Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ടിനുവിനും ശ്രീശാന്തിനും ടീം ഇന്ത്യയിൽ ഒരു പിൻഗാമി; തുണയായത് ഇന്ത്യൻ എ ടീമിലെയും ഐപിഎല്ലിലെയും രഞ്ജിയിലെയും മികച്ച പ്രകടനം; മലയാളി താരം ബേസിൽ തമ്പി ടി-20 ടീമിൽ; കോഹ്ലിക്ക് പകരം രോഹിത് ശർമ്മ നയിക്കുന്ന 15 അംഗ ടീമിനെ പ്രഖ്യാപിച്ചു; ജസ്പ്രീത് ബുംറയെ ഉൾപ്പടുത്തി ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള 17 അംഗ ടെസ്റ്റ് ടീമും

ടിനുവിനും ശ്രീശാന്തിനും ടീം ഇന്ത്യയിൽ ഒരു പിൻഗാമി; തുണയായത് ഇന്ത്യൻ എ ടീമിലെയും ഐപിഎല്ലിലെയും രഞ്ജിയിലെയും മികച്ച പ്രകടനം; മലയാളി താരം ബേസിൽ തമ്പി ടി-20 ടീമിൽ; കോഹ്ലിക്ക് പകരം രോഹിത് ശർമ്മ നയിക്കുന്ന 15 അംഗ ടീമിനെ പ്രഖ്യാപിച്ചു; ജസ്പ്രീത് ബുംറയെ ഉൾപ്പടുത്തി ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള 17 അംഗ ടെസ്റ്റ് ടീമും

മറുനാടൻ മലയാളി ഡസ്‌ക്

മുംബൈ:ടിനു യോഹന്നാനും,എസ്.ശ്രീശാന്തിനും ശേഷം ഇന്ത്യൻ ടീമിൽ ഇടം തേടുന്ന മൂന്നാമത്തെ ബൗളറായി ബേസിൽ തമ്പി.ബേസിലിനെ കൂടാതെ, തമിഴ്‌നാട് താരം വാഷിങ്ടൻ സുന്ദറിനെയും ഉൾപ്പെടുത്തി ശ്രീലങ്കയ്‌ക്കെതിരായ മൂന്ന് ട്വന്റി 20 മൽസരങ്ങൾക്കുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ജസ്പ്രീത് ബുംറയെ ഉൾപ്പെടുത്തി ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള 17 അംഗ ടെസ്റ്റ് ടീമിനെയും പ്രഖ്യാപിച്ചു.ബുംറയെ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തുന്നത് ഇതാദ്യമാണ്.

ടിനു യോഹന്നാൻ, ശ്രീശാന്ത്, സഞ്ജു സാംസൺ എന്നിവരാണ് ഇന്ത്യൻ ടീമിൽ മുമ്പ് ഇടംനേടിയ മലയാളി താരങ്ങൾ. നേരത്തെ ന്യൂസിലൻഡിനെതിരേയുള്ള ഇന്ത്യൻ 'എ' ടീമിൽ ഇടംപിടിച്ച ബേസിൽ തമ്പി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. രഞ്ജിയിലെ മികവും തുണയായി.

വിരാട് കോഹ്‌ലിയുടെ വിശ്രമം നീട്ടിയതോടെ ഏകദിന പരമ്പരയിൽ ടീമിനെ നയിക്കുന്ന രോഹിത് ശർമയാണ് ട്വന്റി20യിലും നായകൻ. ഡിസംബർ 20ന് കട്ടക്കിലാണ് ട്വന്റി20 പരമ്പര ആരംഭിക്കുക. പാതി മലയാളിയായ ശ്രേയസ് അയ്യർ, ദീപക് ഹൂഡ, മുഹമ്മദ് സിറാജ്, ജയ്‌ദേവ് ഉനദ്ഘട് തുടങ്ങിയവരും ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി20 ടീമിലുണ്ട്. ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ വിശ്രമം അനുവദിച്ചിരുന്ന ഹാർദിക് പാണ്ഡ്യയും ടീമിൽ മടങ്ങിയെത്തി.

അടുത്ത വർഷം ആദ്യമാണ് ഇന്ത്യയുടെ സൗത്ത് ആഫ്രിക്ക സന്ദർശനം.ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ കോഹ്‌ലി നായകസ്ഥാനത്ത് തിരിച്ചെത്തും. അജിങ്ക്യ രഹാനെ ഉപനായക സ്ഥാനം നിലനിർത്തി. രോഹിത് ശർമ, ഹാർദിക് പാണ്ഡ്യ തുടങ്ങിയവരും ടെസ്റ്റ് ടീമിൽ ഇടം നേടിയിട്ടുണ്ട്. രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ എന്നിവരാണ് സ്പിൻ ഡിപ്പാർട്‌മെന്റിനെ നയിക്കുക. ഏഴു ബാറ്റ്‌സ്മാന്മാരും ഏഴ് ബോളർമാരും ഒരു ഓൾറൗണ്ടറും രണ്ട് വിക്കറ്റ് കീപ്പർമാരുമാണ് ടീമിലുള്ളത്.

ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷാമി, ഇഷാന്ത് ശർമ, ഉമേഷ് യാദവ് എന്നിവർക്കു പുറമെ പേസ് നിരയിലെ അഞ്ചാമനായാണ് ബുംറ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ടീമിൽ ഇടം നേടിയത്. ഇതുവരെ 28 ഏകദിനങ്ങളിലും 30 ട്വന്റി20 മൽസരങ്ങളിലും ബുംറ ഇന്ത്യൻ ജഴ്‌സിയണിഞ്ഞിട്ടുണ്ട്

ശ്രീലങ്കയ്ക്കെതിരേ ടെസ്റ്റ്-ഏകദിന മത്സങ്ങൾക്ക് ശേഷമാണ് ടി-ട്വന്റി.
ടി-ട്വന്റി ടീം: രോഹിത് ശർമ്മ (ക്യാപ്റ്റൻ), കെ.എൽ.രാഹുൽ, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, ദിനേശ് കാർത്തിക്, എം.എസ്.ധോണി, ഹർദിക് പാണ്ഡ്യ, വാഷിങ്ടൺ സുന്ദർ, യുവേന്ദ്ര ചഹൽ, കുൽദീപ് യാദവ്, ദീപക് ഹൂഡ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ബേസിൽ തമ്പി, ജാദവ് ഉദ്നകട്.

ടെസ്റ്റ് ടീം: വിരാട് കോലി (ക്യാപ്റ്റൻ) വിജയ് രാഹുൽ, ശിഖർ ധവാൻ, പുജാര, രഹാനെ, (വൈസ്.ക്യാപ്റ്റൻ), രോഹിത് ശർമ്മ, വയോധികിമാൻ സാഹ, അശ്വിൻ, ജഡേജ, പാർത്ഥീവ് പട്ടേൽ, ഹർദിക് പാണ്ഡ്യ, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി, ഇഷാന്ത് ശർമ്മ, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP