Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേണൽ പദവി ഒന്നു രണ്ടു സിനിമകളിൽ അഭിനയിച്ചാലുടൻ കിട്ടുന്നതൊന്നുമല്ല! പട്ടാളസിനിമ ചെയ്യാൻ പോയപ്പോൾ അവരുടെ ബുദ്ധിമുട്ടും കാര്യങ്ങളുമൊക്കെക്കണ്ടപ്പോൾ സേനയോട് ഒരാവേശമുണ്ടായി; നമ്മുടെ താൽപര്യം കണക്കിലെടുത്ത് കൂടുതൽ അന്വേഷണങ്ങളൊക്കെ നടത്തി നമ്മളെ അവരതിന്റെ ഗുഡ്വിൽ അംബാസിഡറാക്കി നിയോഗിക്കുകയായിരുന്നു: ലെഫ്റ്റന്റ് കേണൽ പദവിയിൽ മോഹൻലാൽ പറയുന്നത്

കേണൽ പദവി ഒന്നു രണ്ടു സിനിമകളിൽ അഭിനയിച്ചാലുടൻ കിട്ടുന്നതൊന്നുമല്ല! പട്ടാളസിനിമ ചെയ്യാൻ പോയപ്പോൾ അവരുടെ ബുദ്ധിമുട്ടും കാര്യങ്ങളുമൊക്കെക്കണ്ടപ്പോൾ സേനയോട് ഒരാവേശമുണ്ടായി; നമ്മുടെ താൽപര്യം കണക്കിലെടുത്ത് കൂടുതൽ അന്വേഷണങ്ങളൊക്കെ നടത്തി നമ്മളെ അവരതിന്റെ ഗുഡ്വിൽ അംബാസിഡറാക്കി നിയോഗിക്കുകയായിരുന്നു: ലെഫ്റ്റന്റ് കേണൽ പദവിയിൽ മോഹൻലാൽ പറയുന്നത്

കൊച്ചി: മോഹൻലാലിന് ലെഫ്റ്റന്റ് കേണൽ പദവി ലഭിച്ചതു മുതൽ ചർച്ചയും വിമർശനവുമാണ്. കേണലായി അഭിനയിച്ചതു കൊണ്ടാണ് ലാലിന് ഈ പുരസ്‌കാരം കിട്ടിയതെന്നായിരുന്നു വാദങ്ങൾ. ഇതിന് ഒടുവിൽ മോഹൻലാൽ തന്നെ മറുപടി പറയുകയാണ്. പട്ടാളസിനിമകളിൽ ആവർത്തിച്ചഭിനയിച്ചത് ലെഫ്റ്റന്റ് കേണൽ പദവി സംഘടിപ്പിക്കാനാണോ എന്ന ചോദ്യത്തിനു കൃത്യമായ മറുപടി മോഹൻലാലിനുണ്ട്.

''കേണൽ പദവിയൊന്നും ഒന്നു രണ്ടു സിനിമകളിൽ അഭിനയിച്ചാലുടൻ കിട്ടുന്നതൊന്നുമല്ല! ഞാൻ ആദ്യമൊരു പട്ടാളസിനിമ ചെയ്തു. അതിനു പോയപ്പോൾ അവരുടെ ബുദ്ധിമുട്ടും കാര്യങ്ങളുമൊക്കെക്കണ്ടപ്പോൾ സേനയോട് ഒരാവേശമുണ്ടായി, സൈന്യത്തിൽ ചേരാനുള്ള ആഗ്രഹമുണ്ടായി. അന്വേഷിച്ചപ്പോഴാണ് ടെറിറ്റോറിയിൽ ആർമിയെപ്പറ്റി അറിഞ്ഞത്.'' സ്ത്രീകൾക്കുവേണ്ടയുള്ള മംഗളം പ്രസിദ്ധീകരണമായ കന്യകയിലെ മോഹനരാഗങ്ങൾ എന്ന അഭിമുഖ പരമ്പരയിലാണ് മോഹൻലാൽ ഇങ്ങനെ പറഞ്ഞത്.

''നമ്മുടെ താൽപര്യം കണക്കിലെടുത്ത് കൂടുതൽ അന്വേഷണങ്ങളൊക്കെ നടത്തി നമ്മളെ അവരതിന്റെ ഗുഡ്വിൽ അംബാസിഡറാക്കി നിയോഗിക്കുകയായിരുന്നു. ഞാനതിൽ ചേർന്ന ശേഷം നമ്മുടെ നാട്ടിൽ നിന്നു സേനയിൽ ചേരുന്നവരുടെ എണ്ണത്തിൽ 40% വർധനയുണ്ടായെന്നാണ് അറിഞ്ഞിട്ടുള്ളത്. ഞാൻ പല തവണ സൈനികാസ്ഥാനങ്ങളിൽ പോയിട്ടുണ്ട്.

അതൊക്കെ വൺസ് ഇൻ എ ലൈഫ് ടൈം ഭാഗ്യമായിട്ടാണ് ഞാൻ കരുതുന്നത്. എന്തോ എനിക്കങ്ങനെ കിട്ടാൻ ജാതകവശാൽ ഒരു നിയോഗമുണ്ടായിരിക്കാം. അല്ലാതെ കുറേ സിനിമകൾ ചെയ്തു എന്നതു കൊണ്ടു കിട്ടാൻ സാധ്യതയുള്ളതല്ല അത്.''-മോഹൻലാൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP