Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സി.പി.എം സുഖിപ്പിക്കലും അതിരുകവിഞ്ഞ തള്ളും തേപ്പും ഇനി നടപ്പില്ല; ന്യൂസ് 18 കേരള ചാനൽ പ്രവർത്തകർക്ക് സോഷ്യൽ മീഡിയയിൽ തുറന്ന അഭിപ്രായ പ്രകടനത്തിന് നിയന്ത്രണം; ചാനലിന്റെ നിഷ്പക്ഷതയെ ബാധിക്കുന്ന വിധം രാഷ്ട്രീയപോസ്റ്റുകൾ വിലക്കി സർക്കുലർ; കൊട്ടിഘോഷിച്ച റീലോഞ്ചിങ് പഴയ കുപ്പിയിലെ പുതിയ വീഞ്ഞെന്ന് വാട്‌സാപ് ഗ്രൂപ്പുകളിൽ പ്രചാരണം; ബ്ലൂവെയ്ൽ ചാനലെന്ന ദുഷ്‌പേര് മാറ്റാൻ ഓടിത്തേഞ്ഞ പരിപാടികൾ പുതിയ കോട്ടിട്ട് അവതരിപ്പിക്കുന്നുവെന്നും പരാതി

സി.പി.എം സുഖിപ്പിക്കലും അതിരുകവിഞ്ഞ തള്ളും തേപ്പും ഇനി നടപ്പില്ല; ന്യൂസ് 18 കേരള ചാനൽ പ്രവർത്തകർക്ക് സോഷ്യൽ മീഡിയയിൽ തുറന്ന അഭിപ്രായ പ്രകടനത്തിന് നിയന്ത്രണം; ചാനലിന്റെ നിഷ്പക്ഷതയെ ബാധിക്കുന്ന വിധം രാഷ്ട്രീയപോസ്റ്റുകൾ വിലക്കി സർക്കുലർ; കൊട്ടിഘോഷിച്ച റീലോഞ്ചിങ് പഴയ കുപ്പിയിലെ പുതിയ വീഞ്ഞെന്ന് വാട്‌സാപ് ഗ്രൂപ്പുകളിൽ പ്രചാരണം; ബ്ലൂവെയ്ൽ ചാനലെന്ന ദുഷ്‌പേര് മാറ്റാൻ ഓടിത്തേഞ്ഞ പരിപാടികൾ പുതിയ കോട്ടിട്ട് അവതരിപ്പിക്കുന്നുവെന്നും പരാതി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തൊഴിൽ തർക്കങ്ങളും, ആത്മഹത്യാശ്രമവിവാദങ്ങളും വിടാതെ പിടികൂടിയതോടെ ന്യൂസ് 18 കേരള ചാനൽ ജീവനക്കാർക്ക് മേൽ പിടിമുറുക്കി അംബാനിയുടെ ഉടമസ്ഥതയിലുള്ള നെറ്റവർക്ക് 18 ഗ്രൂപ്പ്. ഏറ്റവുമൊടുവിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റുകളിടുന്ന കാര്യത്തിലാണ് നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്. ചാനലിന് പുതിയ മുഖം നൽകാൻ കെട്ടിലും മട്ടിലും പുതുമകൾ കൊണ്ടുവരാൻ കിണഞ്ഞുശ്രമിക്കുന്നതിനിടെയാണ് ഫേസ്‌ബുക്കിലും,ട്വിറ്ററിലും, ഇൻസ്റ്റാഗ്രാമിലും, വാട്‌സാപ്പിലുമൊക്കെ സ്വതന്ത്രമായി വിഹരിക്കുന്നവർക്ക് മേൽ മാനേജ്‌മെന്റ് പിടിമുറുക്കിയത്.

ന്യൂസ് 18 കേരളയുടെ എഡിറ്റോറിയൽ നയത്തിൽ ഇടത്തോട്ടുള്ള ചായ്‌വിൽ മാനേജ്‌മെന്റ് നേരത്തെ തന്നെ അസ്വസ്ഥരാണ്.പൊതുവെ സി.പി.എം അനുകൂല നിലപാടാണ് എഡിറ്റോറിയൽ തലപ്പത്തുള്ളവർ സ്വീകരിച്ചിരിക്കുന്നതെന്ന വിമർശനമുണ്ട്.കേരള എഡിറ്റർ രാജീവ് ദേവ് രാജ് അടക്കമുള്ളവർ ഫേസ്‌ബുക്കിലും മറ്റും തങ്ങളുടെ രാഷ്ട്രീയ ചായ്‌വ് മറയില്ലാതെ പ്രകടിപ്പിക്കുന്നതും മാനേജ്‌മെന്റിന്റെ ശ്രദ്ധയിൽ പെട്ടു.

ചാനലിലെ തന്നെ ദളിത് മാധ്യമപ്രവർത്തകയുടെ ആത്മഹത്യാശ്രമവുമായി ബന്ധപ്പെട്ട സഹപ്രവർത്തകരുടെ സോഷ്യൽ മീഡിയയിലെ ന്യായീകരണങ്ങളും വാഗ്വാദങ്ങളും കടന്നുപോയെന്നും മാനേജ്‌മെന്റ് കരുതുന്നു. ബി.ആർ.പി.ഭാസ്‌കറിനെ പോലുള്ള മുതിർന്ന മാധ്യമ പ്രവർത്തകൻ ഫേസ്‌ബുക്കിൽ ഒരു പോസ്റ്റിട്ടതിന് അദ്ദേഹത്തെ അപമാനിക്കുന്ന തരത്തിൽ അവതാരകനായ സനീഷ് ഇളയിടത്ത് പ്രതികരിച്ചതും അനുചിതമായെന്നും മാനേജ്‌മെന്റ് വിലയിരുത്തുന്നു.

ഈ പശ്ചാത്തലത്തിലാണ് ചാനലിന്റെ ഗ്രൂപ്പ് എഡിറ്റർ രാജേഷ് റായ്‌ന വിശകലനത്തിനായി തിരുവനന്തപുരത്ത് എത്തിയത്.എഡിറ്റോറിയൽ നയത്തിലെ സി.പി.എം ചായ്‌വിനെ കുറിച്ച് പല മാധ്യമപ്രവർത്തകരും അന്ന് പരാതിപ്പെട്ടിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് ചാനൽ പ്രവർത്തകർക്ക് സോഷ്യൽ മീഡിയയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി രാജേഷ് റായ്‌ന സർ്ക്കുലർ ഇറക്കിയത്.

സർക്കുലർ ഇങ്ങനെ

'നമ്മളെല്ലാം വിവിധ സോഷ്യൽ നെറ്റ് വർക്കിങ് െൈസെറ്റുകളിൽ സജീവമാണ്. ദിവസം തോറും വികസിക്കുന്ന ഡിജിറ്റൽ ലോകത്ത് ഈ സൈറ്റുകളുട സാന്നിധ്യം അവഗണിക്കാനോ, ഒഴിവാക്കാനോ സാധിക്കുകയുമില്ല.എന്നാൽ, ഈ സോഷ്യൽ നെറ്റ വർക്കിങ് സൈറ്റുകളിൽ എന്തുപോസ്റ്റിട്ടാലും അതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് നമുക്ക് ഒഴിയാനാവില്ലെന്ന കാര്യവും ഓർക്കണം.സോഷ്യൽ സൈറ്റിൽ നമ്മൾ പോസ്റ്റുചെയ്യുന്നതെല്ലാം വ്യക്തിപരമോ, സ്വകാര്യമോ ആണെന്ന് പറയാനാവില്ല.ഒരു ഉത്തരവാദിത്വമുള്ള സ്ഥാപനത്തിലെ അംഗമെന്ന നിലയിൽ, വിവിധ സൈറ്റുകളിൽ നമ്മൾ ഇടുന്ന പോസ്റ്റുകളിലും എഴുത്തുകളിലും ജാഗ്രത കാട്ടണം.

സോഷ്യൽ മീഡിയയിൽ ചെയ്യാവുന്നതും, ചെയ്യരുതാത്തതുമായ കാര്യങ്ങളുടെ പട്ടിക ഞങ്ങൾ തയ്യാറാക്കിയിട്ടുണ്ട്.ഈ പട്ടിക ആവശ്യാനുസരണം പരിഷ്‌കരിക്കുന്നതായിരിക്കും.'

ഫേസ്‌ബുക്ക്, ട്വിറ്റർ, സ്‌നാപ്ചാറ്റ്, യൂടൂബ്,ഇൻസ്റ്റാഗ്രാം, വാട്ട്‌സാപ്പ് തുടങ്ങിയ നവമാധ്യമങ്ങളിൽ പോസ്റ്റുകളിടുന്നതിനാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.

1. നെറ്റ് വർക്ക് 18 ഗ്രൂപ്പുമായി ബന്ധപ്പെട്ട രഹസ്യ സ്വഭാവമുള്ള കാര്യങ്ങൾ വെളിപ്പെടുത്തരുത്.

2.എതിരാളികളെ കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നതോ,പ്രതികൂലമോ ആയ ട്വീറ്റുകൾ, പോസ്റ്റുകൾ എന്നിവ പാടില്ല

3.സ്ഥീരീകരിക്കാത്ത വാർത്തകളോ, വിവരങ്ങളോ പ്രചരിപ്പിക്കാൻ സോഷ്യൽ മീഡിയ ഉപയോഗിക്കാതിരിക്കുക

4.വിവാദ വിഷയങ്ങളിൽ വ്യക്തിപരമായ അഭിപ്രായം ഒഴിവാക്കുക. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിങ്ങൾ നിങ്ങളെ മാത്രമല്ല സ്ഥാപനത്തയും പ്രതിനിധീകരിക്കുന്നത്.നിഷ്പക്ഷത അപകടത്തിലാക്കും വിധം രാഷ്ട്രീയ ചായ് വുകൾ പ്രകടിപ്പിക്കരുത്.നിങ്ങളുടെ നിരീക്ഷണങ്ങളും, അഭിപ്രായങ്ങളും വ്യക്തിപരമാണൈന്നും അത് സ്ഥാപനത്തിന്റേതല്ലൈന്ന് അവകാശപ്പെട്ടാലും, നെറ്റ് വർക്ക് 18 ഗ്രൂപ്പിന്റെ നി്ഷ്പക്ഷതയെ അത് ബാധിക്കും.

5. നെറ്റവർക്ക് 18 ന്റെ പേരിൽ വരുന്ന ട്രോളുകളോടും പോസ്റ്റുകളോടും പ്രതികരിക്കരുത്.

6.ജോലി സംബന്ധമായ കാര്യങ്ങളെ കുറിച്ച് പോസ്റ്റുകൾ അരുത്

7.ജോല്ി സ്ഥലത്ത് അസ്വീകാര്യമായ വംശീയമോ, അശ്ലീലമോ, വ്യക്തിപരമോ ആയ പരാമർശങ്ങൾ നടത്തരുത്

8. പകർപ്പവകാശ നിയമത്തെ മാനിക്കാൻ ശ്രദ്ധിക്കുക

9.നെറ്റ് വർക്ക് 18 ന്റെ ഇടപാടുകാരെയോ, പങ്കാളികളെയോ, സഹപ്രവർത്തകരെയോ, മോശക്കാരാക്കുന്ന തരത്തിൽ പോസ്റ്റിടുന്നത് ഒരുകാരണവശാലും അനുവദിക്കില്ല

10.സ്ഥിരീകരിക്കാത്ത ലിങ്കുകൾ ഷെയർ ചെയ്യരുത്.

11. വ്യാജ പ്രൊഫൈലുകളിൽ പോസ്റ്റുകൾ ഇടരുത്

ഇതിനിട, ന്യൂസ് 18 കേരള കൊട്ടിഘോഷിച്ചു കൊണ്ടു നടത്തിയ റീ ലോഞ്ചിങ്ങ് പഴയതിൽ നിന്നും ഒരു മാറ്റവുമില്ലാതെ പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി പേക്ഷകരെ മണ്ടന്മാരാക്കുകയാണെന്ന തരത്തിൽ പോസ്റ്റുകൾ വാട്‌സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്നുണ്ട്.

വാട്‌സാപ് ഗ്രൂപ്പിലെ പോസ്റ്റ്‌

'ന്യൂസ് 18 കേരള വളരെ കൊട്ടിഘോഷിച്ചു കൊണ്ടു നടത്തിയ റീ ലോഞ്ചിങ്ങ് പഴയതിൽ നിന്നും ഒരു മാറ്റവുമില്ലാതെ പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി പേക്ഷകരെ മണ്ടന്മാർ ആക്കി ചാനലിന്റെ മുഖഛായ മാറി എന്ന് തെറ്റിദ്ധരിപ്പിക്കാൻ ശ്രമം അബാനിയെ പറ്റിക്കാൻ കുറെ ലക്ഷങ്ങൾ മുടക്കി കുറെ കോട്ട് വാങ്ങി എന്നല്ലാതെ പുതിയ ഒരു മാറ്റവും ഉണ്ടായില്ല.എതാണ്ട് 6 മാസക്കാലമായി നടത്തി വരുന്ന റീലോഞ്ചിങ്ങ് ശ്രമങ്ങൾക്ക് ലക്ഷങ്ങൾ ചെലവാക്കി എന്നതു തന്നെ മിച്ചം പഴയ സ്റ്റുഡിയോകളിൽ രണ്ട് ടിവി എടുത്തു വച്ചു എന്നല്ലാതെ സ്റ്റുഡിയോയിലോ ഫ്രയിമിലോ ഒരു മാറ്റവും കൊണ്ട് വരാൻ കഴിഞ്ഞില്ല .

തുടക്കകാലത്ത് പണിയറിയാവുന്നവർ ചെയ്ത് വച്ച ഫ്രെയിമുകൾ മാത്രമാണ് ഇപ്പോഴും അനുകരിക്കുന്നത് ' ഇവിടെ രണ്ട് പ്രമോ പ്രഡ്യൂസർമാർ ഉണ്ടായിട്ട് ഇവരെ വച്ച് പണി നടക്കില്ലയെന്നറിഞ്ഞ് ഡൽഹിയിൽ നിന്നും പ്രമോ പ്രഡ്യൂസറെ വരുത്തി പ്രമോ ചെയ്യേണ്ടി വന്നു ഇവിടുത്തെ ചീഫ് പ്രമോ പ്രഡ്യൂസറെ ക്യാമറ ഡിപ്പാർട്ട്‌മെന്റ് പോലുമറിയാതെ ക്യാമറമാൻ ആയി ഉപയോഗിച്ചു .

ചാനലിന്റെ രൂപവും ഭാവവും മാറുന്നു എന്ന വിധത്തിൽ ഇരുന്നും നടന്നും കെടന്നും പ്രമോഎടുത്തു. അമൃതാ ചാനലിൽ ലൈറ്റ് അസിസ്റ്റന്റ് ആയിരിക്കുകയും സ്വാമിമാരുടെ കാലു നക്കി ക്യാമറാമാൻ ആയി മാറിയ ' ഈ ചാനലിലെ ചീഫ് ക്യാമറമാൻ ഇതൊക്കെ കണ്ട് കണ്ണും തള്ളി നിന്നു ' ചീഫ് ക്യാമറാമാനെ പണി അറിയില്ലാത്തതിന്റെ പേരിൽ മാറ്റാൻ ശ്രമങ്ങൾ നടക്കുന്നതിനാൽ ഇവിടെയും കാല്‌നക്കൽ പരിപാടിയുമായി ഓടി നടക്കുകയാണ് വിരുതൻ.ഒരേ നിറത്തിലുള്ള പല പല കോട്ടുകൾ പഴയ ബിംബങ്ങളിൽ കണ്ട് എല്ലാ സ്റ്റാഫുകളും അന്തം വിട്ടുനിന്നു

മാധ്യമ പ്രവത്തകയുടെ ആത്മഹത്യാ ശ്രമ കേസുകളിൽ പെട്ട് പേര് നഷ്ടപെട്ടതിനെ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ ആണ് വീണ്ടും പാളിയിരിക്കുന്നത് ഇതിനെല്ലാം വേണ്ടി ഫ്േളവേഴ്‌സ് ചാനലിൽ നിന്നും പുതിയ രണ്ട് പ്രമോ എഡിറ്റർമാരെ വരെ പുതുതായി എടുക്കേണ്ടി വന്നു.

വാർത്താ രീതിയിലോ കണ്ടന്റിലോ ഒരു മാറ്റവുമില്ലാതെ ചാനലിന്റെ ലോഗോ മാത്രം മാറിയെന്നല്ലാതെ പുതിയ ഒരു മാറ്റവും ഉണ്ടാക്കാനായില്ല ഉഗ്രപ്രതാപിയായ കോമഡി കലാകാരന്റെ പരിപാടി മടുപ്പിക്കുന്നതിനാലും സ്വന്തമായി തള്ളും തേപ്പും ഒരുപാടു കിട്ടുന്നതിനാലും പരിപാടി സമയം മാറ്റുകയും പുതിയ 'അക്ഷേപഹാസ്യ പരിപാടി എല്ലാ ഞായറാഴ്ചകളിലും തുടങ്ങാൻ തീരുമാനിച്ചു എന്ന ഒരു നല്ല കാര്യം ഒഴികെ മറ്റെല്ലാം പാളി പോയി. ഉഗ്രപ്രതാപി വന്നപ്പോൾ ഒതുക്കപ്പെട്ടു പോയ കലാകാരനാണ് പുതിയ പരിപാടിയുമായി വരുന്നത്.ഒടുവിൽ ഇതിന്റെയെക്കെ പേരിൽ കേക്ക് മുറിപ്പും ഫോട്ടോയെടുപ്പുമായി അമ്പാനിക്ക് കുറെ ലക്ഷങ്ങൾ വീണ്ടും തേഞ്ഞു

മാർക്കറ്റിങ് ടീം ഈ മാറ്റങ്ങളിൽ അസംതൃപ്തരാണ്. മാർക്കറ്റ് ചെയ്യാൻ പറ്റുന്ന പരിപാടികളോ വാർത്തകളോ ഇല്ലെന്നാണ് അവരുടെ പരാതി.വാർത്തകളിൽ സി.പി.എം സ്്തുതി തുടരുന്നുവെന്നാണ് അവരുടെ കണ്ടെത്തൽ.ഏഷ്യാനെറ്റും മാതൃഭുമിയും മനോരമയും സർക്കാർ വിരുദ്ധ വാർത്തകൾ കൊടുക്കുമ്പോൾ ന്യൂസ് 18 ൽ അന്ധമായ സി.പി.എം സുഖിപ്പിക്കൽ തുടരുന്നുവെന്നാണ് മാർക്കറ്റിങ് ടീം കുറ്റപ്പെടുത്തുന്നത്, ചാനലിന്റെ പരിപാടികൾക്കൊന്നും നിലവാരമില്ല.ലല്ലു - ഗോപി ടീം അമ്പേ പരാജയമാണെന്ന് തിരിച്ചറിഞ്ഞ് വീണ്ടുമൊരു ഹാസ്യ പരിപാടി ഞായറാഴ്ച 7 30. ന്

അങ്ങനെ മൊത്തം ആവർത്തനങ്ങളും, മറ്റ് ചാനലുകളിൽ ഓടിത്തേഞ്ഞ പ്രോഗ്രാമുകൾ മോഷ്ടിച്ചു പുതിയ കോട്ടിടിച്ചു കൊണ്ടുവരുന്നു എന്നാണ് ആക്ഷേപം -എഡിറ്റർ രാജീവ് ദേവരാജ് പരാജയമാണെന്നാണ് ഇക്കഴിഞ്ഞ മാസം ഗോവയിൽ നടന്ന മീറ്റിംഗിലെ വിലയിരുത്തൽ. ടീമിനെ മുന്നിൽ നിന്ന് നയിക്കാനോ, പുതിയ ഐഡിയാകൾ കണ്ടെത്താനോ അയാൾക്ക് കഴിയുന്നില്ലെന്നാണ് ടോപ് മാനേജ് മെന്റിന്റെ വിലയിരുത്തൽ.

ബ്‌ളൂവെയിൽ ചാനൽ എന്ന ദുഷ്‌പേര് ഉണ്ടാക്കിയത് മാത്രമാണ് ചാനലിന്റെ ഏക നേട്ടമെന്നാണ് മാനേജ്‌മെന്റിനെ ആക്ഷേപം.തുടരെ തുടരെ മൂന്ന് ജേർണലിസ്റ്റുകളുടെ ആത്മഹത്യാശ്രമങ്ങൾ ദേശീയ തലത്തിൽ പോലും അംബാനിയുടെ മീഡിയാ ഗ്രൂപ്പിന് വലിയ നാണക്കേട് വരുത്തിവെച്ചതായാണ് കമ്പനി തലപ്പത്തുള്ളവരുടെ വിലയിരുത്തൽ. ന്യൂസ് 18 കേരളയുമായി ബന്ധപ്പെട്ട വിഷയങ്ങളിലെല്ലാം ബ്രാൻഡിന് അവമതിപ്പുണ്ടാക്കുന്ന തരത്തിലാണ് മറ്റ് മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ.. ഈയടുത്ത കാലത്ത് ഡൽഹി കേരള ഹൗസിലെ മീഡിയാ റൂമിൽ നിന്ന് ന്യൂസ് 18 ടീമിനെ കൂടിയിറക്കിയതും വാർത്തയായിരുന്നു.'

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP