Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ചിന്നംവിളി കേട്ട് ഓടിയെത്തിയവർ കണ്ടത് കിണറ്റിൽപ്പെട്ട കരിവീരനെ; മണ്ണിടിച്ച് രക്ഷപ്പെടുത്തി വനംവകുപ്പ്; രക്ഷപ്പെട്ട് തോട്ടിലിറങ്ങിയ കുട്ടിയാനെയെ തൊട്ടുരുമ്മിയും തുമ്പികൈകൊണ്ടു തലോടിയും സ്നേഹപ്രകടനം; ചില്ലറ മൽപ്പിടുത്തവും ഒരുവട്ടം ചുറ്റലും; തുമ്പികൈവീശി നന്ദി അറിയിച്ച് മടക്കം; കോതമംഗലത്തെ ആവേശത്തിലാക്കിയ കാട്ടനാകളുടെ സ്നേഹത്തിന്റ കഥ; അപൂർവ്വ വീഡിയോ കാണാം

ചിന്നംവിളി കേട്ട് ഓടിയെത്തിയവർ കണ്ടത് കിണറ്റിൽപ്പെട്ട കരിവീരനെ; മണ്ണിടിച്ച് രക്ഷപ്പെടുത്തി വനംവകുപ്പ്; രക്ഷപ്പെട്ട് തോട്ടിലിറങ്ങിയ കുട്ടിയാനെയെ തൊട്ടുരുമ്മിയും തുമ്പികൈകൊണ്ടു തലോടിയും സ്നേഹപ്രകടനം; ചില്ലറ മൽപ്പിടുത്തവും ഒരുവട്ടം ചുറ്റലും; തുമ്പികൈവീശി നന്ദി അറിയിച്ച് മടക്കം; കോതമംഗലത്തെ ആവേശത്തിലാക്കിയ കാട്ടനാകളുടെ സ്നേഹത്തിന്റ കഥ; അപൂർവ്വ വീഡിയോ കാണാം

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: നാട്ടിലിറങ്ങി ,സ്വകാര്യവ്യക്തിയുടെ പുരയിടത്തിലെ ഉപയോഗശൂന്യമായ കിണറ്റിലകപ്പെട്ട ആനയെ രക്ഷിച്ച് കരകറ്റിയപ്പോൾ വനംവകുപ്പധികൃതരും നാട്ടുകാരും കാണുന്നത് ചിന്നം വിളിച്ചെത്തുന്ന ആനക്കൂട്ടത്തെ.

ഭയാശങ്കൾ നെഞ്ച് വിറപ്പിച്ചെങ്കിലും പിൻതിരിയാതെ കാണികൾ അർപ്പ് വിളിച്ചപ്പോൾ ആനക്കൂട്ടം അപകടത്തിൽ നിന്നും രക്ഷപ്പെട്ട ഒപ്പം ചേർന്ന ആനയെ തൊട്ടുരുമ്മിയും തുമ്പികൈകൊണ്ടു തലോടിയും മറ്റുമുള്ള സ്‌നേഹപ്രകടനത്തോടെതിരക്കിലായി. പിന്നെ സമീപത്തെ വൃക്ഷലാതാതികളിൽ ചില്ലറ മൽപ്പിടുത്തം.തുടർന്ന് ഒരുവട്ടം ചുറ്റൽ. നിമിഷങ്ങൾക്കുള്ളിൽ സലാം പറഞ്ഞ് ആനക്കൂട്ടം തിരിച്ച് നീന്തിയതോടെ എല്ലാം ശുഭം. ആഹ്‌ളാദാരവങ്ങൾ മുഴക്കി കാണികൾ സ്ഥലം വിട്ടു. അപൂർവ്വഅനുഭവം നൽകിയ തിരിച്ചറിവ് പങ്കിട്ട്, ആനക്കൂട്ടം കാടുകയറിയെന്ന് ഉറപ്പാക്കിയാണ് ഉദ്യോഗസംഘം ഇവിടെ നിന്നും യാത്രയായത്.

ഇന്ന് രാവിലെ കുട്ടമ്പുഴക്കടുത്ത് ഉരുളൻതണ്ണിയിൽ കിണറ്റിൽ അകപ്പെട്ട കാട്ടാനയെയാണ് വനംവുപ്പധികൃതർ കരക്ക് കയറ്റി തിരിച്ചയച്ചത്. പുലർച്ചെ 1 മണിയോടെയാണ് കുഴിയിൽ നിന്നും ആനയുടെ നിലവിളികേട്ടുതുടങ്ങിയതെന്നാണ് നാട്ടുകാരിൽ നിന്നും ലഭിക്കുന്ന വവിരം. നാട്ടുകാർ വിവരമറിയിച്ചത് പ്രകാരം പുലർച്ചെ തന്നെ വനംവകുപ്പധികൃതർ സ്ഥലത്തെത്തി സ്ഥിതിഗതികൾ നേരിൽ വിലിരുത്തി.

ഉന്നത അധികൃതർ നൽകിയ നിർദ്ദേശങ്ങൾ പ്രകാരം താമസിയാതെ തന്നെ ഉദ്യോഗസ്ഥ സംഘം രക്ഷാപ്രവർത്തനം തുടങ്ങി. 8.30 തോടെ മണ്ണ് മാന്തിയന്ത്രംഎത്തിച്ച് കിണറിന്റെ തിട്ട് ഇടിച്ച് തുടങ്ങി. മിനിട്ടുകൾക്കുള്ളിൽ തന്നെ കുഴിയിൽ വെപ്രാളപ്പെട്ട് വട്ടം കറങ്ങിയിരുന്ന ആനക്ക് കരകയറാൻ പാകത്തിൽ മണ്ണ് കോരിമാറ്റി. ഉടൻ ഈ ഭാഗത്തുകൂടി ആന കുഴിയിൽ നിന്നും കരകയറി. പിന്നെ നേരെ സമീപത്തെ തോട്ടിലേക്കിറങ്ങി.

ഇതു കണ്ട് പുഴയ്ക്കക്കരെ നിന്നിരുന്ന ആനക്കൂട്ടം അപ്പാടെ തോട്ടിലേക്കിറങ്ങി, ചിന്നം വിളിച്ച് അതിവേഗത്തിൽ തീരത്തേക്കടുക്കുകയായിരുന്നു. ഇത് നാട്ടുകാരിലും രക്ഷാപ്രവർത്തകരിലും തെല്ലുനേരം ഭിതി പടർത്തി.കരകയറ്റിവിട്ട ആന ഈ സമയം തോട്ടിലേക്കിറങ്ങി എതിരെ നിന്തിവരികയായിരുന്ന ആനക്കൂട്ടത്തിനടുത്തേയ്‌ക്കെത്തി.പിന്നെ അപകടം തരണം ചെയ്തതെത്തിയ സഹജീവിയെ കൂട്ടം കൂടി സ്‌നേഹപ്രകടനങ്ങൾ മൂടുന്ന തിരക്കിലായി ആഗതർ.

ഹർഷാരവത്തോടെ തങ്ങൾ സ്‌നേഹപ്രകടനത്തെ സ്വാഗതം ചെയ്തപ്പോൾ ആനകളിലൊന്ന് തുമ്പികൈവീശിയത് രക്ഷാപ്രവർത്തകരോടുള്ള നന്ദി പ്രകടനമായിരുന്നെന്നാണ് കാണികളുടെ വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP