Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗൂണ്ടകളെ വിട്ട് വിരട്ടാമെന്നാണ് പിണറായി കരുതുന്നതെങ്കിൽ അതുവിലപ്പോവില്ല; നിയമം ഉപയോഗിച്ച് പോരാടുന്നവരുടെ കരുത്ത് അധികം വൈകാതെ സി.പി.എം അറിയും; മൂന്നാർ കയ്യേറ്റം ഒഴിപ്പിക്കാൻ താൻ ഗ്രീൻ ട്രിബ്യൂണലിൽ നൽകിയ കേസാണ് പിണറായിയെയും കൂട്ടരെയും ചൊടിപ്പിച്ചതെന്നും രാജീവ് ചന്ദ്രശേഖർ എംപി ട്വിറ്ററിൽ

ഗൂണ്ടകളെ വിട്ട് വിരട്ടാമെന്നാണ് പിണറായി കരുതുന്നതെങ്കിൽ അതുവിലപ്പോവില്ല; നിയമം ഉപയോഗിച്ച് പോരാടുന്നവരുടെ കരുത്ത് അധികം വൈകാതെ സി.പി.എം അറിയും; മൂന്നാർ കയ്യേറ്റം ഒഴിപ്പിക്കാൻ താൻ ഗ്രീൻ ട്രിബ്യൂണലിൽ നൽകിയ കേസാണ് പിണറായിയെയും കൂട്ടരെയും ചൊടിപ്പിച്ചതെന്നും രാജീവ് ചന്ദ്രശേഖർ എംപി ട്വിറ്ററിൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: തോമസ് ചാണ്ടിയെ രാജി വെയ്‌പ്പിച്ച ഏഷ്യാനെറ്റിനോടുള്ള പക മാത്രമല്ല തന്റെ കമ്പനിയുടെ റിസോർട്ടിനു നേരെ ആക്രമണം അഴിച്ചു വിടുന്നതിനു സി പി എം അണികളെ പ്രേരിപ്പിച്ചതെന്ന് രാജീവ് ചന്ദ്രശേഖർ എം പി. മൂന്നാർ കയ്യേറ്റം ഒഴിപ്പിക്കുന്നതിനായി താൻ നാഷണൽ ഗ്രീൻ ട്രിബ്യൂണലിൽ നൽകിയ കേസും പിണറായിയേയും കൂട്ടരേയും ചൊടിപ്പിച്ചു എന്നും അതാണ് ഇത്തരം ആക്രമണങ്ങൾക്ക് അവരെ പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മൂന്നാർ കേസിൽ താൻ നൽകിയ കേസിന്റെ വിശദാംശങ്ങൾ ഉൾപ്പെടെ ട്വീറ്റ് ചെയ്ത അദ്ദേഹം ആരാണ് യഥാർത്ഥത്തിൽ കയ്യേറ്റം ഒഴിപ്പിക്കാൻ ശ്രമിക്കുന്നതെന്നും ആരാണ് യഥാർത്ഥ കയ്യേറ്റക്കാരെന്ന് ജനങ്ങൾക്ക് മനസ്സിലാകുമെന്നും പറഞ്ഞു. തന്നെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാമെന്നാണ് പിണറായി വിജയൻ ധരിക്കുന്നതെങ്കിൽ അത് നടക്കില്ലെന്നും ഇടതുപക്ഷത്തിന്റെ അക്രമരാഷ്ട്രീയത്തിനു എതിരായ തന്റെ പോരാട്ടം തുടരുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.ഗൂണ്ടാരാജിലും, നിയമരാഹിത്യത്തിലും വിളയാടാമെന്നാണ് ഇടതുപക്ഷത്തിന്റെ ധാരണയെങ്കിൽ,നിയമം ഉപയോഗിച്ച് പോരാടുന്നവരുടെ ശക്തി അധികം വൈകാതെ അവർ തിരിച്ചറിയും.രാഷ്ട്രീയ നൈരാശ്യം മൂലമാണ് ഇടത് രാഷ്ട്രീയാക്കാർ ഇത്തരം വിഡ്ഢിത്തം കാട്ടുന്നതെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP