Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

പുതുവർഷാഘോഷത്തിനിടയിൽ സുരക്ഷ ഒരുക്കാൻ ബുദ്ധിമുട്ടാണ്; 31 ന് നിശ്ചയിച്ച ഐഎസ്എൽ മത്സരം മാറ്റിവെക്കണമെന്ന് ആവശ്യം; വേദിയോ തീയതിയോ മാറ്റണമെന്ന ആവശ്യവുമായി ഐഎസ്എൽ അധികൃതർക്ക് കൊച്ചി സിറ്റി കമ്മീഷ്ണറുടെ കത്ത്; ആരാധകർ നിരാശയിൽ

പുതുവർഷാഘോഷത്തിനിടയിൽ സുരക്ഷ ഒരുക്കാൻ ബുദ്ധിമുട്ടാണ്; 31 ന് നിശ്ചയിച്ച ഐഎസ്എൽ മത്സരം മാറ്റിവെക്കണമെന്ന് ആവശ്യം; വേദിയോ തീയതിയോ മാറ്റണമെന്ന ആവശ്യവുമായി ഐഎസ്എൽ അധികൃതർക്ക് കൊച്ചി സിറ്റി കമ്മീഷ്ണറുടെ കത്ത്; ആരാധകർ നിരാശയിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഡിസംബർ 31ന് കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നിശ്ചയിച്ചിരിക്കുന്ന ഐഎസ്എൽ മത്സരം മാറ്റിവയ്ക്കണമെന്ന് പൊലീസ്. അന്നേ ദിവസം വൈകുന്നേരം 5.30ന് ആരംഭിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ്- ബെംഗളൂരു എഫ്സി മത്സരമാണ് മാറ്റിവയ്ക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനോടാണ് പൊലീസ് ഇക്കാര്യം സൂചിപ്പിച്ചത്.

പുതുവത്സരാഘോഷമായതിനാൽ ആവശ്യമായ സുരക്ഷ ഒരുക്കാൻ ബുദ്ധിമുട്ട് നേരിടാനുള്ള സാഹചര്യമുണ്ട്. അതിനാലാണ് ഡിസംബർ 31നു കൊച്ചിയിൽ നടക്കാനിരിക്കുന്ന കേരള ബ്‌ളാസ്റ്റേഴ്‌സ് - ബെംഗളൂരു എഫ്‌സി ഐഎസ്എൽ മത്സരം മാറ്റിവയ്ക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടത്.

ഐഎസ്എല്ലിന് തീരുമാനിച്ചിരിക്കുന്ന വേദിയോ, തീയ്യതിയോ മാറ്റണമെന്നാണ് കമ്മീഷണർ ഐഎസ്എൽ അധികൃതരോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം ഉന്നയിച്ച് ഒരു കത്തും കമ്മീഷണർ ഐഎസ്എൽ അധികൃതർക്ക് നൽകിയിട്ടുണ്ട്. അതേസമയം തങ്ങൾക്ക് ഇത്തരത്തിൽ യാതൊരു നിർദേശവും ലഭിച്ചിട്ടില്ലെന്ന് ബ്ലാസ്റ്റേഴ്സ് വക്താവ് പ്രതികരിച്ചു.

ഐഎസ്എല്ലിലെ ഏറ്റവും ആവേശകരമായ മത്സരമായാണ് കേരള ബ്ലാസ്റ്റേഴ്സ്-ബംഗളൂരു എഫ്സി മത്സരത്തെ വിലയിരുത്തുന്നത്. ഐഎസ്എല്ലിന് മുമ്പേ തന്നെ ഇരു ടീമിന്റേയും ആരാധകർ സോഷ്യൽ മീഡിയയിലൂടെ ഇതുസംബന്ധിച്ച് വാക്ക് പോര് നടന്നിരുന്നു. മാത്രമല്ല ബ്ലാസ്റ്റേഴ്സ് ആരാധകരെ പലവട്ടം സ്റ്റേഡിയത്തിലും പുറത്തുമെല്ലാം ബംഗളൂരു ആരാധകർ അപമാനിച്ചതും വാർത്തയായിരുന്നു. ബ്ലാസ്റ്റേഴ്സ് മലയാളി താരങ്ങളായ സികെ വിനീതും റിനോ ആന്റോയും വരെ ബംഗളൂരു കാണികളുടെ പരിഹാസത്തിന്റെ ചൂടറിഞ്ഞിരുന്നു. ഇതിനെതിരെ ഇവർ ഫേസ്‌ബുക്കിൽ പോസ്റ്റിടുക വരെ ചെയ്തിരുന്നു. ഇതിനിടെയാണ് പുതിയ വാർത്തയെത്തുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP