Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിയമം ലംഘിച്ചു നിർമ്മാണങ്ങൾ നടത്തി പുഴയുടെ ഒഴുക്കു തടഞ്ഞു; അനുമതികൾ ഇല്ലാതെ പാർക്ക് പ്രവർത്തിപ്പിച്ചു; അധികം ഭൂമി കൈവശം വച്ചു; ആരോപണങ്ങൾ നേരിടുന്ന എംഎൽഎ നിയമസഭാ പരിസ്ഥിതി സമിതിയിലും അംഗം; അൻവറിനെതിരെ പ്രതിഷേധിക്കാൻ പ്രതിപക്ഷം

നിയമം ലംഘിച്ചു നിർമ്മാണങ്ങൾ നടത്തി പുഴയുടെ ഒഴുക്കു തടഞ്ഞു; അനുമതികൾ ഇല്ലാതെ പാർക്ക് പ്രവർത്തിപ്പിച്ചു; അധികം ഭൂമി കൈവശം വച്ചു; ആരോപണങ്ങൾ നേരിടുന്ന എംഎൽഎ നിയമസഭാ പരിസ്ഥിതി സമിതിയിലും അംഗം; അൻവറിനെതിരെ പ്രതിഷേധിക്കാൻ പ്രതിപക്ഷം

തിരുവനന്തപുരം: പരിസ്ഥിതി നിയമങ്ങൾ ലംഘിച്ചു കക്കാടംപൊയിലിൽ വാട്ടർ തീം പാർക്ക് നിർമ്മിച്ചെന്ന ആരോപണം നേരിടുന്ന നിലമ്പൂർ എംഎൽഎ പി.വി.അൻവർ നിയമസഭയുടെ പരിസ്ഥിതി സംരക്ഷണസമിതി അംഗം. കൈയേറ്റം ഉൾപ്പെടെയുള്ള പരാതികൾ പരിശോധിക്കുന്ന സമിതിയിൽ, ആരോപണവിധേയനായ എംഎ‍ൽഎ തുടരുന്നത് വിവാദത്തിന് പുതിയ മാനം നൽകുന്നു.

നിയമം ലംഘിച്ചു നിർമ്മാണങ്ങൾ നടത്തി പുഴയുടെ ഒഴുക്കു തടഞ്ഞു, അനുമതികൾ ഇല്ലാതെ പാർക്ക് പ്രവർത്തിപ്പിച്ചു, അധികം ഭൂമി കൈവശം വച്ചു തുടങ്ങിയ ആരോപണങ്ങൾ ഉയർന്ന ജനപ്രതിനിധിയാണു കയ്യേറ്റം ഉൾപ്പെടെയുള്ള പരാതികൾ പരിശോധിക്കുന്ന സമിതിയിൽ തുടരുന്നത്. മുല്ലക്കര രത്‌നാകരൻ അധ്യക്ഷനായ സമിതിയിൽ അനിൽ അക്കര, കെ.ബാബു, ഒ.ആർ.കേളു, പി.ടി.എ.റഹീം, കെ.എം.ഷാജി, എം.വിൻസന്റ് എന്നിവരാണു മറ്റ് അംഗങ്ങൾ. ഇതിലെ പ്രതിപക്ഷ എംഎൽഎമാർ അൻവറിനെതിരെ രംഗത്ത് വരുമെന്നാണ് സൂചന.

എംഎൽഎ ആവുന്നതിനു മുമ്പു തന്നെ പി.വി.അൻവർ പരിസ്ഥിതി നിയമലംഘനം തുടങ്ങിയിട്ടുണ്ട്. ഇതിന് തെളിവാണ് കക്കാടംപൊയിൽ ചീങ്കണ്ണിപ്പാറയിലെ സ്വകാര്യ ഭൂമിയിൽ അൻവർ തടയണ നിർമ്മിച്ചുവെന്നാണ് ആരോപണം. അരുവിയുടെ ഒഴുക്ക് തടസപ്പെടുത്തിയുള്ള അനധികൃത തടയണ പൊളിച്ചു മാറ്റണമെന്ന് ജില്ലാ ഭരണകൂടം പിന്നാലെ ഉത്തരവിട്ടു. പാർക് തടയണ നിർമ്മാണങ്ങളെത്തുടർന്ന് വിവാദത്തിലായ പി.വി. അൻവർ 2016ലെ തിരഞ്ഞെടുപ്പിൽ മൽസരിച്ച് നിയമസഭാംഗമായി.

സി.പി.എം പരിസ്ഥിതി സമിതിയിലേക്ക് നിയോഗിച്ചതും അൻവറിനെത്തന്നെ. ഇത് പാർട്ടിയേയും വെട്ടിലാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP