Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

പ്രമുഖ സ്‌കൂളിൽ മകന് പ്രവേശനം ലഭിക്കാത്തതിന് പെട്രോളൊഴിച്ച് തീകൊളുത്തിയ സംഭവം; സോഫ്റ്റ് വെയർ എഞ്ചിനീയറായ പിതാവ് മരിച്ചു: അപകടം സംഭവിച്ചത് പെട്രോൾ ഒഴിച്ച ശേഷം ആത്മഹത്യാ ഭീഷണി മുഴക്കുന്നതിനിടയിൽ അബദ്ധത്തിൽ

പ്രമുഖ സ്‌കൂളിൽ മകന് പ്രവേശനം ലഭിക്കാത്തതിന് പെട്രോളൊഴിച്ച് തീകൊളുത്തിയ സംഭവം; സോഫ്റ്റ് വെയർ എഞ്ചിനീയറായ പിതാവ് മരിച്ചു: അപകടം സംഭവിച്ചത് പെട്രോൾ ഒഴിച്ച ശേഷം ആത്മഹത്യാ ഭീഷണി മുഴക്കുന്നതിനിടയിൽ അബദ്ധത്തിൽ

ബെംഗളൂരു: നഗരത്തിലെ പ്രമുഖ സ്‌കൂളിൽ മകന് പ്രവേശനം ലഭിക്കാത്തതിനെ തുടർന്ന് ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ പിതാവ് മരിച്ചു. മാർത്തഹള്ളിയിലെ സ്വകാര്യ സ്ഥാപനത്തിൽ സോഫ്റ്റ്‌വേർ എൻജിനീയറായ പട്ന സ്വദേശി റിതീഷ് കുമാറാണ് (35) മരിച്ചത്.

സ്‌കൂളിൽ അഡ്‌മിഷനായി പണം വാങ്ങിയ ശേഷം അഡ്‌മിഷൻ നൽകാതിരുന്നതിൽ പ്രതിഷേധിച്ച് നടത്തിയ ആത്മഹത്യാ ഭീഷണിക്കിടെ അബദ്ധത്തിൽ തീ പിടിച്ചാണ് റിതീഷ് മരിച്ചത്. പ്രമുഖ സ്‌കൂളിൽ ഏഴുവയസ്സുകാരനായ മകന് പ്രവേശനം വാഗ്ദാനംചെയ്ത് ട്യൂഷൻ സെന്റർ ഉടമ ആദിത്യാ ബജാജ് വാങ്ങിയ തുകയിൽ 1.25 ലക്ഷം രൂപ തിരിച്ചു നൽകാത്തതിനെ തുടർന്നാണ് റിതീഷ് കുമാർ ദേഹത്ത് തീകൊളുത്തിയത്.

മകന് സ്‌കൂളിൽ പ്രവേശനം നൽകാമെന്ന് വാഗ്ദാനം ചെയ്ത് രണ്ടര ലക്ഷം രൂപയാണ് ട്യൂഷൻ സെന്റർ ഉടമ റിതേഷിൽ നിന്ന് വാങ്ങിയത്. ഇതിൽ 1.25 ലക്ഷം രൂപ തിരികെ നൽകി. ബാക്കി തുക ഇയാൾ നൽകാൻ തയ്യാറായില്ല. ഇതേത്തുടർന്ന് ജെ.പി. നഗറിലെ ട്യൂഷൻ സെന്ററിന് മുന്നിലെത്തി ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ റിതീഷ് കുമാറിനെ വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

സംഭവത്തിൽ പൊള്ളലേറ്റ ആദിത്യ ബജാജും ആശുപത്രിയിൽ ചികിത്സയിലാണ്. പണം തിരിച്ചുകിട്ടുന്നതിനായി ഭീഷണിപ്പെടുത്താനാണ് തീകൊളുത്താൻ ശ്രമിച്ചതെന്നും എന്നാൽ, അബദ്ധത്തിൽ തീപടരുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. തീ കെടുത്താൻ ശ്രമിക്കുന്നതിനിടയിലാണ് ആദിത്യ ബജാജിനും പൊള്ളലേറ്റത്. ആദിത്യ ബജാജിന്റെപേരിൽ ആത്മഹത്യപ്രേരണ കുറ്റത്തിന് കേസെടുത്തതായി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ എസ്.ഡി. ശരണപ്പ പറഞ്ഞു.

ആറുലക്ഷം രൂപയ്ക്ക് സ്‌കൂളിൽ പ്രവേശനം നൽകുമെന്നാണ് ആദിത്യ ബജാജ് വാഗ്ദാനം നൽകിയിരുന്നത്. ഇതിന്റെ ഭാഗമായി രണ്ടരലക്ഷംരൂപ റിതീഷ് കുമാറിൽനിന്ന് വാങ്ങുകയും ചെയ്തു. എന്നാൽ, പ്രവേശനം ലഭിക്കാത്തതിനെത്തുടർന്ന് 1.25 ലക്ഷം രൂപ തിരിച്ചുനൽകി. ബാക്കിതുക തിരിച്ചുനൽകുന്നതിന് കൂടുതൽ സമയം ആവശ്യപ്പെട്ടെങ്കിലും അത് അംഗീകരിക്കാൻ റിതീഷ് കുമാർ തയ്യാറായില്ലെന്ന് പൊലീസ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP