Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഓഖിയിൽ വീഴ്ചയുണ്ടായിട്ടില്ലെന്ന് ദുരന്ത നിവാരണ അഥോറിറ്റി

മറുനാടൻ മലയാളി ഡസ്‌ക്

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ സംബന്ധിച്ച് അടിയന്തര സാഹചര്യം പ്രഖ്യാപിക്കാനും നടപടികൾ നിർദ്ദേശിക്കാനും കാലതാമസം ഉണ്ടായി എന്ന വാർത്ത ശരിയല്ലെന്ന് ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു.

അടുത്തകാലത്തൊന്നും സംഭവിച്ചിട്ടില്ലാത്ത തരത്തിലുള്ള ഒന്നാണ് ഈ ചുഴലിക്കാറ്റ്. ചുരുങ്ങിയ സമയത്തിനുള്ളിൽ, നവംബർ 30 രാവിലെ 8.30 നും ഉച്ചക്ക് 12 മണിക്കും ഇടയിലാണ് ന്യുനമർദ്ദം ചുഴലിക്കാറ്റായി മാറുന്നത്. ശക്തമായ തിരമാല സംബന്ധിച്ചും കാറ്റ് സംബന്ധിച്ചും കേന്ദ്ര കാലാവസ്ഥാ വകുപ്പ്, ഇൻകോയിസ് എന്നീ സ്ഥാപനങ്ങൾ നൽകുന്ന സ്ഥിരം അറിയിപ്പുകൾ ദുരന്തസാഹചര്യമായി വിലയിരുത്തുവാൻ സാധിക്കില്ല. മാനദണ്ഡം പ്രകാരം ചുഴലിക്കാറ്റാണ് ദുരന്തം. സ്ഥിരമായി ഇത്തരം അറിയിപ്പുകൾ മാധ്യമങ്ങൾക്കും മറ്റ് ബന്ധപെട്ടവർക്കും കേന്ദ്ര കാലാവസ്ഥാ വകുപ്പും ഇൻകോയിസും നേരിട്ട് നൽകുന്നതാണ് രീതി.

''കേരളതീരത്ത് 45-55 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശും എന്നും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത് എന്നുമുള്ള'' അറിയിപ്പുകളാണ് നവംബർ 29 ഉച്ചയ്ക്ക് ശേഷം 2.30 മുതൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകിയത്. ഈ വിവരം ലഭിച്ചയുടൻ പൊതുജനങ്ങളിലേക്ക് വിവരം എത്തിക്കാനായി പത്രമാധ്യമങ്ങൾക്കും മറ്റ് ബന്ധെപ്പട്ടവർക്കും സംസ്ഥാന അഥോറിറ്റിയുടെ മെസ്സേജ് സംവിധാനം മുഖാന്തരം അറിയിപ്പ് നൽകി.

നിലവിലെ സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജിയർ പ്രകാരം ചുഴലിക്കാറ്റ് എന്ന സ്ഥിതിയിൽ മാത്രമേ സംസ്ഥാന അഥോറിറ്റിക്ക് ദുരന്തം എന്ന സാഹചര്യമായി വിലയിരുത്തുവാൻ സാധിക്കുകയുള്ളൂ. ചുഴലിക്കാറ്റ് എന്ന നിർണയാധികാരം കേന്ദ്ര കാലാവസ്ഥാ വകുപ്പിന് മാത്രമാണ്. ചുഴലിക്കാറ്റ് എന്ന സാഹചര്യത്തിൽ മാത്രമേ സംസ്ഥാന ദുരന്ത പ്രതികരണ നിധി ഉപയോഗിച്ചുള്ള തയ്യാറെടുപ്പ് - പ്രതികരണ പ്രവർത്തനങ്ങൾക്ക് സാധിക്കുകയുള്ളൂ. ഇത്തരം ഒരു അറിയിപ്പ് ലഭിച്ചത് നവംബർ 30 ന് ഉച്ചയ്ക്ക് 12.00 ന് മാത്രമാണ്. ഇത് ലഭിച്ചയുടൻ തന്നെ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ 2013 ലെ ചുഴലിക്കാറ്റ് സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജിയർ പ്രകാരവും, സംസ്ഥാന അഥോറിറ്റിയുടെ സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജിയർ പ്രകാരവുമുള്ള നടപടികൾ െൈകക്കാണ്ടു. ഇതേ രീതിയാണ് അയൽ സംസ്ഥാനങ്ങളും പ്രതികരണത്തിന് സ്വീകരിച്ചത്.

ബംഗാൾ ഉൾക്കടലിൽ ഉണ്ടാകുന്ന ഒരു ചുഴലിയെ ശരാശരി നാല് ദിവസം മുമ്പ് പ്രവചിക്കുകയും ദിശ നിർണയിക്കുകയും പേരിടുകയും ചുഴലിയായി പ്രഖ്യാപിക്കുകയും ചെയ്യാം എന്നിരിക്കെ, അറബിക്കടലിൽ ഒരു നൂറ്റാണ്ടിൽ അപൂർവമായി ഉണ്ടായിട്ടുള്ള ഈ ചുഴലിയെ ചുഴലിയായി അംഗീകരിച്ച് പേരിട്ടത് തന്നെ നവംബർ 30 ന് ഉച്ചയ്ക്ക് 12 മണിക്കാണ്.നിലവിലെ മാനദണ്ഡത്തിനുള്ളിൽ നിന്നാണ് അഥോറിറ്റി പ്രവർത്തിച്ചത്. ചുഴലിക്കാറ്റാണ് എന്ന് അറിയിപ്പ് ലഭിച്ച് ദുരന്ത മുന്നറിയിപ്പ് 'ഓറഞ്ച് അലർട്ട്' ആയി ലഭിച്ചതിനുശേഷം ഒരുതരത്തിലുള്ള താമസവും ദുരന്ത സാഹചര്യ പ്രതികരണത്തിൽ വരുത്തിയിട്ടില്ല,

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP