Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സഹധർമ്മണിയുമായുള്ള കാമകേളി കാട്ടി കുട്ടികളെ വശീകരിച്ചു; സംഗീത ആൽബത്തിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് വിദ്യാർത്ഥിനികളെ വിവസ്ത്രയാക്കി ചൂഷണം ചെയ്തു; പ്രാദേശിക പത്രക്കാരനായിരുന്ന നാടക അദ്ധ്യാപകന്റെ ഫോണിൽ നിറയെ ലൈംഗിക വൈകൃത വീഡിയോകൾ; ഭർത്താവ് പറഞ്ഞാൽ എന്തും ചെയ്യുമെന്ന ഭാര്യയുടെ മൊഴി കേട്ട് ഞെട്ടി പൊലീസും: കീഴുക്കുന്ന് ഇറക്കത്തിൽ സിബി ചില്ലറക്കാരനല്ല

സഹധർമ്മണിയുമായുള്ള കാമകേളി കാട്ടി കുട്ടികളെ വശീകരിച്ചു; സംഗീത ആൽബത്തിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് വിദ്യാർത്ഥിനികളെ വിവസ്ത്രയാക്കി ചൂഷണം ചെയ്തു; പ്രാദേശിക പത്രക്കാരനായിരുന്ന നാടക അദ്ധ്യാപകന്റെ ഫോണിൽ നിറയെ ലൈംഗിക വൈകൃത വീഡിയോകൾ; ഭർത്താവ് പറഞ്ഞാൽ എന്തും ചെയ്യുമെന്ന ഭാര്യയുടെ മൊഴി കേട്ട് ഞെട്ടി പൊലീസും: കീഴുക്കുന്ന് ഇറക്കത്തിൽ സിബി ചില്ലറക്കാരനല്ല

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കലാപരിശീലനത്തിന്റെ മറവിൽ കുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ കളക്ടറേറ്റ് കീഴുക്കുന്ന് ഇറക്കത്തിൽ സിബി (43)യുടെ മൊബൈൽ ഫോണിൽ നിറയെ അശ്ലീല ചിത്രങ്ങൾ. ഭാര്യയുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങൾക്കു പുറമേ മറ്റു സ്ത്രീകളുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങളും ഫോണിൽ ഉണ്ട്. വിചിത്രമായ ലൈംഗിക രീതികളും ഇയാളുടെ രീതിയാണെന്ന് പൊലീസിന് ഫോൺ പരിശോധനയിൽ നിന്ന് മനസ്സിലായി.

പെൺകുട്ടികൾക്കൊപ്പം വിവസ്ത്രയായി ഇരിക്കുന്നതും, ലൈംഗിക ബന്ധം നടത്തുന്നതും മൊബൈലിൽ പകർത്തി. പെൺകുട്ടികളും മറ്റ് സ്ത്രീകളുമായുള്ള പ്രകൃതി വിരുദ്ധ ബന്ധങ്ങളുടെ വീഡിയോകളും ലഭിച്ചു. ചിത്രങ്ങൾ എങ്ങിനെയോ ലീക്കായി കോട്ടയം ഡി.ഐ.എസ്‌പി സഖറിയ മാത്യുവിന്റെ പക്കൽ ലഭിക്കുകയായിരുന്നു. ചിത്രത്തിൽ കണ്ട സ്‌കൂൾ യൂണിഫോം ആണ് കേസിനു തുമ്പായത്. സ്‌കൂൾ കണ്ടുപിടിച്ച് പെൺകുട്ടിയെ കണ്ടെത്തുകയും ചൈൽഡ് ലൈൻ പ്രവർത്തകർ അവരിൽ നിന്നും കാര്യങ്ങൾ വിശദമായി ചോദിച്ചറിയുകയുമായിരുന്നു. വിവരം രഹസ്യമാക്കി സൂക്ഷിച്ചുവയ്ക്കുകയായിരുന്നു ഇതുവരെ പെൺകുട്ടിയും.

സംഗീത ആല്ബത്തിൽ അഭിനയിപ്പിക്കാം എന്നു പറഞ്ഞായിരുന്നു ആദ്യം പെൺകുട്ടിയേ വിവസ്ത്രയാക്കുന്നതും, ചൂഷണം ചെയ്യുന്നതും. പിന്നീട് ഇത് പതിവാക്കുകയായിരുന്നു. പ്രതി സ്വന്തം ഭാര്യയുടെ നഗ്‌ന ചിത്രങ്ങളും, ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ ദൃശ്യങ്ങളും പെൺകുട്ടിയേ കാണിച്ചു. ഇയാളും പെൺകുട്ടിയും സംഗീതം പഠിക്കാനായി തനിച്ച് ചെലവിടുന്നതിനേ വീട്ടുകാരും സംശയിച്ചില്ല.

സിബി ഭാര്യയുടെ ഫെയ്‌സ് ബുക്ക് അക്കൗണ്ടിലൂടെ പുരുഷന്മാരുമായി ചാറ്റ് ചെയ്തു ചിലരെ പ്രേരിപ്പിച്ചു വീട്ടിലെത്തിച്ചു ക്യാമറയിൽ പകർത്തി കുടുക്കിയെന്നും പൊലീസ് പറയുന്നു. അന്യപുരുഷനും ഭാര്യയുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങൾ വരെ ഇയാളുടെ മൊബൈൽ ഫോണിൽ ഉണ്ടായിരുന്നതായി പൊലീസ് വ്യക്തമാക്കി. ഭാര്യയെ കാണാനെത്തിയ ഒരു ഫേസ്‌ബുക്ക് സുഹൃത്തിനോട് പതിനായിരം രൂപ ചോദിച്ചെങ്കിലും ഒരു ഡിവിഡി പ്ലയറാണ് കിട്ടിയത്. ഭർത്താവ് പറഞ്ഞാൽ എന്തും ചെയ്യുമെന്ന ഭാര്യയുടെ മൊഴിയും പൊലീസിനെ ഞെട്ടിച്ചു. മൂന്നു മക്കളുള്ള യുവതി ഇപ്പോൾ നാലാമതും ഗർഭിണിയാണ്.

പത്തും അഞ്ചും നാലും വയസുള്ള കുട്ടികളുമായി കഴിയുന്ന ഒരു കുടുംബാണ് സിബിയുടേത്. സിബിയുടെ ഭാര്യയെ ചോദ്യം ചെയ്‌തെങ്കിലും വീട്ടിലെ അവസ്ഥ മനസിലാക്കിയ പൊലീസ് അവർക്കെതിരേ കേസെടുത്തിട്ടില്ല. സിബിയും സ്‌കൂൾ യൂണിഫോമിൽ നിൽക്കുന്ന പെൺകുട്ടിയുമായുള്ള അശ്ലീലചിത്രം പൊലീസിന് ലഭിച്ചതോടെയാണ് അന്വേഷണം ആരംഭിച്ചത്. അപ്പോഴാണ് ഞെട്ടിക്കുന്ന രതിവൈകൃതങ്ങളുടെ കഥയറിഞ്ഞത്. നാടകം, പാട്ട് എന്നിവ കുട്ടികളെ പരിശീലിപ്പിക്കുകയാണ് ഇയാളുടെ ജോലി. ഇതിന്റെ മറവിൽ പലരേയും ദുരുപയോഗം ചെയ്തു. ഈസ്റ്റ് സിഐ സാജു വർഗീസ് ആണ് പ്രതിയെ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പോക്‌സോ നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

സിബിയുടെ വീട്ടിൽ വയ്ച്ചായിരുന്നു ചിലപ്പോൾ ക്‌ളാസുകൾ. ഒരു പെൺകുട്ടിയുടെ വിവരം പുറത്തുവന്നപ്പോൾ സിബിയെപ്പറ്റി നാലു പെൺകുട്ടികൾ കൂടി പരാതിയുമായി വന്നതായി പൊലീസ് പറഞ്ഞു. അന്വേഷണത്തിൽ സിബിയുടെ വിചിത്രമായ ലൈംഗിക ഇടപാടുകളുടെ വിഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ പൊലീസിനു ലഭിച്ചു. സിബിയുടെ ഫോണിൽ നിന്നുള്ള വിവരങ്ങൾ പരിശോധിച്ചതനുസരിച്ചു മറ്റു ചില സ്ത്രീകളെയും മൊഴിയെടുക്കുന്നതിനു വിളിപ്പിക്കുന്നുണ്ടെന്നും ഡിവൈഎസ്‌പി സഖറിയ മാത്യു അറിയിച്ചു. മറ്റ് സ്ത്രീകളുമായും വിചിത്രമായ ലൈംഗിക ബന്ധമായിരുന്നു ഇയാൾക്കുണ്ടായിരുന്നത് അത്രേ.

ഇടയ്ക്ക് കുറെ കാലം ഒരു ദിനപത്രത്തിന്റെ പ്രാദേശിക ലേഖകനായി സിബി ജോലി നോക്കിയിരുന്നു. അതിന് ശേഷമാണ് നാടക, വയലിൻ പരിശീലകൻ മേക്കപ്പ് മാൻ തുടങ്ങിയ നിലകളിൽ പ്രവർത്തനം ആരംഭിച്ചത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP