Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രധാന വ്യക്തികൾ എത്തുമ്പോൾ മാധ്യമപ്രവർത്തകരുടെ ബഹളം സംഭവസ്ഥലത്തെ ഒരു സംഘർഷഭൂമിയായി മാറ്റുന്നു; മര്യാദ പുലർത്തേണ്ടത് മാധ്യമങ്ങൾ; സെക്രട്ടറിയേറ്റിനുള്ളിൽ മാധ്യമങ്ങളെ കയറ്റരുതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഒരുതരത്തിലുള്ള നിർദ്ദേശവും നൽകിയിട്ടില്ലെന്നും പിണറായി വിജയൻ

പ്രധാന വ്യക്തികൾ എത്തുമ്പോൾ മാധ്യമപ്രവർത്തകരുടെ ബഹളം സംഭവസ്ഥലത്തെ ഒരു സംഘർഷഭൂമിയായി മാറ്റുന്നു; മര്യാദ പുലർത്തേണ്ടത് മാധ്യമങ്ങൾ; സെക്രട്ടറിയേറ്റിനുള്ളിൽ മാധ്യമങ്ങളെ കയറ്റരുതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഒരുതരത്തിലുള്ള നിർദ്ദേശവും നൽകിയിട്ടില്ലെന്നും പിണറായി വിജയൻ

തിരുവനന്തപുരം: സെക്രട്ടറിയേറ്റിനുള്ളിൽ മാധ്യമങ്ങളെ കയറ്റരുതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഒരുതരത്തിലുള്ള നിർദ്ദേശവും നൽകിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

സിഎം ഓഫീസിൽ നിന്ന് ആരും മാധ്യമങ്ങളെ തടയാൻ നിർദ്ദേശിച്ചിട്ടില്ല. ഇന്നലെ താൻ ഓഫീസിൽ വന്നപ്പോൾ മാധ്യമങ്ങൾ സെക്രട്ടറിയേറ്റിന് പുറത്ത് നിൽക്കുന്നതാണ് കണ്ടത്. താമസിച്ച് എത്തിയതിനാൽ ജസ്റ്റിസ് പി എസ് ആന്റണി കമ്മീഷൻ റിപ്പോർട്ട് സ്വീകരിക്കുകയാണ് ആദ്യം ചെയ്തത്. പിന്നീടാണ് ചില ചാനലുകളിൽ മാധ്യമങ്ങളെ തടഞ്ഞതായ വാർത്ത ശ്രദ്ധയിൽപ്പെട്ടപ്പോൾ താൻ ഓഫീസിൽ ഇത് സംബന്ധിച്ച് അന്വേഷിച്ചിരുന്നു എന്നാൽ അത്തരത്തിൽ യാതൊരുവിധ നിർദ്ദേശവും നൽകിയിട്ടില്ലെന്നാണ് തനിക്ക് മനസിലാക്കാൻ കഴിഞ്ഞത്. മാധ്യമങ്ങളെ തടഞ്ഞ സംഭവത്തിൽ എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കാമെന്നും മുഖ്യമന്ത്രി മാധ്യമപ്രവർത്തകർക്ക് ഉറപ്പ് നൽകി. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മാധ്യമ പ്രവർത്തകർ ഇടിച്ചുകയറി ഫോട്ടോ എടുക്കേണ്ട സ്ഥിതി ഒരിടത്തുമില്ല. അൽപ്പം അകലെ നിന്ന് എടുത്താലും ചിത്രം ലഭിക്കും. പ്രധാന വ്യക്തികൾ എത്തുമ്പോൾ മാധ്യമപ്രവർത്തകരുടെ ബഹളം സംഭവസ്ഥലത്തെ ഒരു സംഘർഷഭൂമിയായി മാറ്റുകയാണ്. ഇതിൽ ഒര മാറ്റം അനിവാര്യമാണ്. കഴിഞ്ഞദിവസം തന്റെ മുഖത്ത് മൈക്ക് കൊണ്ടപ്പോളാണ് താൻ പ്രതികരിച്ചത്.

മറ്റ് സംസ്ഥാനങ്ങളിൽ ഈ അവസ്ഥയില്ല. താൻ ചെന്നൈയിലും മറ്റ് സന്ദർശിച്ചപ്പോൾ അവിടെ മാധ്യമങ്ങൾ ഒരു നിശ്ചിത സ്ഥലത്ത് നിലയുറപ്പിക്കും പറയേണ്ടവർക്ക് അവിടെയെത്തി പറയാനുള്ളത് പറയാം. പ്രതികരിക്കാൻ താത്പര്യമില്ലെങ്കിൽ പോവുകകയും ചെയ്യാം. ഇതുപോലെ തന്നെയാണ് മാധ്യമങ്ങൾ ആശുപത്രിക്കുള്ളിൽ പ്രവേശിക്കുന്നത്. എന്തെങ്കിലും അത്യാഹിതം സംഭവിച്ച് പ്രധാന വ്യക്തികൾ സന്ദർശിക്കുമ്പോൾ മാധ്യമങ്ങൾ ആശുപത്രിക്കുള്ളിൽ പ്രവേശിക്കുന്നത് രോഗികൾക്കും മറ്റും ബുദ്ധിമുട്ടാകുന്നുണ്ട്. ഇത്തരം സന്ദർശഭങ്ങളിൽ മര്യാദ പുലർത്തേണ്ടത് മാധ്യമങ്ങൾ തന്നെയാണ്. ഒരു പ്രോട്ടോക്കോൾ മാധ്യമങ്ങൾ സ്വതവെ വരുത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു.

ആരോപണ വിധേയനായ എൻസിപി എംഎൽഎ എകെ ശശീന്ദ്രനു വീണ്ടും മന്ത്രിയാകുന്നതിനു തടസ്സമില്ലെന്നും റിപ്പോർട്ടിലെ പരാമർശങ്ങൾ വിശദീകരിക്കുന്നതിനിടെ മുഖ്യമന്ത്രി വ്യക്തമാക്കി. ശശീന്ദ്രൻ മന്ത്രിയാകുന്നതിൽ തടസ്സമില്ല. എന്നാൽ അത് തീരുമാനിക്കേത് താൻ ഒറ്റയ്ക്കല്ല. കൂട്ടായി തീരുമാനിക്കേണ്ടതാണ് മുഖ്യമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP