Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അടയ്ക്കാതെ ഹൃദയം തുറന്നിടുക

അടയ്ക്കാതെ ഹൃദയം തുറന്നിടുക

ഡോ. ജെ. നാലുപറയിൽ എംസിബിഎസ്

ന്നത്തെ സുവിശേഷത്തിൽ ശ്രദ്ധിക്കേണ്ട വചനം ലൂക്കാ 1:6 ആണ്. 'സക്കറിയായും എലിസബത്തും ദൈവ സന്നിധിയിൽ നീതിനിഷ്ഠരും, കർത്താവിന്റെ സകല കല്പനകളിലും പ്രമാണങ്ങളിലും കുറ്റമറ്റവിധം ചരിക്കുന്നവരുമായിരുന്നു.'

അതായത് നീതിനിഷ്ഠമായ ജീവിതം നിയിക്കുന്നവർ; അതോടൊപ്പം എല്ലാ പ്രമാണങ്ങളും കൃത്യമായി പാലിക്കുന്നവർ. ഇത് അത്ര എളുപ്പമുള്ള കാര്യമല്ല. മതാനുഷ്ഠാനങ്ങളുടെയും ഭക്താനുഷ്ഠാനങ്ങളുടെയും പരിപൂർണതയിൽ എത്തിയ രണ്ടു മനുഷ്യ?രായിരുന്നു സക്കറിയായും എലിസബത്തും. അവർക്ക് കുഞ്ഞുങ്ങളില്ല.

എന്നാൽ ഇതല്ല അവരുടെ യഥാർത്ഥ പ്രശ്നം. ലൂക്കാ 1:18 ലാണ് ഇവരുടെ യഥാർത്ഥ പ്രശ്നം വെളിച്ചത്തുവരുന്നത്. 'സഖറിയാ ദൂതനോട് ചോദിച്ചു. ഞാൻ ഇത് എങ്ങനെ അറിയും? ഞാൻ വയോധികനാണ്. എന്റെ ഭാര്യ പ്രായം കവിഞ്ഞവളുമാണ്.'

പുണ്ണ്യപരിപൂർണതയുടെ നിറുകയിൽ നിൽക്കുന്ന സഖറിയാ തന്റെ വാർധക്യത്തിൽ കുഞ്ഞുങ്ങളുണ്ടാകുമെന്ന ദൈവിക വെളിപാടിനോട് പ്രതികരിക്കുന്നതാണിത്: 'ഇത് എങ്ങനെ സംഭവിക്കും?'

ഈ ചോദ്യത്തിന്റെ വ്യംഗ്യാർത്ഥം നാം തിരിച്ചറിയണം. സഖറിയ ചോദിക്കുന്നത് ഇതാണ് - *എനിക്കും എന്റെ ഭാര്യക്കും ഞങ്ങളുടെ ചെറുപ്പത്തിൽ നേടിയെടുക്കുവാൻ പറ്റാതെ പോയത്, ഞങ്ങളുടെ വാർധക്യത്തിൽ തമ്പുരാൻ എങ്ങനെ സാധിക്കും?* ഞങ്ങളുടെ കഴിവുകൾ കൊണ്ട് ഞങ്ങൾക്ക് സാധിക്കാത്തത്, ഞങ്ങളുടെ ബലഹീനതകളുടെ നടുവിൽ തമ്പുരാന് എങ്ങനെ സാധിക്കും'?

ഇതാണ് അവരുടെ യഥാർത്ഥ വത്സ്യത്വം. മതാചാരങ്ങളുടെയും, ഭക്താനുഷ്ഠാനങ്ങളുടെയും കൊടുമുടിയിൽ നിൽക്കുന്ന ആർക്കും പറ്റാവുന്ന ഒരു അബദ്ധമാണിത്. ദൈവിക പ്രവർത്തനങ്ങളോട് തുറവിയില്ലാത്ത അവസ്ഥയാണിത്. സ്വന്തം പുണ്ണ്യപരിപൂർണതയിലേക്ക് ചുരുങ്ങി പോകുന്ന അടഞ്ഞ മനോഭാവമാണിത്. സ്വന്തം ഭക്താനുഷ്ഠാനങ്ങളിലും, പുണ്യങ്ങളിലും ആശ്രയിച്ചു ജീവിച്ച് അതിൽ തന്നെ അടഞ്ഞുപോകുന്ന അവസ്ഥയാണിത്. നമ്മുടെ ഭക്താനുഷ്ഠാനങ്ങൾക്ക് പുറത്തുള്ള ദൈവിക പ്രവർത്തനങ്ങളെ കാണാൻ പറ്റാതെ പോകുന്ന അവസ്ഥയാണിത്. ദൈവിക പ്രവർത്തനങ്ങളോട് തുറവിയില്ലാത്ത അവസ്ഥയാണിത്. ഇതാണ് യഥാർത്ഥ ആത്മീയ വസ്യത്വം.

ലൂക്കാ 1:20 പറയുന്നത് ഇതു തന്നെയാണ്- ''നീ മൂകനും സംസാരശേഷി നഷ്ടപ്പെട്ടവനുമായിരിക്കും.'' വന്ധ്യതയുടെ പ്രതീകം തന്നെയാണീ മൂകത. അതിന്റെ കാരണമായി പറയുന്നത് ശ്രദ്ധിക്കണം: 'കാരണം യഥാകാലം പൂർത്തീകരിക്കാനിരിക്കുന്ന എന്റെ വാക്കുകൾ നീ വിശ്വസിച്ചില്ല'' (1: 20).

*ഈ വിശ്വാസമില്ലായ്മയാണ് ആത്മീയ വന്ധ്യത*. ദൈവിത പ്രവർത്തനങ്ങളെ കാണാൻ പറ്റാത്ത അവസ്ഥ, അവയെ തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ. അവയെ വിശ്വസിക്കാൻ പറ്റാത്ത അവസ്ഥയാണ് യഥാർത്ഥ വന്ധ്യത്വം. *ഇതാണ് നീതിനിഷ്ഠരായ സഖറിയ - എലിസബത്ത് ദമ്പതികളുടെ യഥാർത്ഥ വന്ധ്യത്വം.*

നമ്മുടെ ശ്രദ്ധയിലേക്ക് കൊണ്ടു വരേണ്ട വചനം യോഹ 1: 17 ആണ് ''നിയമം മോശ വഴി നൽകപ്പെട്ടു. കൃപയും സത്യവുമാകട്ടെ യേശുക്രിസ്തു വഴിയും.''

നിയമത്തിന്റെയും തോറായുടെയും പരിപൂർത്തി മോശയാണ്. എന്നാൽ അതിന് അപ്പുറത്തുള്ള ദൈവിക പ്രവർത്തനമുണ്ട്. അതിനെയാണ് കൃപയെന്നും വരപ്രസാദമെന്നും വിളിക്കുക. അത് യേശുക്രിസ്തുവിലൂടെ വരുന്നു. നിയമത്തിന്റെയും ഭക്താനുഷ്ഠാനങ്ങളുടെയും നിറവിൽ നിൽക്കുമ്പോൾ പോലും, കൃപയിലേക്ക് ഒരു തുറവി നീ സൂക്ഷിക്കുക. ദൈവം കൊണ്ടുവരുന്ന അത്ഭുതപ്പെടുത്തലുകളിലേക്ക് ഒരു തുറവി. ഈ തുറവി സൂക്ഷിക്കുന്നിടത്താണ് നിന്റെ ജീവിതം ഫലദായകമാകുന്നത്.

ഗുരുവിന്റെ അടുത്ത് ഈശ്വര സാക്ഷാത്കാരത്തിന് വരുന്ന ശിഷ്യൻ *(ഓഡിയോ കേൾക്കുക)* എല്ലാ തയ്യാറെടുപ്പുകളും കഴിഞ്ഞാലും, വിളക്ക് കത്തിക്കാൻ പിന്നെയും ആവശ്യമായിരിക്കുന്നത് ഒരു തീക്കനലാണ്, തീജ്വാലയാണ്. ആ തീജ്വാലയാണ് ദൈവിക കൃപ.

എല്ലാ നിയമങ്ങളും ഭക്താനുഷ്ഠാനങ്ങളും കൃത്യമായി ആചരിക്കുന്ന സഖറിയയും ഭാര്യയും. അത്തരം പുണ്യപൂർണ്ണതയുടെ നിറവിലും അവർ കാത്തിരിക്കേണ്ടത് ദൈവം കൊണ്ടു വരുന്ന അത്ഭുതപ്പെടുത്തലുകൾക്കാണ്; ദൈവിക പ്രവർത്തനത്തിന് വേണ്ടിയാണ്. നമ്മുടെ പരിശ്രമങ്ങൾക്ക് അപ്പുറം, ദൈവത്തിന്റെ പ്രവർത്തനത്തിന് തുറവിയോടെയിരിക്കുക. ഈ തുറവിയിലാണ് ജീവിതം ഫലദായകമാകുന്നത്. മറിച്ച്, അടഞ്ഞു പോയാൽ അത് വന്ധ്യതയായി മാറും- എത്ര വലിയ ഭക്താനുഷ്ഠാനവും എത്ര വലിയ പുണ്യപൂർണ്ണതയും കൈയിലുണ്ടെങ്കിൽ പോലും.

ഇതു തന്നെയാണ് പൗലോസ് ശ്ലീഹാ ഗാലാത്തിയാക്കാരോട് പറയുന്നത്: ''നിയമത്തിന്റെ പ്രവർത്തികളിലൂടെയല്ല, യേശുക്രിസ്തുവിലുള്ള വിശ്വാസത്തിലൂടെയാണ് ഒരുവൻ നീതീകരിക്കപ്പെടുന്നത്'' (ഗാലാ 2: 16). നമ്മുടെ രക്ഷ വരുന്നത് നമ്മുടെ പ്രവർത്തികളിലൂടെയാണ്, മറിച്ച് ക്രിസ്തുവിലുള്ള വിശ്വാസത്തിലൂടെയാണ്. അതാണ് ദൈവ കൃപ. അതിലേക്ക് നാം തുറവിയോടെയിരിക്കുക.

സഖറിയായ്ക്ക് ഈ ദൈവിക കൃപ കടന്നു വരുന്നത്, ജ?രു?ശലേം ദേവാലയത്തിൽ വച്ചാണ്, ധൂപാർപ്പണ സമയമാണ്, ധൂപ പീഠത്തിന്റെ വലത് വശത്തായിട്ടാണ് ദൈവദൂതൻ നിൽക്കുന്നത് (ലൂക്കാ 1: 9?-?10)?. ?ഇതൊക്കെ അസാധാരണ സംഭവങ്ങളായി നമുക്ക് തോന്നാം. എന്നാൽ സഖറിയായെന്ന പുരോഹിതന്റെ സാധാരണതകളാണ് ജറുശലേം ദേവാലയവും?,? ധൂപാർപ്പണവുമൊക്കെ. അതായത് ജീവിതത്തിന്റെ സാധാരണതകളിലൂടെയാണ് ദൈവകൃപ കടന്നു വരുന്നതെന്നു സാരം.

നിന്റെ ജീവിതത്തിന്റെ സാധാരണതകളിലാണ് ദൈവം കടന്നു വരുന്നത്, ദൈവിക പ്രവർത്തനം കടന്നുവരുന്നത്, ദൈവത്തിന്റെ അത്ഭുതപ്പെടുത്തലുകൾ കടന്നു വരുന്നത്. അങ്ങനെ കടന്നു വരുന്ന ദൈവിക പ്രവർത്തനത്തിനായി തുറവിയോടെയും ശ്രദ്ധയോടെയും ഇരിക്കുക. അങ്ങനിരുന്നാൽ മാത്രമേ ദൈവിക കൃപയേ കാണാനും സ്വീകരിക്കാനും നിനക്ക് പറ്റുകയുള്ളൂ.

കൊച്ചുകുട്ടിയുടെ സൈക്കിൾ സവാരി. മുച്ചക്ര സൈക്കിൾ പെഡൽ ചവിട്ടാതെ ഓടിക്കുന്ന കുട്ടി (ഓഡിയോ കേൾക്കുക).

കടന്നു വരുന്ന ദൈവകൃപയെ തിരിച്ചറിയുക, സ്വീകരിക്കുക, അതിനോട് സഹകരിച്ചു പ്രവർത്തിക്കുക. അപ്പോഴാണ് നിന്റെ ജീവിതം ഫലദായകമാകുന്നത്.

സഖറിയ-എലിസബത്ത് ദമ്പതികളുടെ ജീവിതത്തിൽ സംഭവിച്ച ഫലദായകത്വം എന്താണ്? ലൂക്കാ: 1: 13 - 17 ഫലദായകത്വത്തെയാണ് വിവരിക്കുന്നത്.

യോഹന്നാൻ എന്നാണ് പേര് തന്നെ. അതായത് ''യാഹ്വേ ഹന്നാൻ.'' ദൈവം കൃപാലുവാണ് എന്നർത്ഥം. ദൈവകൃപ തന്നെയാണ് യോഹന്നാൻ. അവൻ മൂലം സകലർക്കും ആനന്ദമുണ്ടാകും; അവൻ കർത്താവിന്റെ മുമ്പിൽ വലിയവനായിരിക്കും; ഗർഭത്തിൽ വച്ചു തന്നെ അവൻ പരിശുദ്ധാത്മാവിനാൽ നിറയും; എലിയായുടെ ചൈതന്യത്തോടെ അവൻ സഞ്ചരിക്കും; ഇസ്രയേൽ മക്കളെ ദൈവത്തിലേക്ക് അവൻ തിരികെ കൊണ്ടുവരും. ദൈവകൃപയുളവാക്കുന്ന ഫലങ്ങളാണിവ.

സഖറിയ - എലിസബത്ത് ദമ്പതികളുടെ ജീവിതം നമ്മോടു പറഞ്ഞു തരുന്നതിതാണ് - ഭക്താനുഷ്ഠാനങ്ങളുടെയും മതാനുഷ്ഠാനങ്ങളുടെയും പൂർണ്ണതയിൽ നമ്മൾ അടിഞ്ഞു കൂടിയിരിക്കരുത്. അത് വന്ധ്യത്വമേ ഉളവാക്കൂ. എത്ര വലിയ പൂർണ്ണതയുടെ നിറവിലും ദൈവിക പ്രവർ ത്തനത്തിനായി നാം തുറവിയോടു ഇരിക്കുന്നിടത്താണ് നമ്മുടെ ജീവിതം ദൈവ കൃപയാൽ നിറയുന്നത്, ഫലദായകമാകുന്നത്.

അതിനാൽ നിന്റെ അനുദിന ജീവിതത്തിൽ നിരന്തരം പ്രവർത്തിക്കുന്ന ദൈവ കരം കാണാൻ നീ ശ്രമിക്കുക. അതിനോട് നീ സഹകരിച്ച് പ്രവർത്തിക്കുക. അപ്പോൾ നിന്റെ ജീവിതം അത്ഭുതകരമായി ഫലദായകമാകും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP