Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അമ്മയെ കൊന്ന് മോഷ്ടിച്ച സ്വർണം വിൽക്കാൻ കൊടുത്തത് ജയിലിൽ പരിചയപ്പെട്ട കൊടുംകുറ്റവാളികൾക്ക്; തഷ്വന്തിനെ പ്രത്യേക അന്വേഷണ സംഘം കുടുക്കിയത് മൊബൈൽ ഫോൺ കോളുകൾ പിന്തുടർന്ന്; ചെന്നൈയിലെ ക്രൂര കൊലപാതകിയെ അറസ്റ്റ് ചെയ്തത് ബംഗളൂരുവിൽ നിന്ന്; ഏഴ് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊന്ന തഷ്വന്ത് വീണ്ടും അഴിക്കുള്ളിലായത് ഇങ്ങനെ

അമ്മയെ കൊന്ന് മോഷ്ടിച്ച സ്വർണം വിൽക്കാൻ കൊടുത്തത് ജയിലിൽ പരിചയപ്പെട്ട കൊടുംകുറ്റവാളികൾക്ക്; തഷ്വന്തിനെ പ്രത്യേക അന്വേഷണ സംഘം കുടുക്കിയത് മൊബൈൽ ഫോൺ കോളുകൾ പിന്തുടർന്ന്; ചെന്നൈയിലെ ക്രൂര കൊലപാതകിയെ അറസ്റ്റ് ചെയ്തത് ബംഗളൂരുവിൽ നിന്ന്; ഏഴ് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊന്ന തഷ്വന്ത് വീണ്ടും അഴിക്കുള്ളിലായത് ഇങ്ങനെ

ചെന്നൈ: അമ്മയെ കൊലപ്പെടുത്തി ആഭരണങ്ങളുമായി കടന്നുകളഞ്ഞ ഐ.ടി. ജീവനക്കാരൻ മുംബൈയിൽ അറസ്റ്റിലായി. ചെന്നൈക്കടുത്ത് കുൻഡ്രത്തൂരിൽ താമസിച്ചിരുന്ന എസ്. തഷ്വന്ത് (23) ആണ് അമ്മ സരളയെ (45) കൊലപ്പെടുത്തിയശേഷം ഒളിവിൽപ്പോയത്.

ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഇയാൾ ജാമ്യത്തിൽ പുറത്തിറങ്ങിയപ്പോഴാണ് അമ്മയെ കൊലപ്പെടുത്തി 25 പവനോളം ആഭരണങ്ങളുമായി കടന്നത്. ശനിയാഴ്ച വൈകീട്ടോടെയാണ് സരളയെ വീടിനുള്ളിൽ തലയ്ക്ക് അടിയേറ്റ് മരിച്ചനിലയിൽ കണ്ടത്. ആഭരണങ്ങൾ ഇയാളുടെ സുഹൃത്തിന്റെ കൈയിൽനിന്ന് പിടിച്ചെടുത്തിരുന്നു. ജയിലിൽ സഹതടവുകാരായിരുന്ന രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. അമ്മയെ കൊന്ന ശേഷം മോഷ്ടിച്ച സ്വർണം ഇവർക്കാണ് കൈമാറിയത്. ഇവരെ പിടികൂടിയതാണ് കേസിലെ നിർണ്ണായക വഴിത്തിരിവ്. ജെയിംസ്, ഡേവിഡ് തുടങ്ങിയവരാണ് നേരത്തെ പിടിയിലായത്.

തുടർന്ന് സുഹൃത്തുക്കളെയും മൊബൈൽഫോണും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തഷ്വന്ത് പിടിയിലായത്. തമിഴ്‌നാട് പൊലീസിന്റെ പ്രത്യേകസംഘം മുംബൈയിൽ എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കുൻഡ്രത്തൂരിൽ താമസിച്ചിരുന്ന എസ്.തഷ്വന്ത് (23) ആണ് അമ്മ സരളയെ (45) കൊലപ്പെടുത്തിയശേഷം ഒളിവിൽ പോയത്. ഫെബ്രുവരിയിൽ ഏഴുവയസ്സുകാരി ഹാസിനിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഇയാൾ സെപ്റ്റംബറിലാണ് ജാമ്യത്തിലിറങ്ങിയത്. അമ്മയെ കൊലപ്പെടുത്തി 25 പവനോളം ആഭരണങ്ങളുമായാണ് ഇയാൾ കടന്നത്. ശനിയാഴ്ച വൈകിട്ടാണ് സരളയെ വീടിനുള്ളിൽ തലയ്ക്ക് അടിയേറ്റ് മരിച്ചനിലയിൽ കണ്ടത്. സരളയെ ഫോണിൽ വിളിച്ചിട്ടും കിട്ടാതെ വന്നതോടെ ഭർത്താവ് ശേഖർ മകനെ വിളിച്ചുവെങ്കിലും താൻ വീടിനു പുറത്താണെന്നു പറഞ്ഞ് ഫോൺ 'കട്ട്' ചെയ്തു.

പിന്നീട് വിളിച്ചപ്പോൾ ഫോൺ 'ഓഫ്' ചെയ്തിരിക്കുകയാണെന്ന സന്ദേശമാണ് ലഭിച്ചത്. തുടർന്ന് ബന്ധുക്കൾ വീട്ടിലെത്തിനോക്കിയപ്പോൾ സരളയെ മരിച്ചനിലയിൽ കാണുകയായിരുന്നു. ശേഖറിന്റെ പരാതിയെത്തുടർന്നു പൊലീസ് നടത്തിയ അന്വേഷണത്തിൽ സരളയുടെ ആഭരണങ്ങൾ തഷ്വന്ത്് സേലയൂരിലുള്ള മണികണ്ഠൻ എന്നയാളെ ഏൽപ്പിച്ചതായി കണ്ടെത്തി. കൊലപാതകത്തിനുശേഷമാണ് ആഭരണങ്ങൾ ഇയാളെ ഏൽപ്പിച്ചതെന്ന് പൊലീസ് കണ്ടെത്തി. സരള ധരിച്ചിരുന്നതുകൂടാതെ അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും കാണാതായിരുന്നു. ജാമ്യത്തിൽ പുറത്തിറങ്ങിയതിനുശേഷം പണം ആവശ്യപ്പെട്ടു സരളയുമായി ദഷ്വന്ത്് വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. പണത്തിന് വേണ്ടിയായിരുന്നു ഇത്. ഈ തർക്കമാകും കൊലയ്ക്ക് കാരണമെന്നാണ് വിലയിരുത്തൽ.

കഴിഞ്ഞ ഫെബ്രുവരിയിൽ ആണ് മുഗളിവാക്കത്ത് കൂട്ടുകാർക്കൊപ്പം കളിച്ചു കൊണ്ടിരുന്ന പെൺകുട്ടിയെ കാണാതായത്. പിന്നീട് നടത്തിയ തിരച്ചിലിൽ പെൺകുട്ടിയെ സമീപത്തുള്ള കുറ്റിച്ചെടികൾക്കുള്ളിൽ കത്തികരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. പെൺകുട്ടിക്ക് വേണ്ടിയുള്ള തിരച്ചിലിൽ പ്രതിയും അന്ന് കൂടിയിരുന്നു. അതിനാൽ തന്നെ ആദ്യം ഇയാൾ പിടിക്കപ്പൊടാതെ രക്ഷപ്പെട്ടു. പെൺകുട്ടിയെ കാണാതായതിന് ശേഷം അയൽവാസിയായ തഷ്വന്ത് യുവാവ് ബാഗുമായി പുറത്ത് പോകുന്നത് സിസിടിവിയിൽ പതിഞ്ഞിരുന്നു. തിരിച്ചെത്തിയ യുവാവിന്റെ കൈവശം ബാഗ് ഉണ്ടായിരുന്നില്ല. തുടർന്ന് സംശയം തോന്നിയ പൊലീസ് അയാളെ കസ്റ്റഡിയിലെടുത്തു. അയാൾ കുറ്റം സമ്മതിക്കുകയും ചെയ്തു. ഏഴു മാസത്തെ ജയിൽ വാസത്തിന് ശേഷമാണ് ഇയാൾക്ക് ജാമ്യം കിട്ടിയത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതിനിടെയാണ് അടുത്ത കൊലയിൽ ഇയാൾ പിടിക്കപ്പെടുന്നത്.

ജയിലിൽനിന്ന് പുറത്തിറങ്ങിയശേഷം തഷ്വന്ത്് തന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയതായി ഹാസിനിയുടെ അച്ഛൻ പൊലീസിൽ പരാതി നൽകിയിരുന്നു. സരളയുടെ കൊലപാതകത്തെ തുടർന്ന് ഹാസിനിയുടെ കുടുംബത്തിന് പൊലീസ് സംരക്ഷണം ഏർപ്പെടുത്തി. സോഫ്റ്റ് വേർ എൻജിനീയറാണ് തഷ്വന്ത്. പീഡനത്തിന് ശേഷം ഇയാളുടെ പേരിൽ പിന്നീട് ഗുണ്ടാനിയമം ചുമത്തിയിരുന്നു. ഗുണ്ടാനിയമപ്രകാരം അറസ്റ്റിലായാൽ ജാമ്യം ലഭിക്കില്ല. പ്രതിയുടെ അച്ഛൻ നൽകിയ ഹർജിയിൽ ഗുണ്ടാനിയമം റദ്ദാക്കി മദ്രാസ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസിൽ വിചാരണ തുടങ്ങുന്നതിനുമുമ്പുതന്നെ പ്രതിക്ക് ജാമ്യം അനുവദിച്ച നടപടിയെ വിമർശിച്ച് അച്ഛൻ ചന്ദ്രു രംഗത്ത് വന്നിതുരന്നു.

തഷ്വന്തിനെ ജാമ്യത്തിൽ പുറത്തുകൊണ്ടു വരുമെന്ന് തഷ്വന്തിന്റെ പിതാവ് വെല്ലുവിളിച്ചിരുന്നെന്നും ചന്ദ്രു പറഞ്ഞിരുന്നു. മുഗളിവാക്കത്തെ ഫ്‌ളാറ്റ് സമുച്ചയത്തിൽ താമസിക്കുന്ന തഷ്വന്ത്, അതേ ഫ്‌ലാറ്റിൽ താമസിക്കുന്ന പെൺകുട്ടിയെ വൈകീട്ട് ഫ്‌ളാറ്റിന് സമീപം കളിച്ചുകൊണ്ടിരിക്കെയാണ് തട്ടിക്കൊണ്ടുപോയി കൊന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP