞ്ഞ് സഖാവിനെ വേട്ടയാടുന്നതായി ആക്ഷേപം; പങ്കെടുക്കാത്ത സമരത്തിന്റെ പേരിൽ പാസ്‌പോർട്ട് തടഞ്ഞ് പൊലീസ്; സിന്ധുജോയിയുടെ ദുരവസ്ഥ അറിഞ്ഞ് കേസുകളിൽ നിന്ന് ഒഴിവാക്കിക്കൊടുത്ത പിണറായി സ്വന്തം നാട്ടുകാരനായ സഖാവിന് വേണ്ടി ഇടപെടുമോ? പ്രതീക്ഷ കൈവിടാതെ ഫേസ്‌ബുക്ക് പോസ്റ്റിട്ട് തലശ്ശേരിയിലെ മുൻ പാർട്ടി നഗരസഭാംഗം

രഞ്ജിത് ബാബു

കണ്ണൂർ: പാർട്ടി വിട്ടിട്ടും പഴയകാല കേസുകൾ പിന്നീട് ബൂമറാങ് പോലെ വന്ന് ജീവിതത്തിൽ വഴിമുടക്കുന്ന അനുഭവങ്ങൾ പല രാഷ്ട്രീയക്കാർക്കും ഉണ്ടായിട്ടുണ്ട്. സിപിഎമ്മിന്റെ തീപ്പൊരി സമരനായികയായിരുന്ന സിന്ധുജോയിക്ക് പാസ്‌പോർട്ട് പുതുക്കാൻ നോക്കിയപ്പോൾ പഴയകേസുകൾ പൊല്ലാപ്പായി മാറി.

പിന്നീട് മുഖ്യമന്ത്രി പിണറായിതന്നെ നേരിട്ട് ഇടപെട്ടാണ് കേസുകളിൽ നിന്ന് ഒഴിവാക്കിക്കിട്ടിയത്. കോടിയേരിയുടെ മകൻ ബിനീഷിനും സമാനമായ പ്രശ്‌നമുണ്ടായി. യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഉണ്ടായ പ്രശ്‌നം ഒടുവിൽ സർക്കാർ തന്നെ ഇടപെട്ട് ഒഴിവാക്കിക്കൊടുത്ത സംഭവവും കേരളം കണ്ടതാണ്.

എന്നാൽ, ഒരു സാധാരണ പ്രവർത്തകന്റെ കാര്യത്തിൽ ഇത് സംഭവിച്ചുകൊള്ളണമെന്നില്ല. രാഷ്ട്രീയം മതിയാക്കുമ്പോൾ ഇത്തരം കാര്യങ്ങൾ പൊല്ലാപ്പാകുന്നത് ജീവിതംതന്നെ വഴിമുട്ടിക്കുന്ന നിലയിലേക്ക് എത്തിയാലോ? തലശ്ശേരിയിലെ പഴയകാല സഖാവ് സി.ഒ.പി നസീറിന്റെ കാര്യത്തിൽ അതാണ് സംഭവിച്ചത്. പഴയ ഏതെങ്കിലും പ്രക്ഷോഭത്തിന്റെ പേരിലുള്ള കേസിൽ പെടുത്തി നസീറിനെ ഒരുകാലത്ത് ജീവനും ശ്വാസവുമായി വിശ്വസിച്ച പാർട്ടിതന്നെ പ്രതികാരത്തിന് ഇറങ്ങിയെന്ന ആക്ഷേപമാണ് ഉയരുന്നത്.

തലശ്ശേരിയിലെ മുൻനഗരസഭാംഗവും സി.പി.എം ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന സി.ഒ.പി നസീറിന്റെ അനുഭവവും മറിച്ചല്ല. ശ്രീലങ്ക,മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ സി.ഒ.പി എക്സപേർട്സ് എന്ന സ്ഥാപനത്തിന്റെ പാർട്ണറായ നസീർ രണ്ട് വർഷം മുമ്പാണ് സി.പി.എം വിട്ടത്. നഗരസഭയിലെ അനാവശ്യ രാഷ്ട്രീയ ഇടപെടൽ അധികമായതോടെയാണ് നസീർ തന്റെ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിച്ചത്.

എന്നാലിപ്പോൾ 2014ൽ ഡിവൈഎഫ്‌ഐയുടെ ട്രഷറി മാർച്ചിൽ പങ്കെടുത്തു എന്ന പേരിൽ അഷ്റഫിനെതിരെ കേസെടുത്തിരിക്കുകയാണ് പൊലീസ്. പത്ത് വർഷം മുമ്പ് ഡിവൈഎഫ്‌ഐ വിട്ട താൻ മാർച്ചിൽ പങ്കെടുത്തിട്ടില്ലെന്ന് മാത്രമല്ല അത് കണ്ടത് പോലുമില്ലെന്ന് നസീർ മറുനാടൻ മലയാളിയോട് പറഞ്ഞു. എന്നാൽ എന്തിനാണ് തന്നോട് ഇപ്പോൾ പാർട്ടിതന്നെ ഭരിക്കുന്ന കാലത്ത് പ്രതികാരനടപടി ഉണ്ടാകുന്നതെന്ന് ഈ യുവാവിന് മനസ്സിലാകുന്നുമില്ല.

ബിസിനസ് ആവശ്യത്തിനായി വിദേശത്ത് പോകാനിരിക്കെ ഈ കേസിന്റെ പേരിൽ നസീറിന്റെ പാസ്പോർട്ട് തടഞ്ഞ് വച്ചിരിക്കുകയാണ്. ഇത് പ്രതികാരനടപടിയാണെന്ന് സി.ഒ.പി നസീർ പറയുന്നു. നാല് മാസക്കാലമായി വിദേശത്തേക്ക് പോകനാവുന്നില്ല. ഒരു വർഷത്തെ പാസ്പോർട്ട് അനുവദിക്കാൻ കോടതിയിൽ അപേക്ഷ നൽകി 50000 രൂപ ബോണ്ട് നൽകുകയും ചെയ്തതാണ്. കോടതി പാസ്പോർട്ട് നൽകാൻ ഉത്തരവിട്ട് 40 ദിവസം കഴിഞ്ഞു.

ഇപ്പോൾ വേറെ കേസുണ്ടെന്ന പറഞ്ഞ് പാസ്പോർട്ട് നിരോധിക്കുകയാണ് പൊലീസ്. ഇക്കാര്യത്തിൽ പാർട്ടിയിലെ ചിലർതന്നെയാണ് നസീറിനെതിരെ നീങ്ങുന്നതെന്ന സൂചനകളാണ് ലഭിക്കുന്നത്. തലശ്ശേരി സിഐയോട് വിഷയം തിരക്കിയെങ്കിലും പിന്നീട് പറയാമെന്ന് മറുനാടനോട് വ്യക്തമാക്കുകയായിരുന്നു അദ്ദേഹം. സിന്ധുജോയിക്ക് സഹായവുമായി എത്തിയതുപോലെ മുഖ്യമന്ത്രിതന്നെ തന്റെ നാട്ടുകാരൻ കൂടിയായ പഴയകാല പാർട്ടി പ്രവർത്തകന് എതിരായ നീക്കത്തിൽ ഇടപെടുമോ എന്ന ചോദ്യമാണ് ഇനി ഉയരുന്നത്.

വേണ്ടി വന്നാൽ മുണ്ടു മുറുക്കിയുടുത്ത് ജീവിക്കാനറിയാമെന്നും എന്നാൽ അഭിമാനം ആരുടേയും മുന്നിൽ അടിയറ വെക്കില്ലെന്നും വ്യക്തമാക്കി ഈ പഴയകാല സഖാവ് ഫേസ്‌ബുക്കിലും പ്രതികരിച്ചിട്ടുണ്ട്. തലശ്ശേരിയിലെ കിവീസ് എന്ന സന്നദ്ധസംഘടനയുടെ സംഘാടകൻ കൂടിയാണ് നസീർ.

നസീറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്: 

മുഖ്യമന്ത്രിപിണറായി വിജയൻ അറിയാൻ.. പാർട്ടി മെംബർഷിപ്പ് കോളത്തിൽ മതം രേഖപ്പെടുത്താനും ന്യൂനപക്ഷത്തിന്റെ ലേബലിൽ പ്രവർത്തിക് പറ്റില്ല എന്ന നിലപാടിന്റെ ഭാഗമായി സ്വമേധയ പാർട്ടി പ്രവർത്തനം നിർത്തിയത്.തലചോറും നട്ടെല്ലും ആരുടെ മുൻപിലും പണയം വെക്കില്ല.ഇതിന്റെ ഭാഗമായി കോടതി അനുവദി ഉണ്ടായിട്ടും. എന്റെ പാസ്പർട്ട് തലശ്ശേരി ലോക്കൽ സമ്മേളനത്തിൽ ഗ്രൂപ്പ് കളിച്ചവർ ഭരണ സ്വാധീനം ഉപയോഗിച്ച് പൊലീസ് സ്റ്റേഷനിൽ തടഞ്ഞ് വെച്ച് മാനസികമായി തകർക്കമെന്ന് വ്യമോഹിക്കുന്നുണ്ട്. നിങ്ങൾക്ക് ചെറുപ്രായത്തിലെ എന്നെ അറിയുന്നതല്ലെ ഒന്നുമല്ലങ്കിൽ നിങ്ങളുടെ ഭാര്യ എന്റെ ക്ലാസ് ടീച്ചർ അല്ലെ .എന്തിന് എനിക്ക് നീതി നിഷേധിക്കുന്നു. സമൂഹിക നീതി സമഗ്ര വികസനം മാർച്ച് നടത്തിയതല്ലെ ?

#നിലപാടിൽ ഉറച്ച് നിൽക്കും #അസഹിഷ്ണുത നല്ലതല്ല

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP