Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻ വില്ലേജ് ആയ ഖോണോമ; ഹോൺബിൽ ഫെസ്റ്റിവലിനു പേരുകേട്ട നാഗാലാൻഡിലെ തലസ്ഥാനവും; വടക്കു കിഴക്കിന്റെ സൗന്ദര്യം നുവരാൻ കൊഹിമക്ക് യാത്ര പോകാം: സഞ്ചാരി - മറുനാടൻ ട്രാവൽ വീഡിയോ കാണാം..

ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻ വില്ലേജ് ആയ ഖോണോമ; ഹോൺബിൽ ഫെസ്റ്റിവലിനു പേരുകേട്ട നാഗാലാൻഡിലെ തലസ്ഥാനവും; വടക്കു കിഴക്കിന്റെ സൗന്ദര്യം നുവരാൻ കൊഹിമക്ക് യാത്ര പോകാം: സഞ്ചാരി - മറുനാടൻ ട്രാവൽ വീഡിയോ കാണാം..

ന്ത്യയിലെ ആദ്യത്തെ ഗ്രീൻ വില്ലേജ് ആയ ഖോണോമയും ഹോൺബിൽ ഫെസ്റ്റിവലിനു പേരുകേട്ട നാഗാലാൻഡിലെ തലസ്ഥാനമായ കൊഹിമയുമാണ് ഇന്ന് സഞ്ചാരി പരിചയപ്പെടുത്തുന്നത്. ഇന്ത്യയിലെ വടക്കുകിഴക്കൻ സംസ്ഥാനമായ നാഗാലാൻഡിന്റെ തലസ്ഥാനമാണ് കൊഹിമ. കൊഹിമ ജില്ലയിലാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. സമീപസ്ഥങ്ങളായ മലനിരളിൽ വളരുന്ന ക്യൂ ഹീ എന്ന ചെടിയുടെ പേരിൽനിന്നുമാണ് കൊഹിമ എന്ന് പേർ വന്നത്. 1840കളിലാണ് ബ്രിട്ടീഷുകാർ നാഗാലാൻഡിൽ ആധിപത്യമുറപ്പിക്കാൻ ശ്രമം തുടങ്ങിയത്, നാഗവംശജരുടെ ചെറുത്തുനിൽപ്പുകാരണം പതിനായിരം ചതുരശ്ര കിലോമീറ്റർ കീഴടക്കാൻ നാൽപ്പതു വർഷത്തോളമെടുത്തു. ആസ്സാമിന്റെ ഭാഗമായിരുന്ന നാഗഹിൽസ് ജില്ലയുടെ തലസ്ഥാനമായിരുന്ന കൊഹിമ, 1963 ഡിസംബർ 1-ന് നാഗാലാന്റ് സംസ്ഥാന രൂപവത്കരണസമയത്ത് നാഗാലാന്റിന്റെ തലസ്ഥാനമായി.

ഈ ടൂറിസ്റ്റ് സ്ഥലങ്ങളിലേക്കു പോകുവാൻ ഇന്നർ ലൈൻ പെർമിറ്റ് വേണമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ടതും ആദ്യം ആവശ്യമുള്ളതുമായ കാര്യം. ഇന്ത്യ ഗവൺമെന്റ് ഇന്ത്യയിലെ സംരക്ഷിത ഇടങ്ങൾ സന്ദർശിക്കാൻ നൽകുന്ന അനുമതിയാണ് ഇന്നർ ലൈൻ പെർമിറ്റ് അഥവാ ഐ.എൽ.പി. എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നത്. രാജ്യാന്തര അതിർത്തിയോട് ചേർന്നുള്ള സംസ്ഥാനങ്ങളും അവിടുത്തെ പ്രധാനപ്പെട്ട സ്ഥലങ്ങളും സന്ദർശിക്കാൻ ഇത് അത്യാവശ്യമാണ്.

ദിമാപൂർ സന്ദർശിക്കാൻ പ്രത്യേക പാസ് ഒന്നും തന്നെ വേണ്ട. എന്നാൽ അവിടുന്ന് മുന്നോട്ടു പോവാൻ പ്രത്യേക യാത്രാനുമതി നിർബന്ധമാണ്. കോണോമയും കൊഹിമയും ഇന്ത്യാ ഗവൺമെന്റിനു കീഴിലുള്ള സംരക്ഷിത ഇടങ്ങളായതിനാൽ ഇന്നർ ലൈൻ പെർമിറ്റ് വാങ്ങേണ്ടതാണ്. യാത്രയുടെ ഉദ്ദേശ്യം അനുസരിച്ച് യാത്രാനുമതി എത്ര ദിവസത്തേക്ക് എന്നതും വ്യത്യാസപ്പെട്ടിരിക്കുന്നു. വിനോദ യാത്രികർക്ക് ഒരു മാസം വരെയാണ് ഇന്നർ ലൈൻ പെർമിറ്റ് അനുവദിക്കുന്നത്. ഡെപ്യുട്ടി കമ്മീഷണറുടെ ഓഫീസിൽ നിന്നുമാണ് ഇതു ലഭിക്കുന്നത്. പിന്നീട് റെയിൽവേ സ്റ്റേഷൻ മുന്നിൽ നിർത്തിയിരിക്കുന്ന കാബിലിൽ യാത്രാക്കൂലി നൽകി കൊഹിമയിലേക്ക് പോകാവുന്നതാണ്.

നാഗാലാന്റിലെ റോഡുകളെല്ലാം ദുർഘട പാതയായതിനാൽ സമയമേറെ എടുക്കും ഇതു താണ്ടി കൊഹിമയിലെത്താൻ. ദിമാപൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 74 കിലോമീറ്റർ ദൂരെ മാത്രമാണ് കൊഹിമ. ഏതാണ്ട് ഒന്നര മണിക്കൂർ കൊണ്ടു പിന്നിടാൻ കഴിയുന്ന ഈ വഴി കുണ്ടും കുഴിയും നിറഞ്ഞതായതിനാൽ സമയം ഏറെ എടുക്കും. ഏതാണ്ട് ഓഫ് റോഡ് റൈസിങ് ഓർമ്മിപ്പിക്കും വിധമായിരിക്കും ഇത്.

കൊഹിമയിലെ ഏറ്റവും പ്രധാന സ്ഥലമാണ് കൊഹിമ വാർ സിമിട്രി (കൊഹിമയിലെ യുദ്ധ ശ്മാശാനത്തിലേക്കാണ്). രാവിലെ ഒൻപത് മണിമുതൽ വൈകുന്നേരം നാലുമണിവരെയാണ് വാർ സെമിട്രിയിൽ കയറാൻ കഴിയുന്നത്. യുദ്ധത്തിൽ വീര മൃത്യു വരിച്ചവരുടെ സ്മാരകങ്ങളും, യുദ്ധഭൂമിയും മറ്റും ഇവിടെ കാണാൻ കഴിയും. ദൂരകാഴ്ചയിൽ വളരെ മനോഹരിയാണ് കൊഹിമ. കാർമേഘങ്ങളോട് മുട്ടി നിൽക്കുന്ന കുന്നി ചെരിവുകളും കൂറ്റൻ കെട്ടിടങ്ങളും ഒക്കെയാണ് കാണാൻ സാധിക്കുക.

മറ്റൊന്ന് കൊഹിമയിലെ മ്യൂസിയമാണ്. വെറും 10 രൂപ മാത്രമാണ് ഇവിടുത്തെ പ്രവേശന ഫീസ്. പുരാതന കാലത്തെ അവിടുത്തെ മനുഷ്യരെയും, അവരുടെ ജീവിത രീതിയും മ്യൂസിയത്തിലെ ചിത്രങ്ങളിലും മറ്റും കാണാൻ സാധിക്കും. മാത്രമല്ല യുദ്ധ ആയുധങ്ങളും പ്രത്യേക പുരാതന സാധന സാമഗ്രികളും കാണാൻ കഴിയും. ശിൽപങ്ങളും കൊത്തുപണികളും കലാരൂപങ്ങളും. ആഭരണങ്ങളും എല്ലാം വളരെ പ്രത്യേകത നിറഞ്ഞതാണ്. ആദ്യ ഗ്രീൻ വില്ലേജ് എന്നറിയപ്പെടുന്ന ഖൊണോമയും കൊഹിമയുടെ ആകർഷണീയ കേന്ദ്രങ്ങളിൽ ഒന്നാണ്. കൊഹിമയിൽ നിന്നും 20 കിലോമീറ്റർ ദൂരം മാത്രമാണ് ഖോണോമയിലേക്കുള്ളത്.

സഞ്ചാരിയിലെ അംഗങ്ങളായ റെയ്‌നോൾഡ് റോസമ്മ ജോർജും, ശരത് കൃഷ്ണയുമാണ് കൊഹിമ സഞ്ചരിച്ച് ദൃശ്യങ്ങൾ പകർത്തിയത്. ഓൺലൈൻ, ഓഫ്-ലൈൻ മേഖലകളിൽ കേരളത്തിലെ ശ്രദ്ദേയമായ യാത്രാ കൂട്ടായ്മയായ 'സഞ്ചാരി'യാണ് യാത്രക്ക് വേണ്ട നിർദ്ദേശം നൽകിയത്. ഗ്രൂപ്പ് യാത്രകൾ, ട്രക്കിംഗുകൾ, മീറ്റുകൾ, റൈഡുകൾ, പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങൾ, നേച്ച്വർ ക്യാമ്പുകൾ, ഓൺലൈൻ ഓഫ്-ലൈൻ ബോധവൽകരണ ക്യാമ്പെയിനുകൾ, സൈക്കിൾ റാലികൾ, സാധ്യമാവുന്ന ചാരിറ്റി പ്രവർത്തനങ്ങൾ/പ്രോജക്റ്റുകൾ മുതലായ പ്രവർത്തനങ്ങളുമാണ് സഞ്ചാരി പ്രധാനമായും നടത്തുന്നത്.

സഞ്ചാരി മറുനാടൻ ട്രാവൽ വിഷ്വൽസ്‌, യൂട്യൂബ് വീഡിയോ ഇവിടെ കാണാം 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP