Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഞാൻ മരിക്കാൻപോകുകയാണ്; മരുതൂരിലുള്ള അയാൾ കാരണമാണ് എന്റെ ജീവിതം കൊളമായത്; ലോട്ടറി വിൽക്കുന്ന ഉമ്മർ, ടിവി എസ് സുസുകിയിൽ നടക്കുന്ന ഉമ്മർ; ഡിവൈഎഫ്‌ഐയുടെ എന്തൊക്കെയോ മെയിൻ ആണ്; അയാൾ കാരണമാണ് മരിക്കുന്നത്; വാട്‌സ് ആപ്പിൽ മരണമൊഴിയിട്ട് പട്ടാമ്പിക്കാരൻ ശ്രീജിത്തിന്റെ ആത്മഹത്യ; സുഹൃത്തിനെ അറസ്റ്റ് ചെയ്ത് പൊലീസും

ഞാൻ മരിക്കാൻപോകുകയാണ്; മരുതൂരിലുള്ള അയാൾ കാരണമാണ് എന്റെ  ജീവിതം കൊളമായത്; ലോട്ടറി വിൽക്കുന്ന ഉമ്മർ, ടിവി എസ് സുസുകിയിൽ നടക്കുന്ന ഉമ്മർ; ഡിവൈഎഫ്‌ഐയുടെ എന്തൊക്കെയോ മെയിൻ ആണ്; അയാൾ കാരണമാണ് മരിക്കുന്നത്; വാട്‌സ് ആപ്പിൽ മരണമൊഴിയിട്ട് പട്ടാമ്പിക്കാരൻ ശ്രീജിത്തിന്റെ ആത്മഹത്യ; സുഹൃത്തിനെ അറസ്റ്റ് ചെയ്ത് പൊലീസും

മറുനാടൻ ഡെസ്‌ക്

പട്ടാമ്പി: സുഹൃത്തുക്കൾക്ക് വാട്‌സാപ്പ് വീഡിയോ സന്ദേശം നൽകി യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ ആരോപണവിധേയനായ ആളെ പൊലീസ് അറസ്റ്റുചെയ്തു. പട്ടാന്പി മരുതൂർ സ്വദേശിയും ലോട്ടറികച്ചവടക്കാരനുമായ ഉമ്മറിനെയാണ് പട്ടാമ്പിി സർക്കിൾ ഇൻസ്‌പെക്ടർ രമേഷ്‌കുമാർ അറസ്റ്റുചെയ്തത്. ആത്മഹത്യാപ്രേരണാക്കുറ്റംചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഡിവൈഎഫ്‌ഐ പ്രവർത്തകനാണെന്ന് പൊലീസ് പറഞ്ഞു. മരുതൂർ തൊണ്ടിയന്നൂർ കുളപ്പുള്ളി മലയിൽ ജനാർദനൻ മകൻ ശ്രീജിത് (19)ആണ് ഇന്നലെ വീഡിയോ സന്ദേശമയച്ച് വീടിനോടു ചേർന്ന കാട്ടിൽ തൂങ്ങിമരിച്ചത്.

പൂവക്കോട് രാമഗിരിക്കോട്ടക്ക് സമീപമാണ് സംഭവം. വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് വീഡിയോ പോസ്റ്റ് ചെയ്തു കഴുത്തിൽകുരുക്കിട്ട് മരത്തിൽനിന്നും ചാടുകയായിരുന്നു. മരുതൂരിലെ ലോട്ടറി കച്ചവടക്കാരൻ ഉമ്മർ കാരണമാണ്് താൻ മരിക്കുന്നതെന്ന് വീഡിയോയിൽ ആവർത്തിച്ചു പറയുന്നുണ്ട്. സംഭവം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. തുടർന്ന് പൊലീസ് ശ്രീജിത്തിന്റെ മാതാപിതാക്കളുടെ മൊഴിയെടുത്തിരുന്നു. ഇതുപ്രകാരവും ഫോണിലെ വെളിപ്പെടുത്തലും ചേർത്ത് ഉമ്മറിനെ അറസ്റ്റുചെയ്യുകയായിരുന്നു. ഉമ്മറുമായുള്ള സാമ്പത്തിക ഇടപാടുകളാണ് ശ്രീജിതിന്റെ മരണത്തിലേക്കു നയിച്ചത്.

ഐടിഐ വിദ്യാർത്ഥിയായ ശ്രീജിത് പഠനത്തോടൊപ്പം തേങ്ങാക്കച്ചവടക്കാരനായ പിതാവിനെ സഹായിച്ചു വരികയായിരുന്നു. ഇതിനിടെ ഉമ്മറിൽനിന്നും ലോട്ടറിയുമായി ബന്ധപ്പെട്ട് വലിയ സാമ്പത്തിക ബാധ്യത കുടുംബത്തിനുണ്ടായി. കൂടുതൽ വിവരങ്ങൾ പൊലീസ് അന്വേഷിച്ചുവരികയാണ്.

മരിച്ച ശ്രീജിത്ത് മരുതൂരിലെ ഒരാളിൽനിന്നും പണം പലിശക്കെടുത്തിട്ടുണ്ട്. പലിശ പെരുകി വലിയ തുകയായി ഇത് മാറിയിട്ടുണ്ട്. പലിശക്കാരുടെ ശല്യവും യുവാവിനുള്ളതായി പറയപ്പെടുന്നു. ഇതും പൊലീസ് അന്വേഷിക്കും. ഒറ്റപ്പാലത്ത് പഠിക്കുകയായിരുന്ന ശ്രീജിത് ഒഴിവു സമയങ്ങളിൽ കാറ്ററിങ് ജോലിക്ക് പോയാണ് പഠനചെലവ് കണ്ടെതത്തിയിരുന്നത്. ജാനാർദനന്റെ ഏക മകനാണ്.

വാട്‌സ് ആപ്പിലിട്ട വീഡിയോയിലെ മരണമൊഴി ഇപ്രകാരമാണ്: ഞാൻ മരിക്കാൻപോകുകയാണ്. എന്റെ കോണ്ടാക്ടിലുള്ള എല്ലാവർക്കും ഈ മെസേജ് ഞാൻ അയക്കുന്നുണ്ട്. എല്ലാവരും ഇത് ഷെയർ ചെയ്യണം. മരിക്കാൻ കാരണം ഉമ്മർ എന്ന ചങ്ങാതിയാണ്. മരുതൂരിലുള്ള അയാൾ കാരണമാണ് എന്റെ ജീവിതം കൊളമായത്. ലോട്ടറി വിൽക്കുന്ന ഉമ്മർ. ടിവി എസ് സുസുകിയിൽ നടക്കുന്ന ഉമ്മർ. ഡിവൈഎഫ്‌ഐയുടെ എന്തൊക്കെയോ മെയിൻ ആണ്. അയാൾ കാരണമാണ് മരിക്കുന്നത്.

എന്റെ അച്ഛനെയും അമ്മയെയും വിട്ടുപോകുന്നതിൽ വിഷമമുണ്ട്. ജീവിക്കാൻ വലിയ പാടാണ്. മരിക്കാൻ സുഖമാണ് തോന്നുന്നു. അതോണ്ട് മരിക്കാൻ പോകുകയാണ്. അച്ഛനെയും അമ്മയെയും എല്ലാവരും കൂടി നോക്കണം. മരിച്ചാൽ വിഷമമുണ്ടാകും എല്ലാവർക്കും. ഇതല്ലാതെ രക്ഷകളില്ല. 25 ലക്ഷം... അല്ലെങ്കിൽ പത്ത് ലക്ഷമെങ്കിലും ഉണ്ടെങ്കിലേ എല്ലാ കാര്യവും നടക്കൂ എന്നും പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP