Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കല്യാണത്തിൽ പങ്കെടുക്കാൻ കഴിയാത്ത കുറവ് പാർട്ടിയിൽ തീർത്തു; അനൂഷ്‌കയുമൊത്ത് കോഹ്ലിയുടെ അടിപൊളി ഡാൻസ്; സഹീർ ഖാന്റെ വിവാഹപാർട്ടി വീഡിയോ ആരാധകർക്ക് ഉഗ്രൻ വിരുന്ന്

കല്യാണത്തിൽ പങ്കെടുക്കാൻ കഴിയാത്ത കുറവ് പാർട്ടിയിൽ തീർത്തു; അനൂഷ്‌കയുമൊത്ത് കോഹ്ലിയുടെ അടിപൊളി ഡാൻസ്; സഹീർ ഖാന്റെ വിവാഹപാർട്ടി വീഡിയോ ആരാധകർക്ക് ഉഗ്രൻ വിരുന്ന്

മറുനാടൻ മലയാളി ഡസ്‌ക്‌

മുംബൈ: ബോളിവുഡും, ക്രിക്കറ്റും ഇണപിരിയാത്തവരാണ്. ക്രിക്കറ്റ് പാർട്ടികളിൽ ബോളിവുഡ് താരങ്ങളും, ബോളിവുഡ് പാർട്ടികളിൽ ക്രിക്കറ്റ് താരങ്ങളും പതിവ് സാന്നിധ്യമാണ്. സഹീർ ഖാൻ വിവാഹത്തിന് ശേഷം ഒരു കിടിലൻ പാർട്ടി മുംബൈയിൽ കൊളാബയിലെ താജിൽ വച്ച് നടത്തി

.ഭാര്യ സാഗരിക ഗാട്‌ഗെയ്‌ക്കൊപ്പം സഹീർ തന്നെയായിരുന്നു ആകർഷണ കേന്ദ്രമെങ്കിലും വിരാട് കോഹ്ലിയും,പ്രണയിനി അനൂഷ്‌ക ശർമയും എത്തിയതോടെ എല്ലാ കണ്ണുകളും അങ്ങോട്ടായി.

മാധ്യമങ്ങൾക്ക് പാർട്ടിയിലേക്ക് പ്രവേശനമില്ലായിരുന്നുവെങ്കിലും, പുറത്ത് വന്ന ഫോട്ടാകളിൽ നിന്ന് സുസ്മിത സെൻ, ബീന കാക്, അർഷദ് വാഴ്‌സി, ഭാര്യ മരിയ എന്നിവരെ കാണാം.കോഹ്്‌ലി അനൂഷ്‌കയ്ക്ക് ഒപ്പം നൃത്തം ചെയ്യുന്ന വീഡിയോ ആരാധകർ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിട്ടുണ്ട്.

ഈ മാസം 23 നായിരുന്നു സഹീറിന്റെ വിവാഹം.സച്ചിൻ, വീരേന്ദർ സേവാഗ്, യുവരാജ് സിങ്, ഹർബജൻ സിങ്, സാനിയ മിർസ,അജിത് അഗാർക്കർ എന്നിവരും പാർട്ടിയിൽ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP