Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ക്രിസ്തുമതം സ്വീകരിച്ചത് വിവാഹം കഴിക്കാനല്ല, കാരണമായത് മമ്മൂട്ടി ചിത്രം; പെരുന്തച്ചനിലെ റോൾ നഷ്ടപ്പെട്ടപ്പോൾ ഡിപ്രഷനിലായ താരത്തിന് സിനിമയിൽ അവസരം ഒരുങ്ങിയത് സഹായമാതാവിന്റെ സഹായത്താൽ; ക്രിസ്തു മതം സ്വീകരിച്ചതുകൊണ്ട് തന്നെ വിവാഹം ചെയ്തത് ക്രിസ്ത്യാനിയാണ്; മക്കളെയും ആ വിശ്വാസത്തിൽ വളർത്തുന്നു: ഹിന്ദുമതം ഉപേക്ഷിച്ചതിന്റെ കാരണം വെളിപ്പെടുത്തി നടി മാതു

ക്രിസ്തുമതം സ്വീകരിച്ചത് വിവാഹം കഴിക്കാനല്ല, കാരണമായത് മമ്മൂട്ടി ചിത്രം; പെരുന്തച്ചനിലെ റോൾ നഷ്ടപ്പെട്ടപ്പോൾ ഡിപ്രഷനിലായ താരത്തിന് സിനിമയിൽ അവസരം ഒരുങ്ങിയത് സഹായമാതാവിന്റെ സഹായത്താൽ; ക്രിസ്തു മതം സ്വീകരിച്ചതുകൊണ്ട് തന്നെ വിവാഹം ചെയ്തത് ക്രിസ്ത്യാനിയാണ്; മക്കളെയും ആ വിശ്വാസത്തിൽ വളർത്തുന്നു: ഹിന്ദുമതം ഉപേക്ഷിച്ചതിന്റെ കാരണം വെളിപ്പെടുത്തി നടി മാതു

ചെന്നൈ: ഒരുകാലത്ത് മലയാള സിനിമയിൽ ശ്രദ്ധേയ നടിയായിരുന്നു മാതു. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്നു അവർ. പിന്നീട് സിനിമകളിൽ നിന്നും അപ്രത്യക്ഷയായ അവരെ കുറിച്ച് മലയാളികൾ കേട്ടത് അവർ ഹിന്ദുമതം ഉപേക്ഷിച്ച് ക്രിസ്തുമതത്തെ പുൽകി എന്നതായിരുന്നു. ഇതേക്കുറിച്ച് വാർത്തകൾ വന്നത് പ്രണയിച്ച ആളെ സ്വന്തമാക്കാൻ സിനിമ ഉപേക്ഷിച്ചു.. മതം മാറി എന്നതായിരുന്നു. എന്നാൽ ഇതായിരുന്നില്ല വാസ്തവമെന്നണ് മാതു പറഞ്ഞത്. താൻ ഹിന്ദു മതം ഉപേക്ഷിച്ച് ക്രിസ്തു മതത്തിലേക്ക് മാറിയത് വിവാഹം കഴിക്കാനല്ല എന്ന് മാതു വ്യക്തമാക്കി. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ സംസാരിക്കവേയാണ് മാതു തന്റെ നിലപാട് വ്യക്തമാക്കിയത്.

അമരത്തിലൂടെ ശ്രദ്ധേയായ മാതു മതം മാറിയത് വാർത്തകളിൽ നിറഞ്ഞിരുന്നു. ഡോ. ജേക്കബിനെ വിവാഹം കഴിക്കാനാണ് മാതു മതം മാറിയത് എന്നായിരുന്നു വാർത്തകൾ വന്നത്. എന്നാൽ വിവാഹം കഴിക്കാനല്ല താൻ മതം മാറിയത് എന്ന് പ്രമുഖ മാഗസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ മാതു വ്യക്തമാക്കി. അമരത്തിൽ അഭിനയിക്കുന്ന കാലത്തേ താനൊരു ക്രിസ്തു മത വിശ്വാസിയായി കഴിഞ്ഞിരുന്നു എന്നാണ് മാതു പറഞ്ഞത്.

കുട്ടേട്ടൻ എന്ന ചിത്രത്തിന് ശേഷം മാതുവിനെ പെരുന്തച്ചനിലേക്ക് ക്ഷണിച്ചു. ഷൂട്ടിങിന് തയ്യാറായി ഇരിക്കുമ്പേഴാണ് ആ റോൾ മോനിഷ ചെയ്തു തുടങ്ങി എന്നറിയുന്നത്. പെരുന്തച്ചനിലെ റോൾ നഷ്ടപ്പെട്ടപ്പോൾ മാതു ഡിപ്രഷനിലായി. അത് മാറ്റാൻ അമ്മ മാതുവിനെയും കൂട്ടി സഹായമാത പള്ളിയിൽ പോയി. അവിടെ എത്തി മാതാവിനു മുന്നിൽ കരഞ്ഞ് പ്രാർത്ഥിച്ചു.പ്രാർത്ഥിച്ച ശേഷം വീട്ടിലെത്തി കിടന്നുറങ്ങിയ ശേഷം മാതുവിനെ തേടി ഒരു ഫോൺകോൾ എത്തി. അമരത്തിലേക്കുള്ള ഓഫറായിരുന്നു അത്. എന്നാൽ ചെറിയ റോളിന് തയ്യാറല്ല എന്ന് മാതു പറഞ്ഞു.

വീണ്ടും അമരത്തിന്റെ അണിയറ പ്രവർത്തകർ മാതുവിന്റെ വീട്ടിലേക്ക് വിളിച്ചു. ഇത്തവണ ഫോൺ എടുത്തത് അമ്മയാണ്. അമരത്തിൽ മമ്മൂട്ടിയുടെ മകളുടെ വേഷം ആണെന്ന് പറഞ്ഞപ്പോൾ മാതു സമ്മതിച്ചു. അന്ന് മുതൽ താൻ ജീസസിന്റെ മകളാണെന്ന് മാതു പറയുന്നു. അച്ഛന്റെയും അമ്മയുടെയും പിന്തുണയോടെയാണ് ക്രിസ്തുമതം സ്വീകരിച്ചത്. പേരും മാറ്റി. ആ മതവിശ്വാസപ്രകാരം ജീവിച്ചു.ക്രിസ്തു മതം സ്വീകരിച്ചതുകൊണ്ട് തന്നെ വിവാഹം ചെയ്തത് ക്രിസ്ത്യാനി ആണ്. മക്കളെയും ആ വിശ്വാസത്തിലാണ് വളർത്തുന്നത് എന്ന് മാതു പറയുന്നു.

മക്കളുമൊത്ത് ന്യൂയോർക്കിലാണ് മാതു ഇപ്പോൾ താമസിക്കുന്നത്. നൃത്താഞ്ജലി എന്ന പേരിൽ നൃത്തവിദ്യാലയം നടത്തി വരുന്ന താരം സിനിമയിലേക്ക് തിരിച്ചു വരാനുള്ള തയ്യാറെടുപ്പിലാണെന്നുള്ള റിപ്പോർട്ടുകൾ പ്രചിരിക്കുന്നുണ്ട്. തമിഴ്‌നാട്ടിൽ ജനിച്ച മാതു കന്നട സിനിമകളിൽ ബാലതാരമായിട്ടാണ് വെള്ളിത്തിരയിൽ എത്തുന്നത്. നെടുമുടി വേണു ആദ്യമായി സംവിധാനം ചെയ്ത പൂരം എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ നടി പിന്നെ മലയാളത്തിന്റെ മാത്രം മാതുവായി മാറുകയായിരുന്നു.

അമരത്തിലെ രാധയാണ് മലയാളി പ്രേക്ഷകർ ഇന്നും ഓർത്തിരിക്കുന്ന മാതുവിന്റെ കഥാപാത്രം. കുട്ടേട്ടൻ, സദയം, ഏകലവ്യൻ, ആയുഷ്‌കാലം, തുടർക്കഥ, സവിധം, അങ്ങനെ ഒരുപിടി നല്ല ചിത്രങ്ങളിലൂടെ മലയാളികൾക്ക് പരിചിതമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP