Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സ്‌ക്രിപ്റ്റൊക്കെ ഫോട്ടോസ്റ്റാറ്റ് എടുക്കുമ്പോൾ സൂക്ഷിക്കുക ചോരാൻ സാധ്യത ഉണ്ട്; നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെയുള്ള കുറ്റപത്രം ചോർന്നത് ഫോട്ടോസ്റ്റാറ്റ് കടയിൽ നിന്നാണെന്ന പൊലീസ് വിശദീകരണത്തെ പരിഹസിച്ച് രാമലീല സംവിധായകൻ അരുൺ ഗോപി

സ്‌ക്രിപ്റ്റൊക്കെ ഫോട്ടോസ്റ്റാറ്റ് എടുക്കുമ്പോൾ സൂക്ഷിക്കുക ചോരാൻ സാധ്യത ഉണ്ട്; നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെയുള്ള കുറ്റപത്രം ചോർന്നത് ഫോട്ടോസ്റ്റാറ്റ് കടയിൽ നിന്നാണെന്ന പൊലീസ് വിശദീകരണത്തെ പരിഹസിച്ച് രാമലീല സംവിധായകൻ അരുൺ ഗോപി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടൻ ദിലീപിനെതിരെയുള്ള കുറ്റപത്രം ചോർന്നത് ഫോട്ടോസ്റ്റാറ് കടയിൽ നിന്നാകാമെന്ന പൊലീസിന്റെ വിശദീകരണത്തെ പരിഹസിച്ച് സംവിധായകൻ അരുൺ ഗോപി. ദിലീപ് നായകനായ രാമലീലയുടെ സംവിധായകനാണ് അരുൺ ഗോപി. ഇനി സ്‌ക്രിപ്റ്റൊക്കെ ഫോട്ടോസ്റ്റാറ് എടുക്കുമ്പോൾ സൂക്ഷിച്ചില്ലെങ്കിൽ അത് ചോരാൻ സാധ്യതയുണ്ട് എന്നാണ് അരുൺ തന്റെ ഫേസ്‌ബുക്ക് പേജിൽ പോസ്റ്റ് കുറിച്ചത്.

നടിയെ അക്രമിച്ച കേസിൽ ദിലീപിനെതിരായ കുറ്റപത്രം കോടതി ഫയലിൽ സ്വീകരിച്ചതിന് പിന്നാലെ പരിഹാസവുമായി രാമലീലയുടെ സംവിധായകൻ അരുൺ ഗോപി എത്തിയത്. സ്‌ക്രിപ്‌റ്റൊക്കെ ഫോട്ടോസ്റ്റാറ്റ് എടുക്കുമ്പോൾ സൂക്ഷിക്കുക, ചോരാൻ സാധ്യത ഉണ്ടെന്നാണ് അരുൺ ഗോപിയുടെ ഫേസ്‌ബുക് പോസ്റ്റ്. ദിലീപിനെതിരേയുള്ള കുറ്റപത്രം ഫയലിൽ സ്വീകരിക്കുന്നതിന് മുമ്പ് മാധ്യമങ്ങൾക്ക് അതിന്റെ പകർപ്പ് ലഭിച്ചിരുന്നു. ഈ നടപടിയെ പരിഹസിച്ചാണ് അരുൺ ഗോപി സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയത്.

കുറ്റപത്രത്തിലെ വിവരങ്ങൾ പൊലീസ് ചോർത്തിയെന്ന ആരോപണവുമായി നടൻ ദിലീപ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. കുറ്റപത്രം കോടതിയിൽ എത്തുന്നതിനു മുമ്പ് മാധ്യമങ്ങൾക്കു ചോർത്തി നൽകിയതിൽ ഗൂഢാലോചനയുണ്ടെന്നാണ് ദിലീപ് ആരോപിച്ചത്.

നടിയെ ഉപദ്രവിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ ക്വട്ടേഷൻ നൽകിയെന്ന കേസിൽ ദിലീപിനെ എട്ടാം പ്രതിയാക്കിയാണ് നവംബർ 22ന് അനുബന്ധ കുറ്റപത്രം സമർപ്പിച്ചത്. 1452 പേജുള്ള കുറ്റപത്രത്തിൽ 215 സാക്ഷിമൊഴികളും 18 രേഖകളുമാണുള്ളത്. കേസിലെ സാക്ഷികളിൽ 50 പേർ സിനിമാ രംഗത്തുള്ളവരാണ്. സൂക്ഷ്മ പരിശോധനക്കിടെ കണ്ടെത്തിയ സാങ്കേതികപ്പിഴവുകൾ കോടതിയുടെ നിർദേശപ്രകാരം ഉദ്യോഗസ്ഥർ നേരിട്ട് ഹാജരായി തിരുത്തിയശേഷമാണ് കുറ്റപത്രം സ്വീകരിച്ചത്.

'സ്‌ക്രിപ്റ്റൊക്കെ ഫോട്ടോസ്റ്റാറ്റ് എടുക്കുമ്പോൾ സൂക്ഷിക്കുക ചോരാൻ സാധ്യത ഉണ്ട്. വാൽകഷ്ണം:-പൊലീസിന്റെ കുറ്റപത്രം ചോർന്നത് ഫോട്ടോസ്റ്റാറ്റ് എടുത്തപ്പോൾ എന്ന് കേരളപൊലീസ്' എന്നാണ് അരുൺ ഗോപി ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചത്.

ദിലീപിനെതിരേയുള്ള കുറ്റപത്രം ഫയലിൽ സ്വീകരിക്കുന്നതിന് മുൻപ് മാധ്യമങ്ങൾക്ക് അതിന്റെ പകർപ്പ് കിട്ടിയത് വലിയ വിവാദങ്ങൾ ഉണ്ടാക്കിയിരുന്നു. ഇത് തനിക്കെതിരെയുള്ള ആസൂത്രിത നീക്കമാണെന്നും പകർപ്പ് പൊലീസ് തന്നെ ചോർത്തിയതാണെന്നും ദിലീപ് കോടതിയിൽ പറഞ്ഞിരുന്നു. എന്നാൽ, പകർപ്പ് ഫോട്ടോസ്റ്റാറ് എടുത്തപ്പോൾ ചോർന്നതാകാമെന്നും അല്ലെങ്കിൽ നൂതനസാങ്കേതിക വിദ്യ ഉപയോഗിച്ച് മാധ്യമങ്ങൾ ഇത് ചോർത്തിയതാകാമെന്നുമാണ് ഇതിന് പൊലീസ് നൽകിയ വിശദീകരണം.

അരുണിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വായിക്കാം:

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP