Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ടെമ്പോ ട്രാവലറിന്റെ പ്‌ളാറ്റ്‌ഫോമിൽ കാവിമുണ്ട് വിരിച്ചത് കൂട്ടമാനഭംഗത്തിന്; കാവ്യയുടെ ലക്ഷ്യയിലെത്തിയത് നടനുമായി ബന്ധപ്പെടാൻ; ക്വട്ടേഷൻ വൈകിയത് ജയിലായതിനാൽ; അച്ഛൻ മരിച്ചപ്പോൾ കൃത്യസമയമെത്തിയെന്ന് കണക്ക് കൂട്ടി; ദേ പൂട്ടിന്റെ ആഘോഷത്തിന് നടനെ വിടുന്നത് വമ്പൻ സ്രാവിനെ കുടുക്കാൻ? മാഡത്തെ തേടിയും അന്വേഷണം: രാത്രിയിലെ ദിലീപിന്റെ ഫോൺ വിളി കുറ്റപത്രത്തിൽ ഇല്ലാത്തത് എന്തുകൊണ്ട്?

ടെമ്പോ ട്രാവലറിന്റെ പ്‌ളാറ്റ്‌ഫോമിൽ കാവിമുണ്ട് വിരിച്ചത് കൂട്ടമാനഭംഗത്തിന്; കാവ്യയുടെ ലക്ഷ്യയിലെത്തിയത് നടനുമായി ബന്ധപ്പെടാൻ; ക്വട്ടേഷൻ വൈകിയത് ജയിലായതിനാൽ; അച്ഛൻ മരിച്ചപ്പോൾ കൃത്യസമയമെത്തിയെന്ന് കണക്ക് കൂട്ടി; ദേ പൂട്ടിന്റെ ആഘോഷത്തിന് നടനെ വിടുന്നത് വമ്പൻ സ്രാവിനെ കുടുക്കാൻ? മാഡത്തെ തേടിയും അന്വേഷണം: രാത്രിയിലെ ദിലീപിന്റെ ഫോൺ വിളി കുറ്റപത്രത്തിൽ ഇല്ലാത്തത് എന്തുകൊണ്ട്?

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പൾസർ സുനി ജയിലിൽ നിന്ന് ബന്ധപ്പെടാൻ ശ്രമിക്കുന്നുവെന്ന വിവരം അറിഞ്ഞ അന്ന് രാത്രി ദിലീപ് അസ്വാഭാവികമായി ദീർഘനേരം ഫോണിൽ ബന്ധപ്പെട്ടവരെക്കുറിച്ച് കുറ്റപത്രത്തിൽ പരാമർശമില്ലത്ത് ചർച്ചയാക്കുന്നു. സിനിമയിലെ പല ഉന്നതരേയും കേസിൽ പ്രതിസ്ഥാനത്ത് നിർത്താതിരിക്കാനാണ് ഇതെന്നാണ് ആക്ഷേപം. ഇതിനൊപ്പം വമ്പൻ സ്രാവിലേക്ക് അന്വേഷണം കൊണ്ടു പോകാനാണ് ഈ വിവരങ്ങൾ രഹസ്യമായി വയ്ക്കുന്നതെന്നും സൂചനയുണ്ട്. വമ്പൻ സ്രാവിലേക്ക് അന്വേഷണം നീണ്ടാൽ നടിയെ ആക്രമിച്ച കേസിൽ ഇനിയും കുറ്റപത്രങ്ങൾ വരും. ഏതായാലും വിചാരണ ഉടൻ തുടങ്ങാനാണ് പൊലീസിന്റെ നീക്കം.

വമ്പൻ സ്രാവിനെ കുറിച്ച് പല പ്രചരണങ്ങളുണ്ട്. മാഡത്തിലേക്ക് അന്വേഷണം എത്തിയിട്ടില്ല. വമ്പൻ സ്രാവെന്നതുകൊച്ചിയിലെ വമ്പൻ വ്യവസായി ആണെന്നും ഇയാൾ ദുബായിലാണ് ഉള്ളതെന്നുമാണ് ഒരു പ്രചരണം. സിനിമയിലെ മയക്ക് മരുന്ന് മാഫിയയെ നിയന്ത്രിക്കുന്ന ഇയാൾ ന്യൂ ജെൻ സിനിമാ നിർമ്മാതാവാണ്. ഈ സാഹചര്യത്തിലാണ് ദിലീപിന്റെ ദുബായ് യാത്രയെ പൊലീസ് സംശയത്തോടെ കാണുന്നത്. മലയാള സിനിമയെ നിയന്ത്രിക്കുന്നത് ദുബായിലുള്ള ദാവൂദ് ഇബ്രാഹിം ഏജന്റാണെന്നും സൂചനയുണ്ട്. ഗുൽഷനെന്ന ആളാണ് സിനിമയിലെ കള്ളപ്പണത്തിന്റെ ഏജന്റെന്നാണ് സൂചന. മലയാള സിനിമ വമ്പൻ പ്രതിസന്ധിയിലായിരുന്നപ്പോൾ ഇയാളും ചില ഇടപെടൽ നടത്തിയിരുന്നു. എന്നാൽ ഇയാളെ കുറിച്ച് വ്യക്തമായ സൂചനയൊന്നും പൊലീസിനില്ല. ഈ സാഹചര്യത്തിലാണ് ദിലീപിന്റെ ദേ പുട്ട് ഉദ്ഘാടനത്തിനുള്ള യാത്രയെ പൊലീസ് സംശയത്തോടെ കാണുന്നത്. ഇത്തര ചർച്ചകൾക്ക് വേണ്ടിയാണോ ദേ പുട്ടിന്റെ കട കരാമയിൽ തുറക്കുന്നതെന്ന സംശയം പോലും പൊലീസിനുണ്ട്.

കുറ്റപത്രത്തിൽ ചില തെളിവുകളെക്കുറിച്ച് വിശദീകരിക്കുന്നില്ല. ഇത് പ്രതിരോധത്തിന്റെ ഭാഗമായുള്ള അന്വേഷണസംഘത്തിന്റെ തന്ത്രമെന്നാണ് നിയമവിദഗ്ദ്ധർ പറയുന്നത്. എന്തുകൊണ്ട് കൂട്ടബലാത്സംഗം നടന്നില്ലെന്ന് വ്യക്തമാക്കുന്നില്ല. ഇതും ചിലത് ഒളിപ്പിക്കുന്നതിന്റെ സൂചനയാണ്. വമ്പൻ സ്രാവിലേക്ക് എത്താനാകുമോ എന്ന പരീക്ഷണമാണ് പൊലീസ് നടക്കുന്നത്. ഈ സാഹചര്യത്തിൽ ദിലീപിന്റെ ദുബായ് യാത്ര പൊലീസ് രഹസ്യമായി നിരീക്ഷിക്കും. ആരെല്ലാമായി കൂടിക്കാഴ്ച നടത്തുന്നുവെന്ന് കണ്ടെത്താൻ വ്യക്തമായ സംവിധാനം പൊലീസ് ഒരുക്കിയിട്ടുണ്ടെന്നാണ് സൂചന. ദിലീപിനെതിരെ പൊലീസ് നിലവിൽ നൽകിയ കുറ്റപത്രം പഴുതുകൾ അടച്ചുള്ളതാണെന്നാണ് വിലയിരുത്തൽ. അപ്രതീക്ഷിത ട്വിസ്റ്റുണ്ടായില്ലെങ്കിൽ ദിലീപ് ശിക്ഷിക്കപ്പെടുമെന്ന് തന്നെയാണ് വിലയിരുത്തൽ.

നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ കൊടുത്തത് ദിലീപായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇതിന് വമ്പൻ സ്രാവിന്റെ ഉപദേശങ്ങൾ ദിലീപ് തേടിയിരുന്നോ എന്നതാണ് പൊലീസ് പരിശോധിക്കുന്നത്. നടി വിവാഹം കഴിച്ചാൽ സിനിമാരംഗം വിടാൻ സാദ്ധ്യതയുള്ളതിനാൽ അതിന് മുമ്പ് ക്വട്ടേഷൻ നടപ്പാക്കണമെന്ന് ദിലീപ് നിർദ്ദേശിച്ചു. നടിയെ കൂട്ടമാനഭംഗത്തിനിരയാക്കണമെന്നായിരുന്നു നിർദ്ദേശം. എന്നാൽ കൂട്ടമാനഭംഗം നടന്നില്ല. ദൃശ്യങ്ങൾ ഒറിജിനലാണെന്ന് ഉറപ്പാക്കാൻ നടിയുടെ മുഖം, കഴുത്ത്, മോതിരം എന്നിവയും ചിത്രീകരിച്ചു. കൂട്ടമാനഭംഗത്തിനായി പ്രതികൾ സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവലറിന്റെ പ്‌ളാറ്റ്‌ഫോമിൽ കാവിമുണ്ട് വിരിച്ചു. ഡ്രൈവർ കാബിനിൽ നിന്ന് പ്‌ളാറ്റ്‌ഫോമിലേക്ക് വേഗത്തിൽ പ്രവേശിക്കുന്നതിനായി ഗ്രില്ലിന്റെ രണ്ടു കമ്പികൾ മാറ്റി. രണ്ടെണ്ണം വളച്ചുവച്ചുവെന്നും കുറ്റപത്രത്തിൽ പറയുന്നു.

യുവനടിയുടെ അച്ഛൻ മരിച്ചതോടെ ദിലീപിന്റെ ക്വട്ടേഷൻ നടപ്പാക്കാൻ ഉചിതസമയമായെന്ന് പൾസർ സുനി മനസിൽ കുറിച്ചു. 2013 മാർച്ച് 28 മുതൽ ദിലീപും സുനിയും ചേർന്ന് നടത്തിയ ഗൂഢാലോചനയും ആസൂത്രണവും വെകിയതിന്റെ കാരണങ്ങളും വിശദീകരിക്കുന്നു. ക്വട്ടേഷൻ ഏറ്റെടുത്തതിന് പിന്നാലെ 2013 ജൂൺ അഞ്ചിന് ഒരു കേസിൽ ശിക്ഷിക്കപ്പെട്ടതോടെ സുനി ഒളിവിൽ പോയി. 2014 മെയ്‌ അഞ്ചിന് മറ്റൊരു കേസിൽ കുടുങ്ങിയതോടെ വീണ്ടും മുങ്ങി. 2015 ജൂലായ് 20 ന് കോലഞ്ചേരി ജുഡിഷ്യൽ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേട്ട് കോടതിയിൽ കീഴടങ്ങിയതോടെ ഒക്‌ടോബർ അഞ്ച് വരെ ജയിലിലായി. 2015 സെപ്റ്റംബർ 24 നാണ് ആക്രമിക്കപ്പെട്ട നടിയുടെ അച്ഛൻ മരിച്ചത്.

അതുവരെ യുവനടി ലൊക്കേഷനുകളിലേക്ക് പോകുമ്പോൾ പിതാവ് ഒപ്പം പോകുമായിരുന്നു. ഇതുമൂലം ക്വട്ടേഷൻ നടപ്പാക്കുന്നതിൽ സുനിക്ക് തടസം സൃഷ്ടിച്ചു. പിതാവ് മരിച്ചതോടെ അനുയോജ്യ സമയമാണെന്ന് വിലയിരുത്തി തട്ടിക്കൊണ്ടു പോയെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. സംഭവത്തിന് ശേഷം ദിലീപുമായി ബന്ധപ്പെടാൻ ഭാര്യയായ കാവ്യാമാധവന്റെ ഉടമസ്ഥതയിലുള്ള കാക്കനാട്ടെ ലക്ഷ്യയെന്ന വസ്ത്രശാലയിലും വെണ്ണലയിലുള്ള വീടിന്റെ പരിസരത്തും സുനി എത്തി. പകർത്തിയ ദൃശ്യങ്ങൾ ആലപ്പുഴയിലെ സുഹൃത്ത്, കോയമ്പത്തൂരിൽ ഒളിവിടം ഒരുക്കിയ ചാർളി എന്നിവരെ കാണിച്ചു. ആലപ്പുഴ ബീച്ചിൽ വച്ചാണ് മറ്റൊരു മെമ്മറി കാർഡിലേക്ക് മൊബൈലിൽ നിന്ന് ദൃശ്യങ്ങൾ പകർത്തിയത്. പിന്നീട് അഡ്വ. പ്രതീഷ് ചാക്കോയ്ക്ക് മൊബൈലും യഥാർത്ഥ മെമ്മറികാർഡും കൈമാറി. ഈ ദൃശ്യങ്ങളാണ് കണ്ടെടുക്കാനാവാത്തത്. ഇത് വിദേശത്തേക്ക് കടത്തിയോ എന്ന സംശയം പൊലീസിനുണ്ട്. പക്ഷേ രണ്ടര മിനിറ്റ് ദൃശ്യം പൊലീസിന് കിട്ടിയിട്ടുമുണ്ട്.

ഏപ്രിൽ 17ന് ആദ്യ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. ഇതിൽ പേരില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് ദിലീപ് സുനിക്കെതിരെ ഡി.ജി.പിക്ക് പരാതി നൽകിയത്. സംഭവത്തിന് ശേഷം രണ്ടുമാസം കഴിഞ്ഞാണ് ഈ പരാതി കൊടുത്തത്. സംഭവത്തിന് ശേഷവും നടിയെ അപമാനിക്കാൻ സിനിമാരംഗത്തുള്ളവരെ ദിലീപ് കൂട്ടുപിടിച്ചുവെന്നും പറയുന്നു. എന്നാൽ നിർണായകമാകുന്ന പല തെളിവുകളും നശിപ്പിക്കപ്പെട്ടതു വിചാരണവേളയിൽ പ്രൊസിക്യൂഷനു വെല്ലുവിളിയാകും. നശിപ്പിക്കപ്പെട്ടവയെല്ലാം ഡിജിറ്റൽ തെളിവുകളെക്കുറിച്ചു കുറ്റപത്രത്തിൽ വ്യക്തമായി പരാമർശിച്ചിട്ടുണ്ട്. നടിയെ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണും മെമ്മറി കാർഡുമാണ് ഇക്കൂട്ടത്തിൽ പ്രധാനം. കുറ്റപത്രത്തിൽ പറയുന്നതു പ്രകാരം, ഈ മൊബൈൽ ഫോൺ അഡ്വ. പ്രതീഷ് ചാക്കോയ്ക്ക് ഒന്നാം പ്രതി സുനിൽകുമാർ കൈമാറിയതു കോടതിയിൽ കീഴടങ്ങാനെത്തിയ ദിവസം രാവിലെയാണ്. വസ്ത്രമടങ്ങിയ ബാഗിനൊപ്പമാണ്, മെമ്മറി കാർഡ് ഉൾപ്പെടെ മൊബൈൽ ഫോൺ കൈമാറിയത്. ഫോണും മെമ്മറി കാർഡും പ്രതീഷ് ചാക്കോ ജൂനിയറായ രാജു ജോസഫിനെ ഏൽപിച്ചു.

നാലര മാസത്തോളം കൈവശം വച്ചശേഷം രാജു ഇവ നശിപ്പിച്ചെന്നാണു കുറ്റപത്രത്തിൽ പറയുന്നത്. രണ്ടാം പ്രതി മാർട്ടിന്റെ ഫോണിലെ സിംകാർഡും നശിപ്പിക്കപ്പെട്ടു. നടിയെ ഉപദ്രവിച്ചവർ തന്റെ സിം കാർഡ് ഊരിയെടുത്തെന്നായിരുന്നു രണ്ടാം പ്രതിയും നടിയുടെ കാറിന്റെ ഡ്രൈവറുമായ മാർട്ടിന്റെ നിലപാട്. എന്നാൽ, കുറ്റകൃത്യത്തിൽ തന്റെ പങ്ക് പുറത്താകുമെന്ന ഘട്ടത്തിൽ സിം കാർഡ് മാർട്ടിൻ നശിപ്പിച്ചുവെന്നു കുറ്റപത്രത്തിൽ പറയുന്നു. പടമുഗളിലെ ലാൽ ക്രിയേഷൻസിന്റെ ഡ്രൈവേഴ്‌സ് ക്വാർട്ടേഴ്‌സിനു സമീപത്തെ ശുചിമുറിയാണ് ഇതിനായി തിരഞ്ഞെടുത്തത്. സിം കാർഡ് ക്ലോസറ്റിൽ ഇട്ടശേഷം ഫ്‌ലഷ് ചെയ്യുകയായിരുന്നു. തൃശൂരിൽനിന്നു നടിയുമായി കൊച്ചിയിലേക്കുള്ള യാത്രയിൽ മാർട്ടിനെ സുനിൽ വിളിച്ചതും സന്ദേശങ്ങളയച്ചതും ഈ സിം കാർഡിലേക്കായിരുന്നു. മാപ്പുസാക്ഷിയായ പൊലീസുകാരൻ പി.കെ.അനീഷിന്റെ ഫോണിലെ ശബ്ദരേഖ നശിപ്പിക്കപ്പെട്ട പ്രധാന തെളിവുകളിൽ ഒന്നാണ്. ഇതും പ്രോസിക്യൂഷന് വെല്ലുവിളിയാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP