Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റായി ലക്ഷ്മിയുടെ ജൂലി 2 വിലെ ചൂടൻ രംഗങ്ങൾ പുറത്ത്; ദൃശ്യങ്ങൾ പുറത്ത് വന്നത് തീയറ്ററിലെത്താൻ മണിക്കൂറൂകൾ ബാക്കി നിൽക്കെ; ലിപ് ലോക്കിന്റെ ക്ലോസപ്പ് ഷോട്ടടക്കമുള്ള സീനുകൾ പുറത്ത് വന്നത് പബ്ലിസിറ്റിയുടെ ഭാഗമെന്ന് സോഷ്യൽ മീഡിയ

റായി ലക്ഷ്മിയുടെ ജൂലി 2 വിലെ ചൂടൻ രംഗങ്ങൾ പുറത്ത്; ദൃശ്യങ്ങൾ പുറത്ത് വന്നത് തീയറ്ററിലെത്താൻ മണിക്കൂറൂകൾ ബാക്കി നിൽക്കെ; ലിപ് ലോക്കിന്റെ ക്ലോസപ്പ് ഷോട്ടടക്കമുള്ള സീനുകൾ പുറത്ത് വന്നത് പബ്ലിസിറ്റിയുടെ ഭാഗമെന്ന് സോഷ്യൽ മീഡിയ

മുംബൈ: വലിയ പ്രതീക്ഷയോടെ എത്തുന്ന ചിത്രമാണ് ജൂലി 2, ഇപ്പോൾ ചൂടൻ രംഗങ്ങളുമായി എത്തുന്ന റായ് ലക്ഷമി ചിത്രം ജൂലി 2 വിന്റെ ദൃശ്യങ്ങൾ ചോർന്നിരിക്കുകയാണ്. ചിത്രം തീയറ്ററിലെത്താൻ ഒരു ദിവസം മാത്രം ബാക്കിയുള്ളപ്പോഴാണ് ചിത്രത്തിലെ അതിപ്രാധാന്യമുള്ള രംഗങ്ങൾ ചോർന്നത്.

ചിത്രത്തിലെ മൂന്ന് ഇന്റിമേറ്റ് സീനുകളാണ് ചോർന്നത്. വിനോദ വെബ്സൈറ്റായ ബോളിവുഡ് ലൈഫാണ് ഇതു സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്.റായി ലക്ഷ്മിയുടെ ഒരു ലിപ് ലോക്കിന്റെ ക്ലോസപ്പ് ഷോട്ടുള്ള മറ്റൊന്ന് ഒരു പ്രണയരംഗവും മൂന്നാമത്തേത് നടിയുടെ മാറിടത്തിലേയ്ക്ക് ക്യാമറ നീങ്ങുന്ന സീനുമാണ്. ഈ ദൃശ്യങ്ങളും വെബ്സൈറ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ചിത്രത്തിലെ രംഗങ്ങൾ ചോർന്നു എന്നു താൻ വിശ്വസിക്കുന്നില്ല എന്നാണ് റായ് ലക്ഷ്മി ഈ വാർത്തയോട് പ്രതികരിച്ചത്. റിലീസിന് മുൻപ് ആരെങ്കിലും ഒരു സിനിമയോട് ഇങ്ങനെ ചെയ്യുമെന്ന് കരുതുന്നത് പരിഹാസ്യമാണ്-റായ് ലക്ഷ്മി പറഞ്ഞു.

നേഹ ദൂപിയ നായികയായി എത്തിയ ഇറോട്ടിക് ത്രില്ലർ ജൂലിയുടെ രണ്ടാം ഭാഗമാണ് ജൂലി 2. ഒരു നാട്ടിൻപുറത്തുകാരി സിനിമയിൽ ഹീറോയിൻ ആയി മാറുന്നതാണ് ജൂലി 2വിന്റെ കഥ. വിജു ഷായാണ് സംഗീതം. കഥയും തിരക്കഥയും ദീപക് തന്നെ. ദുബായി, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളാണ് പ്രധാനലൊക്കേഷൻ. ദീപക് ശിവ്ദാസനി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായ ജൂലിയെയാണ് റായ് ലക്ഷ്മി അവതരിപ്പിക്കുന്നത്. രവി കിഷൻ, ആദിത്യ ശ്രീവാസ്തവ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

വിവാദതീരുമാനങ്ങൾ കൊണ്ട് വാർത്തകളിൽ ഇടം നേടിയ മുൻ സെൻസർ ബോർഡിന്റെ അധ്യക്ഷനായിരുന്ന പഹ്ലാച് നിഹലാനിയാണ് സിനിമയുടെ വിതരണക്കാരൻ. ജൂലി 2 വിൽ ഒരു സീൻ പോലും സെൻസർ ബോർഡ് കത്രിക വെക്കില്ലെന്നാണ് നിഹലാനി പറയുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP