Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഓർത്തഡോക്‌സ് സഭാ വൈദികൻ ചട്ടങ്ങൾ ലംഘിച്ച് രണ്ടാം വിവാഹം നടത്തിയെന്ന് ആക്ഷേപം; വിധവയേയോ ഉപേക്ഷിപ്പെട്ടവരേയോ വിവാഹം കഴിക്കാൻ പാടില്ലെന്ന വിലക്ക് ലംഘിച്ചെന്ന് കാതോലിക്കാ ബാവയ്ക്ക് പരാതി; നിസ്സാര തെറ്റുകളുടെ പേരിൽ വർഷങ്ങളോളം 'സസ്‌പെൻഷനിൽ' നിർത്തിയ വൈദികരോട് ഇനി സഭ എന്തു പറയുമെന്ന് വിശ്വാസികളുടെ ചോദ്യം; അമേരിക്കയിലെ വൈദികന്റെ മിന്നുകെട്ട് വിവാദമാകുമ്പോൾ

ഓർത്തഡോക്‌സ് സഭാ വൈദികൻ ചട്ടങ്ങൾ ലംഘിച്ച് രണ്ടാം വിവാഹം നടത്തിയെന്ന് ആക്ഷേപം; വിധവയേയോ ഉപേക്ഷിപ്പെട്ടവരേയോ വിവാഹം കഴിക്കാൻ പാടില്ലെന്ന വിലക്ക് ലംഘിച്ചെന്ന് കാതോലിക്കാ ബാവയ്ക്ക് പരാതി; നിസ്സാര തെറ്റുകളുടെ പേരിൽ വർഷങ്ങളോളം 'സസ്‌പെൻഷനിൽ' നിർത്തിയ വൈദികരോട് ഇനി സഭ എന്തു പറയുമെന്ന് വിശ്വാസികളുടെ ചോദ്യം; അമേരിക്കയിലെ വൈദികന്റെ മിന്നുകെട്ട് വിവാദമാകുമ്പോൾ

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: ഓർത്തഡോക്‌സ് സഭക്കാരനായ വൈദികന്റെ രണ്ടാം വിവാഹം വഴിതുറക്കുന്നത് പുതിയ വാദമുഖങ്ങളിലേക്ക്. മലയാളിയായ ഫാദർ അജു മാത്യുവിന്റെ അമേരിക്കയിൽ നടന്ന വിവാഹത്തിനെതിരെ സഭയിൽ ചൂടേറിയ വാദപ്രതിവാദങ്ങൾ നടന്നുവരികയാണ് ഇപ്പോൾ.

രണ്ടാം വിവാഹം സഭാചട്ടങ്ങൾക്ക് വിരുദ്ധമാണെന്നാണ് യഥാസ്ഥിതിക വിഭാഗത്തിന്റെ വാദം. ഇക്കാര്യങ്ങൾ എല്ലാം ചൂണ്ടിക്കാട്ടി കാതോലിക്കാ ബാവയ്ക്ക് പരാതിയും നൽകിയിരിക്കുകയാണ് ഒരു കൂട്ടം വിശ്വാസികൾ.

നേരത്തെ സഭയിലെ കോർ എപ്പിസ്‌കോപ്പയുടെ മകളെ അജി മാത്യൂ വിവാഹം കഴിച്ചിരുന്നു. ഈ വിവാഹ ബന്ധം വേർപെടുത്തി ഒരു കുട്ടിയുള്ള യുവതിയെ ഇദ്ദേഹം ഇപ്പോൾ വീണ്ടും കഴിച്ചെന്നും ഇതിന് സഭാനേതൃത്വം കൂട്ടുനിന്നു എന്നുമാണ് പ്രചരിക്കുന്ന വിവരങ്ങൾ. ഇതോടെ വിഷയം ചൂണ്ടിക്കാട്ടി സഭയിൽ വലിയ ചർച്ചയ്ക്ക് വഴിവയ്ക്കുന്ന പരാതിയാണ് കാതോലിക്ക ബാവയ്ക്ക് മുന്നിൽ എത്തിയിട്ടുള്ളത്.

വിവാഹമോചനം നടത്തിയ വൈദികനെ ഏതാനും മാസങ്ങൾ സഭാ ചുമതലകളിൽ നിന്ന് മാറ്റി നിർത്തിയിരുന്നെന്നും പിന്നീട് പലകോണുകളിൽ നിന്നുമുയർന്ന സമ്മർദ്ദത്തിന്റെ ഫലമായി ഭദ്രാസന മെത്രാപ്പൊലീത്ത വിലക്ക് നീക്കുകയായിരുന്നു എന്നുമാണ് വിരുദ്ധചേരിയുടെ വെളിപ്പെടുത്തൽ. സിനഡിന്റെ പ്രത്യേക അനുമതിയടെയാണ് വിവാഹം എന്നാണ് ഫാ.അജു പ്രചരിപ്പിക്കുന്നതെന്ന വാദമാണ് ഉയരുന്നത്.

സഭ നിയമപ്രകാരം വിധവയെയോ ഉപേക്ഷിക്കപ്പെട്ടവരേയോ പുനർവിവാഹം കഴിക്കാൻ വൈദികർക്ക് അനുവാദമില്ല. ഓർത്തഡോക്‌സ് സഭാ നിയമം അനുസരിച്ച് വൈദികർ ആകുന്നതിന് മുമ്പ് ശെമ്മാശൻ ആയിരിക്കുമ്പോഴേ വിവാഹം കഴിക്കാൻ സഭ അനുവദിക്കുന്നത്.

ഈ നിയമങ്ങളുടെയെല്ലാം ലംഘനമാണ് ഫാ. അജി മാത്യുവിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത് എന്നാണ് ആക്ഷേപം ഉയരുന്നത്. വിവാഹമോചനം നടത്തിയ ഫാ. അജുമാത്യുവിന്റെ പുനർ വിവാഹത്തിന് പതിനഞ്ചോളം വൈദികർ പങ്കെടുത്തുവെന്നാണ് സഭാ മേലധികാരിയായ കാതോലിക്ക ബാവയ്ക്ക് ലഭിച്ചിരിക്കുന്ന പരാതി.

വൈദികന് വിവാഹമോചനം ആകാമെങ്കിൽ വിവാഹമോചനം നടത്തുന്ന അൽമായരെ സഭ എന്തുപറഞ്ഞ് ഗുണദോഷിക്കുമെന്ന ചോദ്യം ഉയർത്തിയാണ് വിശ്വാസികൾ പരാതിയുമായി എത്തിയിട്ടുള്ളത്. അതിനാൽ തന്നെ വൈദികന്റെ വാദത്തിൽ കഴമ്പില്ലന്നും സഭാചട്ടപ്രകാരം പുനഃർവിഹാഹം കുറ്റകരമാണെന്നും ഇതിനെതിരെ നടപടിയെടുക്കാൻ സഭാനേതൃത്വം തയ്യാറായില്ലങ്കിൽ ഭാവിയിൽ ഇത് സഭയിൽ തെറ്റായ കീഴ്‌വഴക്കത്തിന് വഴിതെളിക്കുമെന്നും ഇക്കൂട്ടർ വാദിക്കുന്നു.

വൈദികപട്ടം അനുവദിച്ച് നൽകിയ ശേഷം നിസ്സാര തെറ്റുകുറ്റങ്ങളുടെ പേരിൽ വർഷങ്ങളോളം ചുമതലകളിൽ നിന്നും മാറ്റി നിർത്തിയ ഒരു പറ്റം വൈദികർക്കുമുന്നിൽ ഇനി എന്ത് ന്യായം നിരത്തിയാണ് സഭാനേതൃത്വം പിടിച്ചുനിൽക്കുന്നതെന്നാണ് പുനർവിവാഹത്തെ എതിർക്കുന്നവരുടെ പ്രധാന ചോദ്യം. ഇത് ഒരു ദൗർഭാഗ്യകരമായ അവസ്ഥയാണ്. ഇതിന് സഭാനേതൃത്വമാണ് മറുപടി പറയേണ്ടത്. പൊതുസമൂഹത്തിൽ സഭയുടെ അന്തസിനെ ഇടിച്ചുതാഴ്‌ത്തുന്ന ഇത്തരം കരിങ്കാലികളെ ഒറ്റപ്പെടുത്തുകതന്നെ വേണം-അജുമാത്യൂവിന്റെ രണ്ടാം വിവാഹം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ യഥാസ്ഥിതിക പക്ഷത്തെ അടിയുറച്ച വിശ്വാസിയുടെ പ്രതികരണം ഇതായിരുന്നു.

സംഭവം ശ്രദ്ധിൽപ്പെട്ടിട്ടുണ്ടെന്നും സിനഡിന്റെ പ്രത്യേക അനുമതി വാങ്ങിയാണ് ഫാ.അജു രണ്ടാംവിവാഹം കഴിച്ചതെന്നാണ് പറഞ്ഞ് കേട്ടതെന്നും കൂടുതൽ വിവരങ്ങൾ മനസ്സിലാക്കിയ ശേഷം കൂടുതൽ് പ്രതികരിക്കാമെന്നുമാണ് ഇക്കാര്യത്തിൽ സഭാസെക്രട്ടറി അഡ്വ.ബിജു ഉമ്മന്റെ നിലപാട്. ഏതായാലും വരുംദിവസങ്ങളിൽ സഭയിൽ ഈ വിഷയത്തിൽ വലിയ ചർച്ചകൾ തന്നെ നടക്കുമെന്ന സൂചനകളാണ് ലഭിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP